Thursday, October 13, 2011

ഓര്‍മകളുടെ പൂമഴ

 ഇനി ഒരിക്കലും തിരിച്ചു കിട്ടില്ല എന്നറിയുന്ന ഒരു ചിത്രം അപ്രതീക്ഷിതമായി  നമുക്ക് കിട്ടിയാല്‍ മനസ്സിന്റെ സന്തോഷം എങ്ങിനെ പറഞ്ഞു അറിയിക്കാന്‍ പറ്റും  .ഇപ്പൊ എന്റെമനസ്സില്‍ ആ സന്തോഷത്തിന്റെ പൂമഴ പെയ്യുകയാണ് ,ഓര്‍മകളുടെ പൂമഴ .ഈ പുമഴ ഞാന്‍ നനയുമ്പോള്‍ എന്തെന്നില്ലാത്ത നിര്‍വൃതി .അതെ നാലാം ക്ലാസ്സിലെ ആ ക്ലാസ് ഫോട്ടോ എനിക്ക് തിരിച്ചു കിട്ടിയിരിക്കുന്നു .ആ സ്ലൈറ്റില്‍ എഴുതിയിരിക്കുന്ന "4.B" എന്നെ വീണ്ടും ആ ഓര്‍മകളിലേക്ക് കൂട്ടി കൊണ്ട് പോകുന്നു .ഞാന്‍ കുറച്ചു നേരം നനഞ്ഞോട്ടെ ആ പൂമഴ ...."സൂര്യഭായ് ടീച്ചര്‍ ഹാജര്‍ പട്ടിക വിളിച്ചതിന് ശേഷമാണ് ഞങ്ങളോട് ആ സന്തോഷമുള്ള കാര്യം പറയുന്നത് "നാളെ എല്ലാവരും പുതിയ ഡ്രസ്സ്‌ ഇട്ടു വരണം നാളെ ഫോട്ടോ എടുപ്പ് ഉണ്ട് നാളെ ആരും മുടങ്ങരുത്‌ " എല്ലാവര്ക്കും സന്തോഷമായി .സ്കൂള്‍ വിട്ടു വീട്ടില്‍ എത്തിയ ഉടനെ തന്നെ ഞാന്‍ ഉമ്മയോട് പറഞ്ഞു "നാളെ ഞാന്‍ പെരുന്നാളിന് എടുത്ത ഡ്രസ്സ്‌ ഇടും നാളെ സ്കൂളില്‍ ഫോട്ടോയെടുക്കലാണ് ".എന്റെ സന്തോഷം കണ്ടിട്ടാകണം ഉമ്മ പുഞ്ചിരിച്ചു "പിന്നേ ഒരു ഫോട്ടോകാരന്‍ എന്നിട്ടെന്തിനാ " താത്തയുടെ കളിയാക്കല്‍ എനിക്കത്ര പിടിച്ചില്ല "ഉമ്മാ ഈ കുഞ്ഞാത്ത പറയുന്നത് നോക്ക് " ഞാന്‍ ചിണുങ്ങി .ഉമ്മ ഒരു പുഞ്ചിരിയോടെ വീണ്ടും തന്റെതായ ലോകത്ത് " നീ ആ ഡ്രസ്സ്‌ അഴിച്ച് വെച്ച് ചായ കഴിക്ക്" ഉമ്മയുടെ സ്നേഹത്തില്‍ പൊതിഞ്ഞ ശാസനം .എന്റെ മനസ്സില്‍ ഇന്നുണ്ടായ ആ സന്തോഷത്തിന്റെ പൂമഴ .കാലത്ത് പുതിയ ഡ്രസ്സ്‌ ഇട്ടു  സ്കൂളിലേക്ക് പോകാന്‍ ഇറങ്ങുകയാണ് "ഉമ്മാ ഞാന്‍ സ്കൂളില്‍ പോകുവാ " ഒരു രൂപ താ " അത് പറയുമ്പോള്‍ എന്റെ മനസ്സില്‍ അയ്യപ്പെട്ടന്റെയും മാനുക്കയുടെയും കടയിലെ ഉപ്പു പുരട്ടിയ ഓറഞ്ച് ആയിരുന്നു ഒരു രൂപ കയ്യില്‍ തരുമ്പോള്‍ ഉമ്മ ഒന്നും കൂടെ തന്നു" ലോകത്തില്‍ എനിക്ക് തോന്നിയ ഏറ്റവും വലുത് ,ഇനി എനിക്ക് കിട്ടാത്ത ഒന്ന് മാതൃചുംബനം "അത് തരുമ്പോള്‍ ഉമ്മയുടെ കണ്ണ് നിറഞ്ഞിരുന്നോ ......അന്നത്തെ ചെറിയ കുട്ടിക്ക് അതിനുള്ള പക്യത ഉണ്ടായിരുന്നില്ല .എങ്കിലും എല്ലാ സന്തോഷ ത്തോടെ ഞാന്‍ സ്കൂളിലേക്ക് ഓടി .ഒന്നാമത്തെ പിരിട് കഴിഞ്ഞു  .സൂര്യഭായ് ടീച്ചറുടെ ശബ്ദം "എല്ലാവരും വരി വരിയായി നടന്നു നമ്മുടെ ക്ലാസ്സിന്റെ പിന്നിലേക്ക്‌ നടക്ക് .ഞങള്‍ അത് പോലെ നടന്ന് ഫോട്ടോ എടുക്കുന്ന സ്ഥലത്തെത്തി .ക്യാമറയും പിടിച്ചു ഫോട്ടോ ഗ്രാഫെര്‍ .സൂര്യഭായ് ടീച്ചര്‍ തന്നെ  ഞങളെ ഒരുമിച്ചു നിര്‍ത്തി .ഫോട്ടോ ഗ്രാഫറുടെ എല്ലാവരും റെഡിയല്ലേ എന്ന ചോദ്യം കേട്ടതോടെ ഞങളുടെ കുഞ്ഞു മനസ്സില്‍ കുഞ്ഞു ഗൌരവം വിടര്‍ന്നു .പിന്നെ ഒരു ശബ്ദവും ഒരു വെളിച്ചവും .ആ നിമിഷവും  ഓര്‍മകളുടെ ഒഴുക്കിലേക്ക്‌ നീങ്ങി ആ നിമിഷം ഒരു ചിത്രമായി മാറി .അഞ്ചു രൂപ കൊടുത്തു ആ ഫോട്ടോ വാങ്ങി വീട്ടില്‍ വന്നു ഉമ്മയെ യും താത്തയെയും കാണിക്കുമ്പോള്‍ ..സന്തോഷത്തിന്റെ പൂമഴ അവിടെയും പെയ്തു .പക്ഷെ കാലം എന്ന കാറ്റ് ആ ഫോട്ടോ യെ എന്നില്‍ നിന്ന് അകറ്റി ..വര്‍ഷങ്ങള്‍ക്കുശേഷം ഇന്നാണ് ഞാന്‍ ആ ഫോട്ടോ കാണുന്നത് അന്നത്തെക്കാളും വികാരപരമായ നിര്‍വൃതി ഇന്ന് ഞാന്‍ അനുഭവിക്കുന്നു  .ഈ ഫോട്ടോ കളയാതെ എടുത്തു വെച്ച എന്റെ ക്ലാസ്സില്‍ പഠിച്ചിരുന്ന ശ്രീകൃഷണന്റെ അമ്മയായ കോമളവല്ലി ടീച്ചറോട് പറഞ്ഞറിയിക്കാന്‍ പറ്റാത്ത നന്ദിയുണ്ട് .നന്മകള്‍ നേരുന്നു ഈ കുഞ്ഞു മയില്‍പീലി .ഈ ഫോട്ടോയില്‍ ഞാന്‍ ഏതാണെന്ന് പറയാന്‍ കഴിയുമോ നിങ്ങള്‍ക്ക് എന്നെ കണ്ടെത്തിയാല്‍ ഒരു കുഞ്ഞു സമ്മാനം തരാം.ഞാന്‍ ഈ ഓര്‍മകളുടെ പൂമഴ യില്‍ നനയട്ടെ ....മെല്ലെ മെല്ലെ നിദ്രയിലേക്കും......  
പ്രവാസത്തിന്റെ പട്ടുമെത്തയില്‍ കിടന്നു ഞാന്‍ മെല്ലെ കണ്ണുകളടച്ചു ....അങ്ങ് ദൂരെ നിന്ന് ........ഒരു താരാട്ട് പാട്ട് ആ താരാട്ട് പാട്ടിന്റെ നാദങ്ങള്‍ക്കൊപ്പം ആരോ എന്നെ തലോടുന്നു ...........ഞാന്‍ നിദ്രയുടെ ആഴങ്ങളിലേക്ക്  ആരെങ്കിലും വിളിച്ചു വോ ....മോനെ " വീണ്ടും സ്നേഹമന്ത്രണം ഞാന്‍ മെല്ലെ കണ്‍കള്‍ തുറന്നു എന്റെ മുന്നില്‍ പൂനിലാവ്‌ ഉദിച്ചു നില്‍ക്കുന്നു "ശുഭരാത്രി" പൂ നിലാവ് മന്ത്രിച്ചു ...പുഞ്ചിരിച്ചു കൊണ്ട് ഞാനും നിദ്രയിലേക്ക്

47 comments:

  1. പ്രിയപ്പെട്ട ഷാജി,
    ഓര്‍മകളുടെ പൂമഴയില്‍ നനഞ്ഞ വരികള്‍ വളരെ നന്നായി! ആ കൂട്ടുകാരില്‍ എത്ര പേരെ ഇപ്പോള്‍ അറിയാം,എവിടെയാണെന്ന് ?ഒരു സംഗമം പ്ലാന്‍ ചെയ്യു.
    സൂര്യഭായി ടീച്ചറുടെ പുറകില്‍ നില്‍ക്കുന്ന പയ്യന്‍സ് ആണോ,നായകന്‍?
    സസ്നേഹം,
    അനു

    ReplyDelete
  2. അനു ഓര്‍തെടുക്കണം മുഖങ്ങള്‍ എല്ലാവരും പരിധിക്കുള്ളില്‍ തന്നെയാണ് ..ആലോചിക്കണം അതിനെ കുറിച്ച് ആദ്യം ഓടിയെതിയത്തിനു ഒരു പാട് നന്ദി അനു എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി

    ReplyDelete
  3. ഷാജി ഞാന്‍ കണ്ടു പിടിച്ചു സമ്മാനം എന്താണെന്ന് അറിഞ്ഞിട്ടു പറയാംട്ടോ ........

    ReplyDelete
  4. മധുരിക്കുന്ന ഓര്‍മ്മകളിലൂടെ കൊണ്ടുപോയ മനോഹരമായ പോസ്റ്റ്‌.

    ഇഷ്ട്ടായി വല്‍സാ ഇഷ്ട്ടായി

    ReplyDelete
  5. വളരെ നല്ല പോസ്റ്റ്‌.. ഓര്‍മകളില്‍ ജീവിക്കാന്‍ ഞാനും ഇഷ്ട്ടപ്പെടുന്നു ഒരുപാട്..

    ReplyDelete
  6. ഉണ്ടാക്കിപ്പറയുന്ന കഥകളേക്കാൾ ജീവനും തുടിപ്പും ഇത്തരം അനുഭവ നുറുങ്ങുകൾക്ക് തന്നെ. പഴയ ഓർമ്മകളിലേക്കൊരു നിമിഷം ഊളിയിട്ടു.

    ReplyDelete
  7. വളരെ നല്ലൊരു പോസ്റ്റ് മധുര മിട്ടായിയുടെ കുട്ടിക്കാലം തിരിച്ചു കിട്ടാത്ത കാലം ആശംസകള്‍

    ReplyDelete
  8. മനോഹരമായ പോസ്റ്റ്‌.

    ഭാവുകങ്ങള്‍.

    ReplyDelete
  9. @കുങ്കുമം ....കണ്ണൂര്‍ ഇക്ക :)ഏകലവ്യന്‍ ....ചീരമുളക് ..ആചാര്യന്‍ ..അബ്സാര്‍ക്ക ...നന്മാന്ദന്‍ ..ഒരു പാട് നന്ദി ഇനിയും വരിക ഈ കുഞ്ഞു മയില്‍പീലിയിലേക്ക്

    ReplyDelete
  10. ഇതുപോലെ ഒരനുഭവം എനിക്കുണ്ട് . എന്റെ പത്താം ക്ലാസ് ഫോട്ടോ. കാല്‍ നൂറ്റാണ്ടുകാലം ഞാന്‍ ഒന്നും നേടിയില്ല എന്ന് ആ ഫോട്ടോയിലെ എന്റെതന്നെ കുഞ്ഞുമുഖം പറഞ്ഞുതന്നു.

    ReplyDelete
  11. ശോ... എങ്ങനെ കണ്ടുപിടിക്കാനാ... ഈ ഫോട്ടോയില്‍ ആരും മസില്‍ പിടിച്ചു നിക്കണില്ലല്ലോ... :)

    ReplyDelete
  12. ഓര്‍മകളെ മനസ്സിലെ സ്വര്‍ണ ചെപ്പിലിട്ടു താലോലിക്കുമ്പോള്‍ അതിനു മധുരം കൂടും...കുറെ കാലങ്ങള്‍ക്ക് ശേഷം ആ ചെപ്പു തുറന്നു നോക്കുമ്പോള്‍ എന്തൊരു ആനന്ദമാണ്....പ്രതീക്ഷയുടെ ഇതളുകള്‍ തേടിയുള്ള ഈ വഴിയില്‍ ചിരിപ്പിക്കുന്ന ഓര്‍മകളും വേദനിപ്പിക്കുന്ന വേര്‍പാടുകളും ഇഴുകി ചേരുമ്പോള്‍ ഒരിക്കലും മരിക്കാത്ത ഓര്‍മകളെ നമുക്ക് തലോലിക്കാനല്ലാതെ എന്തിനാവും...!!!

    ReplyDelete
  13. kanakkoor oru padu nandhi ivide vannathinu....arunettan ha ha athu kalakki kettooo....fary....ormakale namukku thalolikkaam .....

    ReplyDelete
  14. ഓര്‍മ്മകള്‍ക്കെന്തു സുഗന്ധം....

    ReplyDelete
  15. നല്ല പോസ്റ്റ്, ഷാജി !

    ReplyDelete
  16. ഓര്‍മ്മകള്‍ക്കെന്തു സുഗന്ധം..:)കുട്ടിക്കാലത്തിന്റെ മധുര സ്മരണകള്‍ നിറഞ്ഞ എഴുത്ത്‌..ഇഷ്ടമായി.

    ReplyDelete
  17. തീര്‍ച്ചയായും നന്നായി എന്ന കമന്റ് അര്‍ഹിക്കുന്നുണ്ട്‌ട്ടോ ഈ രചന
    നല്ല ഫീല്‍ ചെയ്യിപ്പിക്കുന്ന ചിന്തകളാണ്.

    ReplyDelete
  18. കളര്‍ ഫോടോയില് (അത് കളര്‍ ഫോട്ടോ ആണോ അതോ
    കളര്‍ കൊടുത്തോ)‍ ‍ കൂടി പകര്‍ത്തിയ black & white ചിന്തകള്‍
    അസ്സല്‍ ആയി കേട്ടോ...


    ബാല്യത്തിന്റെ സൌന്ദര്യം തിരികെ തരാന്‍ ഒന്നിനും ആവില്ലെങ്കിലും
    ഈ ഓര്‍മ്മകള്‍ അനുഭൂതി പകരുന്നവ തന്നെ..കോമള വല്ലി ടീച്ചര്കും
    മയില്‍ പീലിക്കും നല്ലത് വരട്ടെ...ആശംസകള്‍...

    ReplyDelete
  19. @റോസാപ്പൂ ....ഒരുപാടു നന്ദി
    @ബിജുചെട്ട ....ഇനിയും വരിക
    @വിപിന്‍ .....നന്ദി കൂട്ടുകാരാ..
    @ഗുല്‍മോഹര്‍ .....മനസ്സ് നിറഞ്ഞ നന്ദി
    @എന്റെലോകം ....അത് അറിയില്ല ..ടീച്ചര്‍ അത് യാതൊരു കേടുപാടും വരാതെ എടുത്തു വെച്ചിരുന്നു പിന്നെ ഫോട്ടോ ഷോപ്പ് യൂസു ചെയ്തു കൂടുതല്‍ സുന്ദരമാക്കി ...ഒരു പാട് നന്ദി ..

    ReplyDelete
  20. കുട്ടിക്കാലത്തെ ഓര്‍മകളും വിക്ര്തികളും നന്നായിരിക്കുന്നു കുറച്ചു നേരംഞാനും കൊച്ചു കുട്ടിയായി.പിന്നെ ആ ഫോട്ടോയില്‍ പെണ്‍കുട്ടികളുടെ ഇടയില്‍ കാണുന്ന ശ്രീകൃഷ്ണന്‍ നീയ്നെന്നു ഞാന്‍ വിളിച്ചു കൂവുന്നില്ല

    ReplyDelete
  21. മധുരിക്കും ഓർമകൾ.. നല്ലപോസ്റ്റ് ഷാജി..

    ReplyDelete
  22. ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം ഒക്കെയും വഴിയോര കഴ്ച്ചകലായ് ....
    പിറകിലെക്കോടി മറഞ്ഞിരിക്കാം ..
    പാതിയിലേറെ കടന്നുവല്ലോ വഴി ...(n n kakkaad)



    ഓര്‍മകളിലേക്ക് കയ്യ് പിടിച്ചു നടത്തിയ ഒരു നല്ല എഴുത്ത്...ആശംസകള്‍..

    ReplyDelete
  23. ഷാജി...

    ഞാന്‍ വൈകിയാണ് ഈ പോസ്റ്റ് കണ്ടത്.
    വളരെ ലളിതമായ ഭാഷയിലുള്ള എഴുത്തും, ആ ചിത്രവും മനസില്‍ ഉടക്കി...ഇനി തിരിച്ചു കിട്ടാത്ത എന്തിനൊക്കെയോ വേണ്ടി മനസു കൊതിച്ചു...

    നേരത്തെ തന്നെ വന്നു വായിക്കേണ്ടതായിരുന്നു എന്ന് തോന്നി.

    ReplyDelete
  24. ഓര്‍മ്മകള്‍ ഒരിക്കലും മരിക്കില്ല നന്നായിട്ടുണ്ട്.

    ReplyDelete
  25. മനോഹരമായ കുറിപ്പ്.
    മാതൃസ്നേഹത്തിന്റെ ഊഷ്മളത.
    സ്കൂള്‍ കാലത്തിന്റെ പകിട്ടിലേക്ക് തിരിച്ച് പോക്ക്.
    ഓരോ ഫോറ് നല്‍കിയ സന്തോഷം ഈ കുറിപ്പ് പറയുന്നു.
    ആശംസകള്‍ ഷാജി

    ReplyDelete
  26. ആ ബാല്യത്തെയും നമ്മുടെ സ്ക്കൂളിനെയും മധുരമായി നീ ഓര്‍ത്തെടുത്തു ഷാജി ..
    അല്ലെങ്കിലും നിന്റെ വരികള്‍ എന്നും ഗൃഹാതുരത്വമാണല്ലോ എനിക്ക് സമ്മാനിച്ചത്‌
    ആശംസകള്‍

    ReplyDelete
  27. മനോഹരമായ പോസ്റ്റ്‌............ :)

    ReplyDelete
  28. ഒരിക്കലും തിരിച്ചു കിട്ടാത്ത കുട്ടിക്കാലത്തേക്ക് ഒരു തവണയെങ്കിലും തിരിച്ചു കൊണ്ട് പോയതിനു നന്ദി.

    ReplyDelete
  29. നല്ല ലേഖനം. ഒര്‍മ്മകള്‍ക്ക് എന്നും സുഖന്ധമുണ്ട്. ഒര്‍മ്മക്കുറിപ്പുകള്‍ വായിക്കുന്ന സുഖം മറ്റൊരുതരം ലേഖനങ്ങളും നല്‍കാറില്ല.. നന്ദി മയില്‍പ്പീലീ.

    ReplyDelete
  30. ഈ പോസ്റ്റ്‌ ഇട്ട അന്നേ വായിച്ചു.ഓര്‍മ്മകള്‍ പീലി വിടര്‍ത്തിയപ്പോള്‍ ഒരു പെരുമഴയും പെയ്തു...
    നന്മയും പുണ്യവും നിറഞ്ഞ പെരുന്നാള്‍ ആശംസകള്‍ ..

    ReplyDelete
  31. @ഇടശ്ശേരി...ഒരുപാട് നന്ദി
    @പാമ്പള്ളി...ഒരുപാട് നന്ദി
    @പ്രദീപ്‌ ചേട്ടന്‍ ..ഒരു പാട് നന്ദി
    @ഒരു വന്‍ ....ഒരു പാട് നന്ദി
    @കാധു ..@പ്രദീപേട്ട @സുരഭിലം @ചെറുവാടി ഇക്കാ @വല്യെട്ടാ @നൌഷാദുക്കാ @ശുകൂര്‍ ഇക്കാ @ജിഷ്ണുട്ടന്‍ @ചെറിയാക്കാ.ഒരുപാട് നന്ദി ഒരിക്കല്‍ കൂടി എല്ലാവര്ക്കും .എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി

    ReplyDelete
  32. നല്ല സുഖമുള്ള ഓര്‍മ്മകള്‍ !!

    ReplyDelete
  33. ഓര്‍മകളി ലേക്കും സ്മരണ കളിലേക്കും തിരിച്ചു നടത്തിയ പോസ്റ്റ്

    ReplyDelete
  34. ഈ ഫോട്ടോ, പെട്ടെന്ന് ആ കാലത്തേക്കിറങ്ങി ചെല്ലനുള്ള ഒരു വഴി

    ReplyDelete
  35. സ്കൂള്‍ ജീവിതത്തിലേക്ക് വീണ്ടും വഴിനടത്തിച്ചു ഈ ചിത്രവും പോസ്റ്റും.. മനോഹരമായിരിക്കുന്നു

    ReplyDelete
  36. OT
    കോതറ പെരിങ്ങോട് ആണോ.. എങ്കില്‍ ഞാനീ സ്കൂള്‍ വഴി പല തവണ പോയിട്ടുണ്ട്..

    ReplyDelete
  37. നന്നായിട്ടുണ്ട്. ആ ഗതകാലസ്മരണകള്‍ എന്നിലും ഉണര്‍ത്തി

    ReplyDelete
  38. വളരെ നന്നായിട്ടുണ്ട്... ഇതുപോലെ എന്റെ ഒരു പഴയ സുഹൃത്ത് ഇരുപത് വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള എന്റെ ഇതു പോലത്തെ ഒരു ഫോട്ടോ ഫെയ്സ്ബുക്കില്‍ ഇട്ടപ്പോള്‍ ഞാനും ഇതേ സന്തോഷം അനുഭവിച്ചിരുന്നു.... :)

    ReplyDelete
  39. ഓര്‍മ്മകള്‍ ...ഓര്‍മ്മിക്കാന്‍ കഴിയുന്നത് തന്നെ ഭാഗ്യം. ഓര്‍മ്മയും നഷ്ട്ടപെട്ടവര്‍ നമുക്കിടയില്‍ ഉണ്ടല്ലോ ......പുസ്തക താളില്‍ പെറ്റു പെരുകാന്‍ വച്ച "കുഞ്ഞു മയില്‍ പീലി" പോലേ സുന്ദരം ഈ പോസ്റ്റ്‌

    ReplyDelete
  40. തീര്‍ച്ചയായും ഈ പൂമഴയുടെ കുളിര്‍ നല്ല അനുഭൂതി ഏകുന്നു.ഇതു പെരിങ്ങോട് സ്കൂളിനുള്ള ഒരു സമ്മാനമാണു.

    ReplyDelete
  41. ഇങ്ങനെ ഒരെണ്ണം എനിക്കും ഈയിടെ കിട്ടി. ശരിയാണ്. അതു കിട്ടിയപ്പോള്‍ ഓര്‍മ്മകളുടെ ഒരു പെരുമഴതന്നെ എന്നിലേക്ക് ഇരച്ചു കയറി. കുറച്ചുനേരം ഞാനാ പ്രളയത്തില്‍ പെട്ടുപോയി. പതുക്കെ പതുക്കെ പൊങ്ങി വന്നപ്പോളാണ് വര്‍ത്തമാനകാലത്തിന്‍റ പച്ചയായ യാഥാര്‍ത്ഥ്യത്തിലാണ് ഞാനിരിക്കുന്നതെന്ന് എനിക്കു മനസ്സിലായത്.
    നല്ല ലേഖനം.

    ReplyDelete
  42. തകര്‍പ്പന്‍ :)

    ReplyDelete
  43. എല്ലാ ബ്ലോഗര്‍മാര്‍ക്കും അഭിവാദ്യങ്ങള്‍ നേരുന്നു :)

    ReplyDelete
  44. Very good blog... Thanks shaji.

    ReplyDelete