Wednesday, September 14, 2011

നീ കവിതയേക്കാള്‍ മനോഹരം


 നിന്റെ വികൃതിക്കൊരു കവിത പിറന്നു വെങ്കില്‍  
 നീ കവിതയേക്കാള്‍ മനോഹരം .............. 
 നിന്റെ ചിന്തകള്‍ക്ക് ജീവന്‍വെച്ചുവെങ്കില്‍  
 നീ  ജീവനേക്കാള്‍ മനോഹരം ...................  
 നിന്റെ വരികളില്‍
 ഇലകളില്‍ നിന്ന് ഇലകളിലേക്ക്  
 പോകാന്‍ കൊതിക്കുന്ന അപ്പൂപ്പന്‍ താടിയേക്കാള്‍    
 മൃദുലതയുണ്ടെങ്കില്‍  
 നിന്റെ വാക്കുകള്‍ക്ക്  മഴയെ പ്രണയിക്കുന്ന  
 മയില്‍‌പീലിയുടെ  നൃത്ത ചുവടുകളാണെങ്കില്‍ 
 സായാഹ്ന സന്ധ്യയെ കാത്തിരിക്കുന്ന  
 പൂങ്കുയില്‍ പിന്നെയും പറയുന്നു ....... 
 നീ കവിതയെക്കാള്‍ മനോഹരം  
 നീ ജീവനേക്കാള്‍ മനോഹരം

 
 

35 comments:

  1. ഈ കവിത വളരെ വളരെ മനോഹരമായിരിക്കുന്നു. ബൂലോഗത്തെ "കഴുത"കളെക്കണ്ട് മനസ്സു വേദനിച്ചവനാണ് ഞാൻ. ദേഷ്യം പിടിച്ച് ഒരു കഴുതയെ ബ്ലോഗിൽ പിടിച്ചു കെട്ടി പ്രതിഷേധിക്കുക വരേ ചെയ്തു. പക്ഷേ ഇത്തരം അതിമനോഹരമായ കവിതകൾ കാണുമ്പോൾ സന്തോഷം തോന്നുന്നു.

    ReplyDelete
  2. aaha cheeraa mulake thanks.....ethaanu aa kazhutha pidichu kittiyathu

    ReplyDelete
  3. മനോഹരമായിരിക്കുന്നു. വേറിട്ടൊരു ചിന്ത..

    ReplyDelete
  4. nice one........
    welcome to my blog
    nilaambari.blogspot.com
    if u like it follow and support me

    ReplyDelete
  5. പ്രിയപ്പെട്ട ഷാജി,
    മനസ്സില്‍ പ്രണയം തുടിക്കുമ്പോള്‍,
    മയില്‍‌പീലി പോലെ മനോഹരമായ ഓര്‍മ്മകള്‍
    നിന്റെ മനസ്സിന്റെ വിങ്ങലാകുമ്പോള്‍,
    നീ കുറിക്കുന്ന വരികള്‍,ഒരു ചമ്പകപൂ പോലെ,
    സൌരഭ്യവും പ്രസരിപ്പും പരത്തുന്നു !:)
    ഒരു മനോഹര സായാഹനം ആശംസിച്ചു കൊണ്ടു,
    സസ്നേഹം,
    അനു

    ReplyDelete
  6. @ jeffu....
    @arun..........
    @venal pakshi...
    @ anu.......
    @ jimmittaa ..
    oru paadu nandhi vilapetta ee vaakkukalkku....

    ReplyDelete
  7. ഇവിടെ ഞാന്‍ ആദ്യമായിട്ടാ എന്ന് തോനുന്നു ..ഈ വരികളിലുമുണ്ട് ആ മനോഹാരിത .. ജീവനേക്കാള്‍ മനോഹരം..അപ്പൂപ്പന്‍ താടിയേക്കാള്‍ മൃദുലതയുണ്ട് ഈ വരികള്‍ക്ക് .. ആശംസകള്‍..

    ReplyDelete
  8. ummu.........jayarajettan ...oru padu vila kalppikkunnu ee vakkukalkku

    ReplyDelete
  9. ഷാജി .നിന്റെ ഹൃദയം മനോഹരമാണ് .. ആയതിനാല്‍ നിന്റെ കവിതയും മനോഹരമായിരിക്കും എന്ന മുന്‍വിധി എനിക്കുണ്ട് . ആശംസകള്‍

    ReplyDelete
  10. ആര്‍ദ്ര ഹൃദയങ്ങളെ സ്നേഹിക്കുന്ന ആ മനസ്സ് ഞാന്‍ കാണുന്നു

    ReplyDelete
  11. മനസ്സിലേക്ക് ഒഴുകി ഇറങ്ങിയ വരികള്‍..
    അഭിനന്ദനം ....

    ReplyDelete
  12. താങ്കളെ എല്ലാ കവിതകളും വായിച്ചു എല്ലാം എനിക്കിഷ്ടപെട്ടു ഇനിയും പുതിയ കവിതകള്‍ എയുതാന്‍ കയിയട്ടെ എന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുന്നു

    ReplyDelete
  13. വിനോദേട്ട.......പേരറിയാത്ത ലോകമേ ...കൊമ്പന്‍ ചേട്ടാ ഈ സ്നേഹത്തിന് ഒരു പാട് നന്ദി ...ഈ സ്നേഹം ഇനിയും പ്രതീക്ഷിക്കുന്നു .......എല്ലാവര്‍ക്കും നന്മകള്‍ നേരുന്നു ...ഹൃദയത്തി ന്റെ ഭാഷയില്‍ ഈ കുഞ്ഞു മയില്‍പീലി

    ReplyDelete
  14. നന്നയിരിക്കുന്നു.....ഇനിയും ഒരുപാട് നല്ല കവിതകള്‍ പ്രതീക്ഷിക്കുന്നു...!!!
    ആശംസകള്‍!

    ReplyDelete
  15. പ്രണയം തുടിക്കുന്ന വരികള്‍

    (ബ്ലോഗ്‌ ഡിസൈനിങ്ങിലെ ചിത്രങ്ങള്‍ മാറ്റൂ)

    ReplyDelete
  16. ഫാരി ......ഇക്കാ....ഒരു പാട് നന്ദി ......എന്നും നന്മകള്‍ നേരുന്നു ...

    ReplyDelete
  17. നല്ല വരികള്‍ ,,അതും ലളിതമായി ...!!

    ReplyDelete
  18. ഈ ബ്ലോഗിലെ രചനകളിലൂടെ ഒന്നു പോയിനോക്കി. നന്നായിരിക്കുന്നു. ഇനിയും എഴുതുക.

    ആശംസകള്‍....

    ReplyDelete
  19. ആദ്യമായാണ്‌ മയില്‍പ്പീലിയില്‍...
    നന്നായിയിട്ടുണ്ട്....ഇനിയും എഴുതൂ.......
    മയില്‍പ്പീലിപോലെ താങ്കളുടെ എഴുത്തും മനോഹരം!!!
    ആശംസകള്‍ ....

    ReplyDelete
  20. pradeepettaa thanks rani chechi thanks ..thanks so much....

    ReplyDelete
  21. മയില്‍ പീലി ഇന്നാണ് കണ്ണില്‍ പെട്ടത്....ഇഷ്ടമായി വരികള്‍.....വരികള്‍ക്കിടയിലും വായനക്ക് വകയുണ്ട്....
    അഭിനന്ദനങ്ങള്‍.....
    [എന്റെ കുഞ്ഞു ബ്ലോഗിലേക്ക് സ്വാഗതം ]

    ReplyDelete
  22. മനോഹരമായ വരികള്‍..

    ReplyDelete
  23. കവിതയെക്കാള്‍ മനോഹരമായ ഒരു കൊച്ചു കവിത...ഇഷ്ടായി.. :)

    ReplyDelete
  24. പ്രിയ ഷാജി,
    ഞാന്‍ എല്ലാ കവിതകളും വായിച്ചു, വര്‍ണനകള്‍ മയില്‍ പീലിയെകാളും മഴയ വില്ലിനെക്കളും മനോഹരം
    ഇനിയും പ്രതീക്ഷിക്കുന്നു
    സ്നേഹത്തോടെ
    മജീദ്‌

    ReplyDelete
  25. നല്ല കവിത. എങ്കിലും അവസാനത്തെ വരി ഒഴിവാക്കാമായിരുന്നു. നല്ല കാമ്പുള്ള കവിത തന്നെ. തുടര്‍ന്ന് എഴുതുക. വീണ്ടും ഈ വഴി വരാം. അഭിനന്ദനങ്ങള്‍.

    ReplyDelete
  26. സായാഹ്ന സന്ധ്യയെ കാത്തിരിക്കുന്ന
    പൂങ്കുയില്‍ പിന്നെയും പറയുന്നു ...

    പൂംകുയിലിന്റെ മൊഴിയില്‍ സത്യമുണ്ട്.

    ReplyDelete
  27. മനോഹരം: നിര്‍മ്മലമായ ഒരു മനസ്സ് ഈ കവിതയ്ക്ക് പിറകില്‍ കാണുന്നു അനിയാ ... ആശംസകള്‍

    ReplyDelete