Wednesday, December 29, 2010

അവള്‍ പോകാന്‍ നിമിഷങ്ങളെ ഉള്ളൂ............
ഇനി ഒരിക്കലും അവള്‍ തിരിച്ചു വരില്ല 
ഒരുപാടു ഓര്‍മ്മകള്‍ തന്നിട്ട് 
പോകുകയാണവള്‍.............
സ്നേഹം 
സന്തോഷം 
വേദന 
നഷ്ടപെടലുകള്‍ 
വിരഹം 
വേര്‍പാട്‌   
 ഒരുപാടു സൗഹൃദങ്ങള്‍.... 
ഇനി ഒരിക്കലും തിരിച്ചു വരില്ല എന്നറിയുമ്പോഴും  
വേര്‍പാടിന്റെ വേദന മനസ്സിലുണ്ടെങ്കിലും  
പ്രതീക്ഷയുണ്ട് വരാന്‍ പോകുന്ന  
അവളില്‍ സ്നേഹവും സന്തോഷവും മാത്രമായിരിക്കുമെന്ന് 
യാത്രയാക്കുന്നു നിന്നെ വര്‍ഷമേ .... 
ഈ പുതുവര്‍ഷത്തിലും  
നീ പുനര്‍ജനിക്കേണമേ ........... 
ഒരുപാടു പ്രാര്‍ത്ഥനയോടെ ...  

Tuesday, December 21, 2010

മയില്‍പീലി

മയില്‍പീലി നിറമുള്ളവളെ....
മയില്‍പീലി കണ്ണുള്ളവളെ...
എന്‍ മനസ്സില്‍ നീയുണ്ട് ...
നിന്‍ മനസ്സില്‍ ഞാനുണ്ടോ ...
പറയാന്‍ കൊതിച്ചനാള്‍
പറഞ്ഞില്ല ഒന്നും ഞാന്‍ 
പറയാതെ അറിയുമെന്ന് 
നിനച്ചുപോയ് എന്‍ മനസ്സ് 
നിന്നെ പിരിഞ്ഞനാള്‍ 
തൊട്ടെന്‍ മനസ്സില്‍ 
നീറുകയാണീ നീ തന്ന മയില്‍പീലി 
നിന്നിലെ സത്യം ഞാന്‍ അറിഞ്ഞപ്പോള്‍ 
അറിയാതെ എന്‍ മനം 
പിടഞ്ഞുപോയെന്‍ ..........
പിടയുമെന്‍ മനസ്സിലെ 
ഓര്മകളെല്ലാം കൊഴിഞ്ഞുപോയ് 
പോഴിഞ്ഞുപോയ് മഴയത്തെ പൂ പോലെ .......

Friday, December 17, 2010

ആരാണ് നീ .............

         നിന്‍ കണ്‍ പീലികള്‍ അടക്കും നേരം 
         വീശും കാറ്റ് ..................
         ആ കാറ്റില്‍  നൃത്തം വെക്കും 
         ചുണ്ടുകള്‍ .....................
         താളം ചവിട്ടും ഹൃദയമിടിപ്പുകള്‍ക്കാവസാനം  
         വന്നു പോകുമീ .... 
         നിന്‍ തുള്ളികളും  
         കുളിരും ...  
         നിന്നെ കാറ്റെന്നും  
         മിന്നെലെന്നും  
         കുളിരെന്നും ..അവസാനം  
         മഴയെന്നും വിളിക്കും ചിലര്‍  
         ഇടയ്ക്കു വന്നു പോകുമ്പോഴെങ്കിലും  
         ഒന്ന് പറയുമോ നിന്‍ പേര് ....... 
                   
      
        

Sunday, December 12, 2010

ജീവിതം

നീണ്ടു നിവര്‍ന്നു കിടക്കുന്ന വഴികള്‍ .....
എങ്ങോട്ട് പോകണമെന്നറിയില്ല .....
എങ്ങുമെത്തും എന്നറിയില്ല 
പോയി ഞാന്‍ ആ വഴിയിലൂടെ 
എത്തിയില്ല എവിടെയും ........
പോകുന്ന വഴികളിലെല്ലാം 
പിന്നെയും വഴികള്‍ ....
ചിന്തിച്ചു നില്പൂ ഞാന്‍ 
ഇനിയെന്ത് .........
എവിടേക്ക് .........

Thursday, December 09, 2010

ഇഷ്ടമാണ് എനിക്കിന്നും ......

നീലാകാശമാകുന്ന നിന്‍ മുഖവും  
വേണ്ച്ചന്ദ്രനെ പോലെയുള്ള 
ചന്ദനക്കുറിയും .......
പുഞ്ചിരിക്കും നിലാവെളിച്ചവും 
പട്ടുപാവാട തന്‍ വര്‍ണ്ണങ്ങളും 
മഴതുള്ളി പോലെ നിന്‍ വാക്കുകളും 
ഇഷ്ടമാണ് എനിക്കിന്നും ......

Monday, December 06, 2010

എരിയുന്ന വിളക്ക്

എരിയുന്ന വിളക്കിനു മുമ്പിലിരുന്നു പഠിക്കുമ്പോഴും പ്രശാന്തിന്റെ മനസ്സില്‍ അമ്മ പറഞ്ഞ വാക്കുകളായിരുന്നു ,"നാളെ അമ്മ കോഴിമുട്ട പൊരിച്ചു തരട്ടോ ...".അമ്മ അങ്ങിനെ പറയുന്നതിന് കാരണം ഉണ്ടായിരുന്നു ഒരിക്കെ അനുഭവം ഉള്ളതാണ് .ആ ദിവസത്തെ കുറിച്ച് ഓര്‍ക്കാന്‍ പ്രശാന്തിന് ഇപ്പോഴും പേടിയാണ്.ഒരിക്കെ വാശിപിടിച്ചപ്പോള്‍ അമ്മക്ക് ഉണ്ടായ അനുഭവം ഓര്‍ത്താല്‍ അമ്മയോട് പറയാന്‍ തന്നെ പേടിയാണ് .അച്ഛന് സ്വോന്തമായി കട ഉണ്ടെങ്കിലും ഒന്നും എടുക്കാന്‍ സമ്മതിക്കുമായിരുന്നില്ല .തന്റെ നിര്‍ബന്ധം കൊണ്ട് ഒരിക്കെ അമ്മ കടയില്‍ നിന്നു വരുമ്പോ രണ്ടു കോഴിമുട്ട കൊണ്ട് വന്നു ,അരിയില്‍ ഒളിപ്പിച്ചു കൊണ്ടാണ് കോഴിമുട്ട കൊണ്ടുവന്നത് .ജീവിതത്തില്‍ എനിക്ക് വേണ്ടിയാണു അമ്മ മോഷ്ടിക്കുന്നതെന്ന കാര്യം ഓര്‍ത്തപ്പോള്‍ ആ എരിയുന്ന വിളക്കിനോടപ്പം പ്രശാന്തിന്റെ മനസ്സും എരിഞ്ഞു.അച്ഛന്‍ വ്യാഴാഴ്ച പുലര്‍ച്ചെ ചന്തയിലേക്ക് പോകാറുണ്ട് ആ സമയത്താണ് ഇഷ്ടമുള്ളത് ഉണ്ടാക്കുന്നത് .അതുകൊണ്ട് തന്നെ ബുധനാഴ്ച രാത്രിയുടെ ദൈര്‍ഘ്യം പ്രശാന്തിന് കൂടുതലാണ് .ഒരു വ്യാഴാഴ്ച അമ്മ തലേ ദിവസം കൊണ്ടുവന്ന കോഴിമുട്ട കൊണ്ട് എന്തോ ഉണ്ടാക്കുകയായിരുന്നു പെട്ടെന്ന് ചെകുത്താന്റെ രൂപത്തില്‍ അച്ഛന്‍ കടന്നുവന്നു .ആ ഉറച്ച ശബ്ദം അവിടെയെല്ലാം മുഴങ്ങി ,ആ വാക്കുകള്‍ കേട്ടു ചുമരുകളെല്ലാം തലതാഴ്ത്തി .ആ കുറച്ചു സമയം പ്രശാന്തിന്റെ കൊച്ചു മനസ്സിന് വര്‍ണ്ണിക്കാന്‍ പറ്റാത്തതായിരുന്നു .എങ്കിലും ഇന്നലെ തുടങ്ങിയതാണ് വീണ്ടും ആ ആഗ്രഹം. മടിച്ചു കൊണ്ടാണ് പ്രശാന്ത് അമ്മയുടെ അടുത്ത് വീണ്ടും പറഞ്ഞത്.എരിയുന്ന വിളക്കിലേക്ക് നോക്കികൊണ്ട്‌ എന്തോ ചിന്തിച്ചുക്കൊണ്ട് വീണ്ടും അമ്മ പറയുന്നുണ്ടായിരുന്നു "നാളെ ഉണ്ടാക്കി തരാട്ടോ ".
                                                                           എന്താ അമ്മ നേരം വൈകുന്നേ "ആ കൊച്ചു മനസ്സ് വിങ്ങി കടയിലേക്ക് പോയി നോക്കിയാലോ പിന്നെ പ്രശാന്ത് ഒന്നും ആലോചിച്ചില്ല ഓട്ടമായിരുന്നു .കടയിലെത്തിയതും പ്രശാന്ത്‌ നിശ്ചലനായി നിന്നു .എല്ലാവരും നോക്കി നില്‍ക്കെ അച്ഛന്‍ അമ്മയെ തല്ലുന്നു,തെറി വാക്കുകള്‍ കൊണ്ട് ആ ശബ്ദം അവിടെയാകെ മുഴങ്ങുന്നു .അമ്മയുടെ മുഖം വീര്‍ത്തിരിക്കുന്നു കണ്ണുകള്‍ ദയനീയമായിരിക്കുന്നു,
സങ്കടമെല്ലാം ആ വാക്കുകളില്‍ ഒതുങ്ങി "മോനെ ...................
അമ്മ ഒന്നും പറയുന്നില്ല ,എരിയുന്ന ആ വിളക്കിനെ നോക്കികൊണ്ട് എന്തോ ആലോചിച്ചിരിക്കുകയാണ്.  ഇടയ്ക്കു കണ്ണില്‍ നിന്നു കണ്ണുനീര്‍ വരുന്നു. കിടക്കുന്ന സമയത്ത് അമ്മ എന്തോ പറഞ്ഞു "നാളെ കോഴിമുട്ട ഉണ്ടാക്കി തരട്ടോ ".....എന്തോ ശബ്ദം കേട്ടാണ് പ്രശാന്ത്‌ എണീറ്റത് വേഗം മുഖം കഴുകി അടുക്കളയിലേക്കു ഓടി.   പ്രശാന്ത്‌ കോഴിമുട്ട കഴിച്ചു കൊണ്ടിരിക്കെ ആരോ പറയുന്നുണ്ടായിരുന്നു "എല്ലാം വിധി അല്ലാതെന്തു പറയാന്‍ "... 

Wednesday, December 01, 2010

നിലാവിന്റെ പുഞ്ചിരി 
ഭൂമിക്കിഷ്ടമാണ് ......
ഇളം കാറ്റിന്റെ പുഞ്ചിരി 
മരങ്ങള്‍ക്കും ഇഷ്ടമാണ് ....
അവളുടെ പുഞ്ചിരി 
അവനും ........