Monday, February 04, 2013

ഇടവഴിയിലെ ഇതളുകള്‍

             സ്നേഹത്തോടെ  അമ്മുവിന് ,   
      
                                                             മറന്നോ..  എന്ന ചോദ്യത്തിനു പ്രസകതിയില്ലെങ്കിലും     മറക്കാന്‍ ശ്രമിച്ചിരുന്നോ..?    അറിയാം....... ദൂരേക്ക് പറന്നു പോകാന്‍ ആയിരുന്നല്ലോ പലപ്പോഴും ആഗ്രഹിച്ചിരുന്നതും . ഒന്ന് ചോദിച്ചോട്ടെ  എന്തിനാ  വീണ്ടും വീണ്ടും  ഓര്‍മ്മകളുടെ ചിറകിലേറി  എന്നടുത്തെക്ക് ഓടിവരുന്നത്‌  .പണ്ട് കിലുങ്ങിയ   കൊലുസ്സ്  പിന്നെയും പിന്നെയും   ഹൃദയത്തില്‍  നൃത്തമാടുന്നത് , എന്തിനാ നിശബ്ധമായ കരിവള കിലുക്കം  ചെവികളില്‍  സംഗീതം പൊഴിക്കുന്നത് . ഒരു മയില്‍‌പീലി തേടിയുള്ള യാത്ര  യില്‍  അമ്മുവിനായ് കരുതി വെച്ച  മയില്‍‌പീലി  ഡയറിയില്‍ ഇപ്പോഴും ഉറങ്ങുന്നുണ്ട് . പിണങ്ങിയ അരയന്ന കണ്ണിനാല്‍  അന്ന് പറഞ്ഞത് ഓര്‍ക്കുന്നുണ്ടോ "പ്രതീക്ഷയോടെ കാത്തുവെച്ച മയില്‍പീലി  വേണ്ടാ " എന്ന്. ഹൃദയത്തില്‍  ഇപ്പോഴും  ഒരു നൊമ്പരമാണ്  ആ മയില്‍പീലി .ഒന്നിനും ഉത്തരമില്ല എന്നറിയാം  .അമ്മു  ഒന്നറിയണം  നിന്നില്‍ നിന്ന് അകലുമ്പോഴെല്ലാം  ഏകാന്തതയുടെ  ആഴങ്ങള്‍ എന്നിലേക്ക്‌  ആഴ്ന്നിറങ്ങുന്നുണ്ട്  വിരസമായ നിമിഷങ്ങള്‍  എന്നെ  തേടി വരുന്നുണ്ട്  മറക്കാനാകില്ല ഈ  അക്ഷരങ്ങള്‍ക്ക് ജീവനുള്ള കാലത്തോളം . പ്രവാസത്തിന്റെ ഇടവേളയില്‍  ഇടവഴികളിലൂടെ  നടക്കുമ്പോള്‍  കൈകള്‍ കോര്‍ത്ത്‌  പിടിച്ചു  തുമ്പികളോടും  പൂമ്പാറ്റകളോടും  കിന്നാരം പറയാന്‍  ഒപ്പം ഉണ്ടായിരുന്നെങ്കില്‍  എന്ന് പലപ്പോഴും  ആഗ്രഹിക്കാറുണ്ട്  . കണ്മഷിയണിഞ്ഞ കണ്ണുകളെ  സ്വപ്നം കാണാറുണ്ട്‌  നിന്റെ കരിവളയില്‍  നോക്കി നെടുവീര്‍പ്പിടാറുണ്ട്‌  വെറുതെയെന്നു ഹൃദയം മന്ത്രിക്കുമെങ്കിലും ഈ  അക്ഷരങ്ങള്‍ എന്നെ സ്വാന്തനപ്പെടുത്തുന്നു മിഴികള്‍ നനഞ്ഞു ഞാന്‍ മോഴിഞ്ഞതല്ലേ മയില്‍‌പീലിയെന്നു നീട്ടിവിളിക്കാന്‍ . ഈ  ഇടവേളയില്‍  ഓര്‍മ്മകളുടെ ഇടവഴിയില്‍  വിരിഞ്ഞ  ഇതളുകള്‍  അമ്മുവും അറിയേണ്ടേ ..ഈ  അക്ഷരങ്ങള്‍ മൊഴിയും  ഈ  കുഞ്ഞു മയില്‍പീലിയുടെ  ഹൃദയം . 
                                 അമ്മൂന്  ഓര്‍മ്മയുണ്ടോ   അന്നത്തെ  നനഞ്ഞ  പ്രഭാതങ്ങള്‍  ഭൂമിയെപുതപ്പിച്ച പച്ചതുണി മഴയാല്‍ നനഞ്ഞുകുതിര്‍ന്നപ്പോള്‍ പച്ചപ്പട്ടുപാവാടയിട്ട  സുന്ദരിയേക്കാള്‍  മനോഹരി .മഴ നനഞ്ഞ പുല്‍ക്കൊടിയെ കൈവിരലാല്‍ മെല്ലെ തലോടിയപ്പോള്‍ നൃത്തം വെച്ച പുല്‍ക്കൊടി പതുക്കെ സ്വകാര്യം ചൊല്ലി  "മഴ നനഞ്ഞു നില്‍ക്കുന്ന എന്നെ കാണാനോ അതോ കൊഴിഞ്ഞുപോയ മയില്‍പീലിയെ കാണാനോ ഈ യാത്ര." ദൂരെ മഞ്ഞിന്‍ കണങ്ങളാല്‍ സുന്ദരിയായ കുന്നുകളെ നോക്കി ഞാനും മൊഴിഞ്ഞു "പച്ചപട്ടുടുത്ത നിന്നെ കാണാന്‍ മാത്രം എനിക്കറിയാം  തിരിച്ചിറങ്ങുമ്പോള്‍ നിന്റെ ഓര്‍മ്മക്കായ് ഒരു  കുഞ്ഞുമയില്‍‌പീലി നീതരുമെന്ന്." 

                                 സംഗീതത്തോടുള്ള എന്റെ പ്രണയം  ഞാന്‍ പറഞ്ഞിട്ടില്ലേ  ചെവികളില്‍ പാടാന്‍ കൊതിച്ച ഗാനം ഇപ്പോഴും  ഹൃദയത്തില്‍ ഉണ്ട്  കേട്ടോ . വിരിയാത്ത പ്രതീക്ഷയില്‍ അങ്ങിനെ ഒരു നൊമ്പരവും . കണ്ടോ അമ്മു  കൈവിരലുകളുടെ  മാന്ത്രികതയില്‍ ശ്രുതിമീട്ടുന്ന അടുക്കിവെച്ച കട്ടകള്‍ക്ക് എന്നോട് പരിഭവം .മങ്ങിയ ശബ്ധത്തില്‍ എന്നോട് ചോദിക്കുന്നു "എത്ര കാലമായി  ഞാന്‍ നിശബ്ദനായിട്ട് നിന്റെ വിരല്‍  സ്പര്‍ശനത്തിന് കൊതിച്ച ദിവസങ്ങള്‍ നിനക്ക് വേണ്ടി മാത്രം  ശ്രുതിമീട്ടാന്‍ കൊതിച്ച ദിവസങ്ങള്‍ ഇനിയെങ്കിലും എനിക്ക് ഇടവേളകള്‍ തരരുത് നിന്റെ വിരലുകള്‍ മീട്ടുന്നത് കേവലമൊരു ശ്രുതിയല്ല എന്റെ ഹൃദയ രാഗമാണ് " 
            കടല്‍ തീരത്തെ സ്വപ്നാടനം എനിക്കെന്നും ഇഷ്ടമാണ്  അത് ഞാന്‍ ഒരിക്കല്‍ പറഞ്ഞിട്ടുണ്ടല്ലോ  അനന്തമായ ആകാശം കടലിനോടു ചേര്‍ന്ന് നില്‍ക്കുന്നത് കാണാന്‍ എന്ത് ഭംഗിയാ. സൌഹൃദത്തിന്റെ ഊഷ്മളതയില്‍  പെരിയമ്പലം  കടല്‍ തീരത്തേക്ക് ഒരു യാത്ര പോയി നിറഞ്ഞ മണല്‍ തരികളിലൂടെ  നടക്കുമ്പോഴാണ് തിരമാലകള്‍ പുണരുന്ന എന്നോ തളര്‍ന്നു വീണ ഒരു വൃക്ഷം കണ്ണില്‍പ്പെട്ടത് ഇടയ്ക്കിടയ്ക്ക് ഓടി വരുന്ന തിരമാലകള്‍ ശിഖിരങ്ങളോട് എന്തോ പറയുന്നുണ്ട് .ഈ കറുത്ത ശിഖിരങ്ങളില്‍ നിശബ്ദമായ് ഞാന്‍ ഇരുന്നെങ്കിലും തിരമാലകള്‍ പറയുന്ന സ്വകാര്യം എനിക്ക് മനസ്സിലായില്ല .അമ്മു പറയൂ എന്തായിരിക്കുംതിരമാലകള്‍ പറയുന്ന സ്വകാര്യം .                                                                 
                              പ്രതീക്ഷയുടെ ചിറകിലും സ്വപ്നങ്ങളുടെ തണലിലും ഇനി എത്ര നാള്‍ അറിയില്ല ഒന്നറിയാം ഈ കാത്തിരിപ്പ്‌ എന്നെ നോവിക്കുന്നുണ്ട് കാലത്തിന്‍ ഇതളുകള്‍ പൊഴിയുന്നുണ്ട്‌ വസന്തം ആഗ്രഹിക്കുന്നുണ്ട് .നീണ്ടു കിടക്കുന്ന ഇടവഴികളില്‍ കണ്ണും നട്ടു ഞാനും എന്റെ കവിതയും വിരസമായ ഏകാന്തതയിലാണ് പതിനൊന്നു വര്ഷം പിന്നിലെക്കൊരു യാത്ര പോയത് ഓര്‍മ്മകള്‍ ചിതലരിക്കാതിരിക്കാന്‍ അക്ഷരങ്ങള്‍ കൊണ്ട് സ്നേഹരാഗം എഴുതിയ ഓര്‍മ്മ പുസ്തകത്തിലൂടെയുള്ള ഒരുയാത്ര പരിചിത മുഖങ്ങള്‍ തെളിയുന്നു ചിലമുഖങ്ങള്‍ കാലത്തിന്റെ ആഴങ്ങളിലേക്ക് മാഞ്ഞു പോയിരിക്കുന്നു .എന്റെ ചിന്തകള്‍ പഴയ ക്ലാസ് റൂമിലേക്ക്‌ എന്നെ എത്തിച്ചു അലസമായ് കിടക്കുന്ന ക്ലാസ് റൂമില്‍ ഓര്‍മ്മകളുടെ നെടുവീര്‍പ്പില്‍  ഞാനും എന്റെ ചുടു നിശ്വാസവും . ഈ  സ്കൂളിലേക്കുള്ള ഇടവഴിയില്‍ നിന്നല്ലേ  കൊലുസ്സിന്റെ കിലുക്കം കേട്ടത് .ഇപ്പോള്‍ അക്ഷരങ്ങളായി പിറന്നത്‌ .
                               എനിക്കറിയാം അമ്മുനും ഈ വരാന്തയെ കുറിച്ച് ഒരു പാട് പറയാന്‍ ഉണ്ടാകും എന്ന്  ഓര്‍മ്മകള്‍ ചിതറി കിടക്കുന്ന വരാന്തയിലൂടെ നടക്കുമ്പോള്‍ നിശബ്ദനായ് കാവല്‍ നില്‍ക്കുന്ന കല്‍തൂണുകളോട് മെല്ലെ മന്ത്രിച്ചു ."നിനക്കോര്‍മ്മയുണ്ടോ ഓറഞ്ചു മിടായി വാങ്ങിക്കാനായ് സഹോദരിയുടെ ക്ലാസ്സ് റൂം തിരഞ്ഞു നടന്നതും മുതിര്‍ന്നപ്പോള്‍ ഞാനെന്ന ഭാവത്തില്‍ നടന്നതും   ഒരു കുസൃതിയാല്‍ പ്രണയം വിടര്‍ന്നതും ഒരു പുഞ്ചിരിക്കായ് പ്രതീക്ഷിച്ചതും നിരനിരയായ് വരി വരിയായ് നടന്നതും കണക്കൊന്നു പിഴച്ചപ്പോള്‍ പുറത്തു നിന്നതും പ്രയത്നം വിജയമെന്ന് കാണിച്ചു തന്നതും നീ സാക്ഷിയായിരുന്നു .ഇന്ന് ഓര്‍മ്മകളുടെ നെടുവീര്‍പ്പില്‍ നിന്റെ മുന്നില്‍ നില്‍ക്കുമ്പോള്‍ വെറുതെ ഓര്‍ത്തു പോകുന്നു ഒരിക്കല്‍ കൂടി ഈ വരാന്തയിലൂടെ ഒരു പൂമ്പാറ്റയായി പറക്കാന്‍ കഴിഞ്ഞെങ്കില്‍ . 
                                 അമ്മുന്റെ കണ്മഷിയണിഞ്ഞ   കണ്ണുകള്‍ നിറയില്ലെങ്കില്‍  ഞാനൊന്ന് പറഞ്ഞോട്ടെ  ഇന്ന്  ആഗസ്റ്റ്‌ പതിമൂന്നാണ്    വര്‍ഷങ്ങള്‍ക്കു മുമ്പ് ഇന്നത്തെ പ്രഭാതം പുലര്‍ന്നപ്പോള്‍ ആദ്യം പുലരിക്കു സൌന്ദര്യമുണ്ടായിരുന്നെങ്കിലും  പതുക്കെ പതുക്കെ കണ്ണുകളില്‍ കറുത്തപുക പടരുകയായിരുന്നു  യാഥാര്‍ത്യത്തിന്‍റെ തീവ്രത എന്റെ ഹൃദയത്തെ കീറിമുറിച്ചു വാക്കുകള്‍ നിലവിളി സംഗീതമായ് മാറി കണ്ണുനീര്‍ കാഴ്ച്ചയെ മറച്ചു ഒരു ആശ്വാസവാക്കിനും നിയന്ത്രിക്കാന്‍ ആയില്ലാ ഹൃദയം കീറിമുറിഞ്ഞപ്പോള്‍  ഉണ്ടായ കണ്ണുനീര്‍ പ്രവാഹത്തെ കാരണം എന്നെ നെഞ്ചോടു ചേര്‍ത്ത് കൈകള്‍ ആയിരുന്നു എനിക്ക് നഷ്ടപ്പെട്ടത് , വാത്സല്യത്താല്‍ നിറഞ്ഞ വാക്കുകള്‍ ആണ് എനിക്ക് നഷ്ടപ്പെട്ടത് ,അമൂല്യമായ സ്നേഹചുംബനമാണ്  എനിക്ക് നഷ്ടപ്പെട്ടത് ,അന്ന് രാത്രിയില്‍ ഒരു നക്ഷത്രം ആകാശത്ത് പിറവിയെടുത്തു എന്റെ അമ്മ നക്ഷത്രം  എന്റെ മാത്രം അമ്മ നക്ഷത്രം അമ്മുനെ പോലെ പറക്കാന്‍ ചിറകുകള്‍ കിട്ടിയാല്‍ ആ നക്ഷത്രത്തിന്റെ അടുത്തേക്ക് പറന്നു പോയി ചോദിക്കണം എന്തിനാ എന്നെ വിട്ടു ഇങ്ങോട്ട് പോന്നത് എന്ന് .ഇന്ന് ഞാന്‍  പോയിരുന്നു പടര്‍ന്നു പിടിച്ച പുല്ലുകള്‍ക്കിടയില്‍ ഉണങ്ങിയ മൈലാഞ്ചി ചെടി എന്നെ കണ്ടപ്പോള്‍ മെല്ലെ ചാഞ്ചാടി ഞാന്‍ മെല്ലെ പറഞ്ഞു "ശൂന്യത പലപ്പോഴും എന്നെ വേട്ടയാടാറുണ്ട് വാത്സല്യത്തിന്റെ കരുത്തുറ്റ കൈകളുടെ തലോടലുകള്‍ കൊതിക്കാറുണ്ട് ചിറകുകള്‍ തകര്‍ന്ന സ്വപ്നങ്ങള്‍ ആണ്  എന്നറിയാം എങ്കിലും ഒരിക്കല്‍... ഒരിക്കല്‍ മാത്രം എന്നരികിലെത്തി ഒന്നുറക്കെ മോനെ എന്നുള്ള സ്നേഹമന്ത്രണം കേള്‍ക്കാന്‍ കൊതിക്കുന്ന എന്റെ ഹൃദയം നിറക്കാന്‍ ,കവിളില്‍ സ്നേഹത്തിന്റെ ആശ്വാസത്തിന്റെ സ്നേഹചുംബനം തരാന്‍ എത്തിയെങ്കില്‍  ഈ ചുവക്കുന്ന ഇതളില്‍ വീഴുന്ന കണ്ണുനീരിനു പകരമായ്  സന്തോഷത്തിന്റെ മിഴിനീര്‍ പൂക്കള്‍ ഞാന്‍ വിതറാം" സത്യത്തിന്റെ ആഴം തിരിച്ചറിഞ്ഞ ഞാന്‍ പിന്തിരിഞ്ഞു നടക്കുമ്പോള്‍  ആ മൈലാഞ്ചി ചെടി മൌനിയായ് ചാഞ്ചാടുന്നുണ്ടായിരുന്നു  ഒരു പക്ഷെ  അമ്മു..... ആ  പ്രാര്‍ത്ഥനയായിരിക്കണം  ഇടവഴിയിലെ മുള്ളുകള്‍ എന്നെ വേദനിപ്പികാത്തത് . 
                                            ഇനി എഴുതാന്‍ വയ്യ  എന്റെ കൈവിരലും ഹൃദയവും തളരുന്നു  ആ  ഓര്‍മ്മകളെ സ്നേഹിക്കാനുള്ള അവകാശമെങ്കിലും  അമ്മു എനിക്ക് തരണം ,ഓര്‍മ്മകളെ ഞാന്‍ ഒരുപാടിഷ്ടപെടുന്നുണ്ട് മുള്ളുകള്‍ നിറഞ്ഞ വഴികളില്‍ മുല്ലപ്പൂവിന്റെ സുഗന്ധം തരുന്നതും ജീവിത ചൂടിന്റെ കാഠിന്യം കുറയ്ക്കുന്നതും ഒറ്റപ്പെടുമ്പോഴും ഏകാന്തതയുടെ വേലികള്‍ ചുറ്റി വരിയുമ്പോഴും ആശ്വാസമായ് എത്തുന്നതും ഈ ഓര്‍മ്മകളാണ് കാലിടറാതെ കൈകള്‍ വിറക്കാതെ പ്രതീക്ഷകളുടെ തോണിയില്‍ തുഴയുമ്പോള്‍ നെഞ്ചോടു ചേര്‍ക്കുന്നതും ചിതലരിക്കാത്ത ഈ ഓര്‍മ്മകള്‍ മാത്രമാണ് അത് കൊണ്ടാണ് നാളെയുടെ നിശബ്ധതയെ ഭയപ്പെടാത്തത് ,പിന്‍ വിളികള്‍ നോവിക്കാത്തത് തിരിഞ്ഞു നോക്കാന്‍ കഴിയില്ലാ എന്നറിഞ്ഞിട്ടും ഓര്‍മ്മകളെ ഞാന്‍ സ്നേഹിക്കുന്നത് .കൂടുതല്‍ എഴുതുന്നില്ലാ   നിനക്കായ് കാത്തു സൂക്ഷിച്ച  മയില്‍‌പീലി ഇപ്പോഴും ഡയറിയില്‍ ഉറങ്ങുകയാണ്  പ്രതീക്ഷിക്കുന്നുണ്ട് ഞാന്‍  ആ മയില്‍‌പീലി തേടിയുള്ള നിന്റെ വരവിനായ് . ഒത്തിരി സ്നേഹത്തോടെ  ഒത്തിരി നന്മയോടെ   
                                                                                         അമ്മുന്റെ സ്വൊന്തം മയില്‍പീലി
                                                      

57 comments:

  1. നിനക്കായ് കാത്തു സൂക്ഷിച്ച മയില്‍‌പീലി ഇപ്പോഴും ഡയറിയില്‍ ഉറങ്ങുകയാണ് പ്രതീക്ഷിക്കുന്നുണ്ട് ഞാന്‍ ആ മയില്‍‌പീലി തേടിയുള്ള നിന്റെ വരവിനായ് .

    pratheeksha safalamakatte.....thenga udachu anugrahikkunnu.

    ReplyDelete
  2. ഓർമകൾ ഇനിയും തളിർക്കട്ടെ പൂക്കട്ടെ പൂത്തുലയട്ടെ

    ആശംസകൾ

    ReplyDelete
  3. അമ്മു, നിന്നെ വിട്ടു പോകാത്ത സ്നേഹ ഓര്‍മ്മകള്‍ ,ഇഷ്ട്ടായി ഈ ഹൃദയ അക്ഷരങ്ങള്‍ :) ഒത്തിരി സ്നേഹത്തോടെ നിന്റെ സുഹുര്‍ത്ത് ,ആശംസകള്‍ !!!

    ReplyDelete
  4. 'പ്രതീക്ഷയുടെ ചിറകിലും സ്വപ്നങ്ങളുടെ തണലിലും' ഉള്ള ഈ കാത്തിരുപ്പിന്റെ നിശ്വാസങ്ങളത്രയും ഈ വരികളിൽ പെയ്തൊഴുകുന്നു. വായനക്കാരുടെ ഹൃദയത്തെ ആർദ്രമാക്കുന്നു.

    ReplyDelete
  5. Ikkaaa othiri othiri ishttamaayee .....

    ReplyDelete
  6. അലിഞ്ഞുപോകും......!!

    ReplyDelete
  7. എല്ലാം വായിച്ചെടുത്തപ്പോള്‍ അമ്മുവിന്‍റെ മയില്‍‌പ്പീലിക്കാലം എന്‍റെ അകതാരിലും ഒരു മിന്നെലെറിഞ്ഞു.'യവ്വനം ഒരിക്കല്‍ തിരിച്ചു വന്നെങ്കില്‍ 'എന്ന അറബി കവിതാശകലം ഓര്‍മ്മയിലെ നെരിപ്പോടായി....നന്മ നിറഞ്ഞ ആശീര്‍വാദങ്ങള്‍ ഹൃദയപൂര്‍വ്വം!

    ReplyDelete
  8. This comment has been removed by the author.

    ReplyDelete
  9. പ്രിയപ്പെട്ട ഷാജി,

    സുപ്രഭാതം !

    എല്ലാ പോസ്റ്റുകളിലും,അമ്മയോടുള്ള സ്നേഹം,അമ്മയുടെ സാമീപ്യം കൊതിക്കുന്ന ഹൃദയം,ഒക്കെ അറിയുന്നുണ്ട്.പ്രിയപ്പെട്ട അമ്മയുടെ സ്നേഹസാന്നിധ്യം പ്രകൃതിയിലൂടെ അറിയുന്നു.

    ചിത്രങ്ങള്‍ മനോഹരം........!

    മനോഹരമായ് ശൈലി.ചില അക്ഷര തെറ്റുകള്‍ തിരുത്തുമല്ലോ.നിശബ്ദത -ഇതാണ് ശരി.യാഥാര്‍ത്ഥ്യം എന്ന് തിരുത്തുക.മിട്ടായിയാണ് ശരി.

    പ്രതീക്ഷകള്‍ ഒരിക്കലും കൈവിടരുത്.

    ശുഭദിനം !

    സസ്നേഹം,

    അനു

    ReplyDelete
  10. അമ്മു, നിന്നെ വിട്ടു പോകാത്ത ഓര്‍മ്മകള്‍ നന്നായി ... ആശംസകള്‍

    ReplyDelete
  11. ഓര്‍മ്മകള്‍ചിതലരിക്കാതെ ഇരിക്കട്ടെ

    ReplyDelete
  12. ആര്‍ദ്രമായ ഓര്‍മ്മത്താളുകള്‍..
    ഷാജി പതിവ് പോലെ തന്റെ ലളിതമായ ഭാഷയില്‍ കുറിച്ചിട്ടു.

    അമ്മയെ കുറിച്ചുള്ള ഷാജിയുടെ ഓര്‍മ്മകളുടെ ആഴമറിഞ്ഞത് ഇത്തവണ ഷാജിയെ നേരില്‍ കണ്ടപ്പോള്‍ ആണ്.

    ReplyDelete
  13. വീണ്ടും വന്നൂലേ പെരിങ്ങോടന്‍ .....ഓര്‍മ്മകള്‍ മായുന്നില്ല

    ReplyDelete
  14. പ്രീയ ഷാജീ ,
    ഓര്‍മകളുടെ ശക്തമായ കരങ്ങളില്‍ ജീവിക്കുക ..
    അവയേ മാറൊടണക്കുക , മടിയില്‍ കിടന്നുറങ്ങുക ..
    പരിഭവമേതുമില്ലാതെ ആ ഓര്‍മകളൊടൊത്ത് വീണ്ടുമെന്റെ അനുജന്‍ ..
    " അമ്മൂ " ഇന്നിന്റെ ജീവിതത്തിന്റെ വിശ്വാസ്സവും പ്രതീക്ഷയുമാണ്..
    ക്ഷണിക നിമിഷങ്ങളില്‍ മാറുന്ന ഈ കാലത്തിലും
    നന്മയുടെ മറക്കാത്ത മനസ്സുള്ളവന്‍ ..
    പതിനൊന്ന് വര്‍ഷങ്ങളുടെ ഓര്‍മതുണ്ടുകള്‍ പൊലും
    ഇന്നിന്റെ മാറിലേക്ക് കൂട്ടാന്‍ പ്രാപ്തമുള്ളവന്‍ ..
    കാലമുടച്ച കരിവള പൊട്ടുകള്‍ , മാനം കാണാത്ത മയില്പീലി തുണ്ടും
    ഇന്നുമീ സ്നേഹകരളില്‍ പൊതിഞ്ഞ് നടപ്പവന്‍ ..
    വക്കുകളില്‍ തട്ടി മുറിയുന്നുവെങ്കിലും ....................!
    ജീവിതത്തിലേ ഏത് ഇരുട്ടിനേയും തരണം ചെയ്യുവാന്‍
    അമ്മയെന്ന പ്രകാശത്തിന് കഴിയും .. അതില്ലാതാകുമ്പൊള്‍
    ആ മടിത്തട്ട് നഷ്ടമായാല്‍ , മനസ്സ് നമ്മുടെ പരിധികള്‍ വിടും ..
    എങ്കിലും ഇന്നും നിന്റെ വഴിത്താരകളില്‍ വെളിച്ചം
    വിതറി നിന്നെ തലോടീ എന്നുമുണ്ടാകുമാ " അമ്മ നക്ഷത്രം "
    ഓര്‍മകളുറങ്ങുന്ന ചിലതിനേ തട്ടിയുണര്‍ത്തുന്നുണ്ട് മയില്പീലീ ..
    നിന്നുള്ളില്‍ ഉറങ്ങാതിരിക്കുന്നതിനാലാവം , അതിലിപ്പൊഴും പ്രാണനുണ്ട് ..
    ഹൃദയത്തില്‍ നിന്നും പ്രീയ അനുജാ , സ്നേഹം മാത്രം .. കൂടെയുണ്ടെന്നും ..

    ReplyDelete
  15. മനസ്സിലെ ആർദ്രത വരികളിൽ തൊട്ടറിയാനാവുന്നു.....

    ReplyDelete
  16. അനുഭവങ്ങള്‍ എന്ന വിത്തുകള്‍. അവ മുളക്കുന്ന ഓര്‍മകളെന്ന മഴ. വാക്കുകള്‍ സുന്ദരങ്ങളായിരുന്നു.

    ReplyDelete
  17. മഴയുടെ താളത്തില്‍ ഒരു കിളിയുടെ കൂജനം പോലെ ഹൃദ്യമായ വാക്കുകള്‍

    ReplyDelete
  18. മനോഹരമായ ,ഹൃദയത്തില്‍ തട്ടുന്ന എഴുത്ത് ...ഒരു പാട് ഇഷ്ടായി ..ആശംസകള്‍

    ReplyDelete
  19. നനഞ്ഞ പ്രഭാതങ്ങളിലെ നനയാത്ത ഓര്‍മ്മകള്‍ ,
    പാടാതെ പോയൊരു ഗാനം ,
    തിരമാലകള്‍ പറയാതെ പോയത് ,
    പിന്നെ നീളുന്ന കാത്തിരിപ്പും.
    മനോഹരം ഷാജി

    ReplyDelete
  20. മാതൃസ്നേഹം പറയുന്ന ഭാഗത്ത് എത്തിയപ്പോള്‍ വല്ലാതെയായി ഷാജി.. മനസ്സ് തൊട്ട വരികള്‍..

    ReplyDelete
  21. ബൂലോകത്ത്‌ ഈയൊരു ശൈലിയില്‍ എഴുതുന്നവര്‍ വളരെ കുറവാണ് ,അമ്മുവിലൂടെ പറഞ്ഞ വരികള്‍ ഒരു മനോഹരമായ കവിത പോലെ ഗംഭീരം ,നന്നായി ഷാജി .

    ReplyDelete
  22. താളുകൾക്കിടയിലെ മയിൽപ്പീലി പോൽ ഓർമ്മകൾ ജനിക്കുന്നു..
    ഒരു സ്വപ്ന വയന ലഭിച്ചു..ഇഷ്ടായി..
    ആശംസകൾ ട്ടൊ..!

    ReplyDelete
  23. വന്നു കണ്ടു ഇഷ്ട്ടപെട്ടു

    ReplyDelete
  24. തികച്ചും ആര്‍ദ്രമായ വരികള്‍...... കണ്ണു നിറഞ്ഞു.

    ReplyDelete
  25. ഹൃദയ വരികള്‍ വായിച്ചതിനു .....പ്രോത്സാഹനം തരുന്നതിനു ദൂരെ ഇരുന്നും സ്നേഹിക്കുന്നതിനു വിലയേറിയ അഭിപ്രായങ്ങള്‍ക്ക് ഒത്തിരി നന്ദി ..ആരെയും പേരെടുത്തു പറയുന്നില്ലാ എല്ലാവരും ഈ കുഞ്ഞുമയില്‍പീലിക്കു പ്രിയപ്പെട്ടവര്‍ ....

    ReplyDelete
  26. മനസ്സ് ചാലിച്ചെടുത്ത ഈ വരികള്‍ നന്നായി മയില്പീലീ.. ആശംസകള്‍

    ReplyDelete
    Replies
    1. നന്ദി ഇലഞ്ഞി ഈ സ്നേഹത്തിനും പ്രോത്സാഹനത്തിനും

      Delete
  27. "മഴ നനഞ്ഞു നില്‍ക്കുന്ന എന്നെ കാണാനോ അതോ കൊഴിഞ്ഞുപോയ മയില്‍പീലിയെ കാണാനോ ഈ യാത്ര."

    ഈ സുന്ദരമായ എഴുത്തിലെ ഭാവാർദ്രമായ വരികളുടെ വായനാ-അനുഭൂതിയിൽ എനിക്കാകെ അലോസരമുണ്ടാക്കിയത്,
    എന്തെങ്കിലും വായിക്കുമ്പോൾ അതിനാസ്പദമായി ഒരു സാഹചര്യവും മനസ്സിലേക്ക് വരുന്ന എന്റെ ൢഅതോ,ചീത്തയോ
    ആയ സ്വഭാവമാണ്. കാരണം നല്ല ഓളത്തിൽ വായിച്ച് മ്ന്നേറിക്കൊണ്ടിരുന്ന ഞാൻ, മുകളിലിട്ട വരിയിൽ വായിച്ചെത്തിയപ്പോൾ
    ഒരു വിനയൻ പടം മനസ്സിൽ കണ്ടു. കുറച്ച് കഷ്ടപ്പെട്ടാണെങ്കിലും ആ ചിന്തയെ കുടഞ്ഞെറിഞ്ഞ് ഞാനിതാസ്വ്അദിച്ച്
    വായിച്ചു.
    സുന്ദരമായിട്ടുണ്ട് ഷാജീ.
    ആശംസകൾ.

    ReplyDelete
    Replies
    1. നന്ദി മനു ]]തുറന്നു പറഞ്ഞ ഈ അഭിപ്രായത്തിനു നന്മകള്‍ നേരുന്നു ഈ കുഞ്ഞുമയില്‍പീലി

      Delete
  28. ഹൃദയ താളിലെ ഓര്‍മയുടെ അക്ഷരങ്ങള്‍ ഷാജി നന്നായിരിക്കുന്നു

    ReplyDelete
  29. ആര്‍ദ്രലോലം മധുരം.ആശംസകള്‍ .

    ReplyDelete
    Replies
    1. ഈ കുഞ്ഞുമയില്‍പീലിക്കു ഒത്തിരി സന്തോഷായി ട്ടോ... സര്‍ ഇവിടെ വന്നു വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും .ഇത് ഞാന്‍ എഴുത്തിനുള്ള ഊര്‍ജ്ജമായി എടുക്കുന്നു കേട്ടോ ഒത്തിരി ഒത്തിരി സന്തോഷത്തോടെ നന്മകള്‍ നേര്‍ന്നു കൊണ്ട് ഒരു കുഞ്ഞുമയില്‍പീലി

      Delete

  30. ഹൃദയത്തിലെ തുടിക്കുന്ന ഓര്‍മ്മകള്‍, അത് അക്ഷരങ്ങളില്‍ പടര്‍ന്ന് വരികളില്‍ നിറഞ്ഞ് കവിഞ്ഞൊഴുകുന്നത് എന്‍റെ കവിള്‍ത്തടങ്ങളിലൂടെയാണ്.
    നന്മ മാത്രം നേരുന്നു പ്രിയ അനുജാ ഷാജി.......

    ReplyDelete
    Replies
    1. ഹൃദയം മനസിലാക്കിയ സഹോദര അക്ഷരങ്ങളാല്‍ നസ്നേഹം ചൊരിയട്ടെ

      Delete
  31. This comment has been removed by the author.

    ReplyDelete
  32. മനസ്സ് പിടഞ്ഞു പോയത് ആ മൈലാഞ്ചി ചെടിക്ക് മുന്നില്‍ മാത്രം...അടുത്ത് പോയി തലോടാന്‍ കഴിയാത്ത ഒരു മൈലാഞ്ചിച്ചെടി എനിക്കും ഉണ്ട് ...നന്മകള്‍ നേരുന്നു..ഷാജി

    ReplyDelete
    Replies
    1. ഇന്നും എന്നും ഒരു നോവ്‌ തന്നെയാണ് ...ഒരു പക്ഷെ ആ പ്രാര്‍ത്ഥനയായിരിക്കണം അവനുള്ള ഊര്ര്‍ജ്ജം നന്ദി ട്ടോ

      Delete
  33. ങേ! പെരിയമ്പലം ..
    എന്റെ ഇഷ്ട്ട തീരം :)

    വായിച്ചു ഇഷ്ട്ടമായി

    ReplyDelete
  34. ആഹാ ഈ കുഞ്ഞുമയില്‍‌പീലിക്കും ഇഷ്ടായിട്ടോ അവിടെ ,നന്ദി നല്ല വായനക്ക്

    ReplyDelete
  35. അമ്മയും , അമ്മുവും.....

    ഞാനീ വഴി വന്നിട്ടില്ല...
    ഒന്നും വായിച്ചിട്ടും.


    തിരിച്ച് പോയോടാ..?

    ReplyDelete
  36. മനസിലെ തുടിക്കുന്ന ഓർമ്മകൾക്കെന്നും ഭംഗിയാണ്, ഇടക്കല്പം നോവു പകരുമെങ്കിലും..,! ആ ഓർമ്മകളെ പകർത്തിവെച്ചതും ഭംഗിയായി


    ആശംസകള്

    ReplyDelete
  37. നെഞ്ചോട്‌ ചേര്‍ത്തു പിടിച്ച ഈ ചിതലരിക്കാത്ത ഓര്‍മ്മകള്‍
    ഒരുപാട് ഇഷ്ടപ്പെട്ടു ....
    ആശംസകള്‍


    ReplyDelete
  38. കവിത തുളുമ്പുന്ന വരികൾ
    ആശംസകൾ

    ReplyDelete
  39. അമ്മു പറയൂ എന്തായിരിക്കുംതിരമാലകള്‍ പറയുന്ന സ്വകാര്യം .
    ഓര്‍മ്മകളെ സ്നേഹിക്കുമ്പോള്‍ ....

    ReplyDelete
  40. പ്രിയപ്പെട്ട ഷാജി,
    മനോഹരമായി എഴുതി
    വളരെ ഇഷ്ടമായി
    സ്നേഹത്തോടെ,
    ഗിരീഷ്‌

    ReplyDelete
  41. അമ്മൂ, അമ്മു ഇപ്പോഴും പറക്കുകയാണോ.. എന്നെ മറന്നു പറക്കാന്‍ അമ്മുവിനാകുമോ.. എന്നിട്ടുമെന്തേ വര്‍ണ്ണ ചിറകുകള്‍ വീശി, ദൂരെ ദൂരേക്ക് പറന്നകലുന്നത്.. ഇനിയൊരു നാള്‍ എന്നിലേക്ക് അണയാന്‍ വേണ്ടി മാത്രല്ലേ...? എന്റെ ഹൃദയത്തില്‍ നിനക്കായ് വേണ്ടി മാത്രം മീട്ടാന്‍ വച്ച തംബുരുവിന്റെ ശ്രുതികള്‍ ഇന്നും ഒരു ഗദ്ഗദമായി മനസ്സില്‍ നീ വരുന്നതും കാത്ത്..

    മയില്‍‌പീലീ നിനക്കറിയ്യോ... അമ്മൂന്റെ കണ്ണ് നിറഞ്ഞു.. അത്രയുമാവില്ലെങ്കിലും നെഞ്ചോട്‌ ചേര്‍ത്തോട്ടെ ഞാനീ സ്നേഹത്തെ.. എന്നിലെ സ്നേഹവും വാത്സല്യവും പകരട്ടേ.. മയില്‍‌പീലിക്കറീല്ലേ.. ആ മയില്‍‌പീലി കണ്ണൊന്നു നിറയുമ്പോള്‍, ആ നെഞ്ചകം ഒന്ന് പിടയുമ്പോള്‍ അമ്മൂന് ദൂരേക്ക് പോകാനാവില്ലെന്ന്.. ഇനിയും പിണക്കം അഭിനയിക്കാന്‍ ആവില്ലെന്ന്...

    പ്രിയ ഷാജീ... ഒത്തിരി ഇഷ്ടത്തോടെ...

    ReplyDelete
  42. ഒരുപാട് ഇഷ്ട്ടം തോന്നി വരികളോട് .

    ReplyDelete
  43. ഹൃദ്യം , ലളിതം, നീരൊഴുക്കിലെന്ന പോലെ അനായാസേനെയുള്ള വായന തന്നു.

    ReplyDelete
  44. നന്നായി...
    അമ്മ നക്ഷത്രം വായിച്ചപ്പോൾ ഉള്ളിൽ ഒരു ആന്തൽ .. എന്തെന്നറിയാത്ത വേദന.. കണ്ണ് നനഞ്ഞു ..
    എഴുത്ത് തുടരട്ടെ..

    ReplyDelete
  45. കഥയില്‍ നിറഞ്ഞു പറഞ്ഞ അമ്മു മനസ്സില്‍ പതിഞ്ഞില്ലെങ്കിലും മൈലാഞ്ചിച്ചെടിക്കടിയിലെ അമ്മ മനസ്സില്‍ പതിഞ്ഞു.ഓര്‍മ്മകള്‍ മയില്‍പ്പീലിപ്പോലെ കാത്തുസൂക്ഷിക്കുക. പെറ്റുപെരുകട്ടെ..

    ReplyDelete
  46. ഹൃദ്യം, ലളിത മനോഹരം. കണ്ണൊന്ന് നനയിച്ചു. ആശംസകള്

    ReplyDelete
  47. പ്രതീക്ഷകളാണ് പലപ്പോഴും നമ്മെ മുന്നോട്ട് നയിക്കുന്നത് -"കൂടുതല്‍ എഴുതുന്നില്ലാ നിനക്കായ് കാത്തു സൂക്ഷിച്ച മയില്‍‌പീലി ഇപ്പോഴും ഡയറിയില്‍ ഉറങ്ങുകയാണ് പ്രതീക്ഷിക്കുന്നുണ്ട് ഞാന്‍ ആ മയില്‍‌പീലി തേടിയുള്ള നിന്റെ വരവിനായ്"

    ഈ പ്രതീക്ഷ സഫലമാകട്ടെ...

    ReplyDelete
  48. കവിത തുളുമ്പുന്ന മനോഹരമായ വരികള്‍ ...
    നന്മകള്‍ നേരുന്നു ഈ കുഞ്ഞുമയില്‍‌പീലിക്ക്

    ReplyDelete
  49. നല്ല ഓർമ്മകൾ

    ReplyDelete