Friday, October 15, 2010

വാനമ്പാടി...

:വാനമ്പാടിയോട് എന്തോ പറയുവാന്‍ വേണ്ടി 
കണ്ണുകളടച്ചു തുറന്ന നിമിഷം ......
പറന്നു പോയിരുന്നു ...
അകലങ്ങളിലേക്ക് ....
ഒരുപാടൊരുപാട് അകലങ്ങളിലേക്ക്" ......

Thursday, October 14, 2010

ഞാനും നീയും

നിന്‍ നൊമ്പരം  
എനിക്ക് വെളിച്ചമായ്  
നിന്‍ വേര്‍പെടല്‍ 
എനിക്ക് ഇരുട്ടായ്
നിന്‍ ശബ്ദം
എനിക്കൊരു തണലായ്‌
മാറുന്നുവെങ്കില്‍
ഞാനാണ്‌ നീ
നീയാണ് ഞാന്‍ 

Tuesday, October 12, 2010

ചിന്തകള്‍

ചായ കഴിച്ചു കൊണ്ടിരിക്കുമ്പോഴാണ് സുരേഷ് ചിന്തിച്ചത്,എന്തിനാ ഇങ്ങിനെ ചടഞ്ഞു കൂടുന്നത് ,എന്തിനാ ഇങ്ങിനെ തന്നിലേക്ക് തന്നെ ഒതുങ്ങി കൂടുന്നത് ,ഞാന്‍ അന്തര്‍മുഖനവുകയാണോ,ഞാന്‍ ഒറ്റപ്പെടുകയാണോ  "മൈലാഞ്ചി കാട്ടിലേക്ക് പോകുക തന്നെ.
"എന്താ സുരേ...ഇന്ന് പോയില്ലേ "..മൈലാഞ്ചി കാട്ടിലേക്കുള്ള വഴിയിലൂടെ പോകുമ്പോള്‍ ആരോ പരിഹാസ ചിരിയോടെ ചോദിച്ചു. ഇല്ല എന്ന് മറുപടി പറഞ്ഞുവെങ്കിലും മനസ്സില്‍ മാത്രം ഒതുങ്ങി കൂടി .എന്നും ഈ വഴിയിലൂടെ പോകുമ്പോള്‍ എപ്പോഴും ചിന്തയുടെ ലോകത്താണ്,പാടവരമ്പത്ത് എത്തിയപ്പോഴാണ് ഓര്‍മവന്നത് വരുന്ന വഴി ആരെങ്കിലും എന്തെങ്കിലും ചോടിച്ചുവോ ,തോന്നിയതായിരിക്കും.സുരേഷ് വീണ്ടും തന്റെ ചിന്തയുടെ ലോകത്തിലേക്ക്‌ പോയി .ഈ പാടവരമ്പിലൂടെ നടക്കുന്ന സുഖം എവിടെനിന്ന് കിട്ടാനാണ്‌ ,മനുഷ്യമനസ്സിനെ സന്തോഷിപ്പിക്കാനാകും ദൈവം പ്രകൃതിയെ സൃഷ്ടിച്ചത് ."എത്തിയോ ....കുയിലിന്റെ ശബ്ദം കേട്ടു,ഇന്ന് രണ്ടെണ്ണമേ ഉള്ളു ...മയില്‍പീലി കയ്യിലെടുതുകൊണ്ട് സുരേഷ്   ആരോടോ പറഞ്ഞു .ഇതിനു ഉത്തരം എന്തോ പറഞ്ഞു കൊണ്ട് മയില്‍ എങ്ങോട്ടോ പറന്നു പോയി ,ഏതോ ഒരു പാട്ടുപടിക്കൊണ്ട് എന്നും ഇരിക്കാറുള്ള മരത്തിനടിയില്‍ സുരേഷ് പോയിരുന്നു ,മരച്ചില്ലകളും ഇളം കാറ്റും പാട്ടിനൊപ്പം നൃത്തം ചവിട്ടി ,മരംകൊത്തി താളം പിടിച്ചു ,"ഞാന്‍ കുറച്ചു വൈകിയല്ലേ "നിലാവിന്റെ ശബ്ദം കേട്ടുകൊണ്ടാണ് സുരേഷ് പാട്ട് നിര്‍ത്തിയത് ,ഇടവഴിയിലൂടെ നടക്കുമ്പോള്‍ നിലാവ് എന്തോ ചോദിച്ചു ..അപ്പോഴും സുരേഷ് ആരോ പറഞ്ഞതിനുള്ള മറുപടി പറഞ്ഞു കൊണ്ടിരിക്കുകയായിരുന്നു ...
      "ഞാന്‍ അന്തര്‍മുഖനല്ല
       ഞാന്‍ ദുര്‍ബലനല്ല
       ഞാന്‍ അനാഥനല്ല"
       ഞാന്‍ ഒറ്റപ്പെടുകയില്ല"  

പ്രണയം

"പനനീര്‍ വിരിയാന്‍ കൊതിച്ചു 
 വിരിഞ്ഞപ്പഴോ സുഗന്ദം ഇഷ്ടപ്പെട്ടു 
 കൊഴിഞ്ഞപ്പഴോ കണ്ണീരോടെ യാത്രയാക്കി"

Saturday, October 09, 2010

പ്രതീക്ഷ

രാത്രിയില്‍ ഞാന്‍ നടന്നു 
നടക്കുമ്പോഴെല്ലാം 
പിന്നിലേക്ക്‌ നോക്കിയിരുന്നു 
ഇരുട്ടാണെങ്കിലും 
കണ്ടു ഞാന്‍ 
പിന്നിട്ട വഴികളില്‍ 
ആക്രോശങ്ങള്‍!!!!!!!!
ആരവങ്ങള്‍!!!!!!!!!! 
തെളിഞ്ഞത് ഒന്ന് മാത്രം 
പിന്‍ തിരിഞ്ഞു നടന്നാലോ ...
വേണ്ട ................
മുന്‍ വഴികളിലും കണ്ടെങ്ങിലോ ... 
ആ വെളിച്ചം

ഒരു പിറന്നാള്‍ സമ്മാനം

വാനമ്പാടിക്ക് ഒരായിരം ..... 
വാനമ്പാടിക്ക് നൂറായിരം ....
വാനമ്പാടിക്ക് ആകാശത്തോളം....
വാനമ്പാടിക്ക് കുന്നോളം ...
                    "പിറന്നാളാശംസകള്‍ ...
ആ നിഷ്കളങ്കമായ കണ്ണുകളില്‍ തിളക്കം 
                     എന്നെന്നും നിലനില്‍ക്കട്ടെ 
കുളിര്‍ മഴയായ് മാറുന്ന വാക്കുകള്‍ 
                     എന്നെന്നും ഉണ്ടാകട്ടെ 
മഴവില്ല് പോലെയുള്ള നിന്‍ പുഞ്ചിരി 
                     എന്നെന്നും വിളങ്ങട്ടെ 
   നിന്‍ മിഴികള്‍ 
   നിന്‍ മൊഴികള്‍ 
   നിന്‍ പുഞ്ചിരി 
   എന്നും എവിടെയും എപ്പോഴും .........
    ഒരുപാടുരുപാട് ആശംസകളോടെ ‍ 
    ഒരുപാടുരുപാട് സ്നേഹത്തോടെ 
    ഒരുപാടുരുപാട്  പ്രാര്‍ത്ഥനകളോടെ
                                        നിന്‍ സുഹൃത്ത്‌

അനശ്വരം.......

ആളുകള്‍ കൂടുന്ന കവലയില്‍ അവനെത്തി  
ചോദിച്ചുകൊണ്ടേ ഇരുന്നു.......
അനശ്യരമയത് ....... ?
നിറങ്ങള്‍ഉള്ളത് ..... ?
സന്തോഷമുള്ളതു .....?
ആളുകള്‍ ചിരിച്ചു കൊണ്ട് പറഞ്ഞു...
"സ്നേഹം 
 "പ്രണയം 
 "സൗഹൃദം.......
  അവന്‍ ഉത്തരം പറഞ്ഞു ...
  "മരണം"
  അവന്‍ മാത്രം ചിരിച്ചു കൊണ്ട് പറഞ്ഞു 
 "മരണമാണ് അനശ്വരം.".....

Friday, October 08, 2010

ആ തേങ്ങല്‍

സ്കൂള്‍ വിട്ടല്ലോ ....
നേരെത്തെ വിട്ടല്ലോ ...വീട്ടിലേക്കു നടക്കുമ്പോള്‍ ഞാന്‍ ചിന്തിച്ചു ,"കുഞ്ഞിഷാജി യെ ......"ആരോ വിളിക്കുന്നതുകേട്ടു...
"എന്താ ഇന്നമ്മ....". ഇപ്പോഴാ ഓര്‍ത്തത് ഇന്ന് അര്‍ജുനെ കണ്ടില്ല ല്ലോ .അര്‍ജു വിളിക്കുന്നത്‌ കേട്ടിട്ടാണ് ഇപ്പൊ ഞാനും 
അങ്ങിനെയാ വിളിക്കുന്നത് ,"ഉമ്മാട് പഴയ തുണി ന്ടങ്കി .. തരാന്‍ പറയ്‌ ട്ടാ ".....ആ .....എന്ന് പറഞ്ഞോണ്ട് ഞാന്‍ ഓടുമ്പോഴും ഉമ്മ കൊടുന്ന മിട്ടായി താത്ത എടുക്കുമോ എന്നൊരു വേവലാതിയോട് കൂടിയാണ് ഞാന്‍ ഓടിയത് .
സഞ്ചിയില്‍ ബാലരമ ഉണ്ടോ എന്ന് ഓടുമ്പോഴും ഉറപ്പു വരുത്തിയിരുന്നു .വീടിന്റെ പടിയെത്തിയതും ഞാനൊന്നു 
നിന്നു എവിടെ നിന്നോ "ഒരു തേങ്ങല്‍" കേള്‍ക്കുന്നല്ലോ...................... ഒരു മങ്ങലോടെ ഞാന്‍ മുറ്റത്തേക്ക് നോക്കി 
മുറ്റം നിറയെ ആളുകള്‍.....
പന്തല്‍............
ചന്ദനതിരിയുടെ മണം.....
ആരോ ഉറക്കെ കരയുന്നു താത്തയാണോ .....
വെള്ളത്തുണി !!!!!!!!!!!!
ഞാന്‍ തിരിഞ്ഞോടി ഇന്നമ്മ യോട് എന്തോ പറയാനാണ് ഞാന്‍ ഓടിയത്.....എവിടെ ഇന്നമ്മ ...
അവിടെ മണ്ണ് കൂട്ടിയിരിക്കുന്നല്ലോ ...തുളസിയും വച്ചിട്ടുണ്ടല്ലോ ...
വീണ്ടും "ആ തേങ്ങല്‍ കേള്‍ക്കുന്നു ........എവിടെ നിന്നാണ്
അതെന്റെ  മനസ്സില്‍ നിന്നായിരുന്നു ...........
ആദ്യത്തെ നഷ്ടപെടലുകള്‍ ....നഷ്ടപെടലുകളുടെ കണക്കെടുതുനോക്കി 
ഭാഗ്യം ......"ആ തേങ്ങല്‍ നഷ്ടപെട്ടിരുന്നില്ല "..... 

Thursday, October 07, 2010

പരിചയമില്ലാത്ത നമ്മള്‍ 
പരിജിതമല്ലാത്ത വഴികളിലൂടെ 
പരിജിതരായി തീരുന്നതാണീ സൗഹൃദം .....
നിമിഷങ്ങള്‍ ദിവസങ്ങളായി ...
ദിവസങ്ങള്‍ കാലങ്ങളായി മാറുമ്പോള്‍ ആ നല്ല ഓര്‍മ്മകള്‍ മാത്രം ബാക്കി ...
ആ ഓര്‍മ്മകള്‍ ഓടിയെത്തുമ്പോള്‍ മനസ്സില്‍ ഒരായിരം  പൂക്കള്‍ വിരിയുന്നു ...
ആ ഓര്‍മ്മകള്‍ മയില്‍‌പീലി പോലെ ഞാന്‍ സൂക്ഷിച്ചു വെക്കും .

mayilpeely

എന്‍റെ ഓര്‍മകളാണ് മയില്‍പീലി ...
ആ മയില്‍പീലിയില്‍ ഒരുപാട് നിറങ്ങളുണ്ട്
സ്നേഹം 
വേദന 
നഷ്ടപെടലുകള്‍ 
പ്രണയം 
അങ്ങിനെ ഒരുപാടു ......