Wednesday, May 02, 2012

ഞാന്‍ തളരില്ല തളരാന്‍ എനിക്കാവില്ല


  ഞാന്‍.തളരില്ല  തളരാന്‍ എനിക്കാവില്ല  
   കേട്ടില്ലേ  ഈ മയില്‍‌പീലിയിലെ  അക്ഷരങ്ങള്‍ എന്നോട് പറയുന്നത്  
   "നിന്‍റെ ഹൃദയം ഇവിടെ കുറിക്കുക  
   തീവ്ര ചിന്തകള്‍ ഹൃദയത്തെ നോവിക്കുന്നുവെങ്കില്‍ 
   ആ ചിന്തകളെ ഇവിടെ പകര്‍ത്തുക 
   പ്രവാസത്തിന്റെ രാക്ഷസന്മാര്‍ നൃത്തമാടുന്നുവെങ്കില്‍  
   ആ മുദ്രകളെ അക്ഷരങ്ങളാക്കുക  
   കാലം കറുത്ത മുഖങ്ങള്‍ അണിഞ്ഞ് നിന്നെ വിഡ്ഢിയാക്കുന്നുവെങ്കില്‍  
   ആ കറുത്ത മുഖങ്ങളെ അക്ഷരങ്ങളുടെ വെളിച്ചം കൊണ്ട് നേരിടുക" 
   ഏയ്‌ മയില്‍‌പീലി നിന്നോടുള്ള എന്റെ പ്രണയം തീവ്രമാകുന്നു  
   എന്നിലെ അലയടികള്‍  നിന്നിലെ വര്‍ണ്ണങ്ങളാണ് ... 
   അക്ഷര വര്‍ണ്ണങ്ങളാല്‍ നീ പീലി വിടര്‍ത്തുമ്പോള്‍  
   പെയ്തോഴിയുന്നത് എന്റെ മനസ്സിലെ കാര്‍മേഘങ്ങളാണ്... 
    ഈ   മയില്‍‌പീലി തന്ന് ദൂരേക്ക് പറന്നു പോയ വാനമ്പാടി.. 
   നിനക്ക് തരാനായ് എന്റെ കയ്യില്‍ ഒന്നുമില്ല എങ്കിലും  
  ആത്മാര്‍ത്ഥതയുടെ പൂന്തോട്ടത്തിലെ ഈ അക്ഷര വസന്തത്തെ സാക്ഷി നിര്‍ത്തി .  
   ഞാന്‍ കുറിക്കട്ടെ     നന്ദി ഒരു പാട് നന്ദി

37 comments:

  1. സുപ്രഭാതം..
    മയിൽപ്പീലിയോടുള്ള ആരാധന കൊള്ളാം...ആശംസകള്‍ ട്ടൊ...!

    ReplyDelete
  2. പ്രീയപെട്ട മയില്‍ പീലി ...
    അക്ഷരങ്ങളിലൂടെ മനസ്സ് തുറക്കുക ..
    വരികളില്‍ ഉള്ളിന്റെ വേവു നിറക്കുക
    മഴയുടെ കുളിരും , ആര്‍ദ്രമാം പ്രണയവും
    നേരിന്റെ ചൂടും , ഇന്നിന്റെ നോവും ഒക്കെ
    ചില്ലക്ഷരങ്ങള്‍ക്കുള്ളില്‍ നിറച്ച് സ്വന്തം
    വീര്‍പ്പ് മുട്ടലിനേ തുറന്നു വിടുക ...
    നീ എന്റെ മനസ്സിന്റെ വര്‍ണ്ണമാണ്
    ഒരു കുഞ്ഞു പീലി പൊലും മനസ്സില്‍
    ഉണര്‍ത്തുന്ന ആര്‍ദ്രമാം ചിന്തകള്‍ക്ക് അതിരുണ്ടൊ ..
    നിന്നിലൂടെ ഒരു മഴക്കാലം കണ്ട നിര്‍വൃതി ..
    നീ തന്ന വര്‍ണ്ണ സ്വപ്നങ്ങള്‍ക്ക് അക്ഷരങ്ങളാല്‍
    തീര്‍ത്ത സ്മരണിക ... നന്ദി ..
    ആര്‍ദ്രമാം വരികളില്‍ വിരഹത്തിന്റെ വേവും
    പകുത്ത് നല്‍കുവാനായുന്ന ഹൃദയവും ..

    ReplyDelete
  3. മയില്‍ പീലിയോടു ആര്‍ക്കാ പ്രണയം ഇല്ലാത്തത്
    പീലി വിടര്‍ത്തി ആടുന്ന മയില്‍ ഏതു കണ്ണിനാ കുളിര് നല്‍ക്കാത്തത്

    ReplyDelete
  4. ഫോണ്ടിന്റെ കളര്‍ മാറ്റിയാ‍ല്‍ ...??

    ReplyDelete
  5. കൊള്ളാം വരികള്‍

    ReplyDelete
  6. ആത്മാര്‍ത്ഥതയുടെ പൂന്തോട്ടത്തിലെ അക്ഷര വസന്തം.....

    ReplyDelete
  7. മനസ്സിലെ കാര്‍മേകങ്ങള്‍ അക്ഷരങ്ങളായി പെയ്തൊഴിയട്ടെ... ഇനിയും..ഇനിയും...
    ഭാവുകങ്ങള്‍..

    ReplyDelete
  8. മയില്‍ പീലി പെറ്റുപെരുകട്ടെ....താളുകള്‍ക്കിടയില്‍ ഇരിക്കട്ടെ

    ReplyDelete
  9. ഷാജിയുടെ കവിത എഴുത്തുകാര്‍ക്കുള്ള ഒരു പ്രചോദനമായി മാറട്ടെ, കുഞ്ഞു മയില്‍പീലിയോടുള്ള പ്രണയം അക്ഷരങ്ങളിലൂടെ ചൊരിഞ്ഞ്‌ പ്രഭ പരത്തട്ടെ... അക്ഷരങ്ങള്‍ മനസില്‍ നിന്നും ഉതിര്‍ന്ന് വീഴുമ്പോള്‍ പെയ്തൊഴിയുന്നത്‌ മനസ്സില്‍ തങ്ങി നിന്നിരുന്ന മഴമേഘങ്ങളാണ്‌... ഷാജിയുടെ കവിതക്ക്‌ ആശംസകള്‍

    ReplyDelete
  10. മയില്‍ പീലി അന്നും ഇന്നും ഒരു ആവേശമാണ്..കവിത കൊള്ളാം

    ReplyDelete
  11. മയില്‍ പീലി വിരിച്ചാടുന്നകാഴ്ച എന്ത് മനോഹരമാണ് ...!
    മയില്‍ പീലിയെ ആരാണ് ഇഷ്ടപ്പെടാത്തത് ...!!
    കവിത കൊള്ളാം മയില്‍പീലി ....!!

    ReplyDelete
  12. എല്ലാവര്‍ക്കും ഒരു പാട് നന്ദി ..ഈ കുഞ്ഞു മയില്‍ പീലിയിലേക്ക് വന്നതിനും ..വായിച്ചതിനും .അഭിപ്രായം പറഞ്ഞതിനും എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി

    ReplyDelete
  13. വർണ്ണപ്രപഞ്ചം ഈ അക്ഷ്രക്കൂട്ടം..

    ReplyDelete
  14. ഷാജി..

    എഴുത്ത് വെറും രണ്ടു നാല് വരികളില്‍ ഒതുക്കാതെ മനസ്സില്‍ പീലി വിടര്‍ത്തി ആടുന്ന ചിന്തകള്‍ മുഴുവന്‍ അതര്‍ഹിക്കുന്ന ഗൌരവത്തോടെ കടലാസിലേക്ക് പകര്‍ത്തു. വിളിച്ചു വരുത്തിയ വായനക്കാരനും രുചിക്കാന്‍ എന്തെങ്കിലും വേണ്ടേ??? ഇത് വായിക്കാന്‍ തുടങ്ങിയതും സംഗതി കഴിഞ്ഞ പോലായി. എഴുതാന്‍ ഒരു പാടില്ലേ ആ മനസ്സില്‍ ???

    ആയതിനാല്‍ ആ തൂലിക കൊണ്ട് ഗൃഹാതുരത്വം പേറുന്ന ഷാജിയുടെ തിളക്കമുള്ള ഓര്‍മ്മകള്‍ കുറിച്ചിടുക. അല്‍പ്പം വിശദമായി താന്നെ !!

    ആശംസകള്‍

    ReplyDelete
  15. " അക്ഷര വര്‍ണ്ണങ്ങളാല്‍ നീ പീലി വിടര്‍ത്തുമ്പോള്‍
    പെയ്തോഴിയുന്നത് എന്റെ മനസ്സിലെ കാര്‍മേഘങ്ങളാണ്... "
    __________
    അതെ നല്ല മരുന്നാണ് എഴുത്ത്.ശോകമേഘങ്ങള്‍ ഘനീഭവിച്ചു മനസ്സു വിമൂകം വിങ്ങുമ്പോള്‍ പെയ്തൊഴിയിക്കാന്‍ ഓടിയണയുന്ന കുളിര്‍തെന്നല്‍ ...!

    ReplyDelete
  16. മയില്പീലി ഇഷ്ടമില്ലാതവർ ആരെങ്കിലുമുണ്ടോ.. ഇഷ്ടപെട്ടു ഈ വരികൾ..!!

    ReplyDelete
  17. പീലി വിടർത്തി ആടുന മയിലിൽക്കൂടി മനസ്സിനെ ഉത്തേജിപിക്കാൻ ശ്രമിച്ച മയിൽപ്പീലിയുടെ ആരാധകന് നന്ദി. പ്രവാസത്തിന്റെ രാക്ഷസന്മാര്‍ നൃത്തമാടുന്നുവെങ്കില്‍ ആ മുദ്രകളെ അക്ഷരങ്ങളാക്കുക. പ്രവാസം അനുഭവിക്കാൻ പോകുന്നത് ആരായാലും ഒരുപാട് പ്രതീക്ഷകളോടെയാവും. അതിനെ രാക്ഷസ്സനോട് ഉപമിക്കരുത്.! നല്ല ഉത്തേജനം പകർന്ന കവിത.! ആശംസകൾ.

    ReplyDelete
  18. മയിലിനെ കുറിച്ചു പറഞ്ഞപ്പോള്‍ ഓര്‍മകളില്‍ ഒരായിരം മയിലുകള്‍ പീലി നിവര്‍ത്തിയാടി. പുസ്തകത്തിനുള്ളില്‍ ആകാശം കാണാതെ ഒളിപ്പിച്ചു വച്ച പീലികള്‍ വര്‍ഷങ്ങള്‍ക്കു ശേഷം തുറന്നപ്പോള്‍ പെറ്റു പെരുകിയിരുന്നു. വര്‍ക്ക് പറയാന്‍ ഒരായിരം നിറമുള്ള കഥകളും ഉണ്ടായിരുന്നു...

    നല്ല ഓര്‍മ്മകള്‍ സമ്മാനമായി തന്നതിന് അഭിനന്ദനങ്ങള്‍ ..ആശംസകള്‍..

    ReplyDelete
  19. മയിലിനെ കുറിച്ചു പറഞ്ഞപ്പോള്‍ ഓര്‍മകളില്‍ ഒരായിരം മയിലുകള്‍ പീലി നിവര്‍ത്തിയാടി. പുസ്തകത്തിനുള്ളില്‍ ആകാശം കാണാതെ ഒളിപ്പിച്ചു വച്ച പീലികള്‍ വര്‍ഷങ്ങള്‍ക്കു ശേഷം തുറന്നപ്പോള്‍ പെറ്റു പെരുകിയിരുന്നു. വര്‍ക്ക് പറയാന്‍ ഒരായിരം നിറമുള്ള കഥകളും ഉണ്ടായിരുന്നു...

    നല്ല ഓര്‍മ്മകള്‍ സമ്മാനമായി തന്നതിന് അഭിനന്ദനങ്ങള്‍ ..ആശംസകള്‍..

    ReplyDelete
  20. വാനമ്പാടി പോയെങ്കിൽ പോകട്ടെ, കുഞ്ഞു മയിൽപ്പീലി ഇതുപോലെ മനോഹരമായ പീലിക്കണ്ണുകളുമായി ഞങ്ങളോടൊപ്പം ഉണ്ടായാൽ മതി.

    ReplyDelete
  21. sweet.. words...
    all the best....

    ReplyDelete
  22. " അക്ഷര വര്‍ണ്ണങ്ങളാല്‍ നീ പീലി വിടര്‍ത്തുമ്പോള്‍
    പെയ്തോഴിയുന്നത് എന്റെ മനസ്സിലെ കാര്‍മേഘങ്ങളാണ്... "

    തികച്ചും അന്വര്‍ത്ഥം ഈ വരികള്‍ ...
    മനസ്സിലെ കാര്‍മേഘങ്ങള്‍ പെയ്തോഴിയുന്നത് അക്ഷരങ്ങളില്‍ കൂടി തന്നെയാണ് ..

    ആശംസകള്‍ ഷാജി
    __________

    ReplyDelete
  23. ആശംസകള്‍.............

    ReplyDelete
    Replies
    1. aashamsakal....... blogil puthiya post...... HERO- PRITHVIRAJINTE PUTHIYA MUKHAM....... vaayikkane......

      Delete
  24. ആയിരം പീലി വിടര്‍ത്തിയ മയിലായ്‌ മാറു നീ
    കാടും നാടും കണ്‍കളില്‍ നിറച്ച്‌
    വാക്കുകള്‍ തന്‍ വസന്ത നൃത്തം ചവിട്ടി
    പെയ്യുക കവിതയായ് വീണ്ടും ഞങ്ങളില്‍

    ReplyDelete
  25. കുറച്ചൂടെ വിശാലമാക്കി എഴുതാമായിരുന്നു . നല്ല മനോഹരമായ ഭാഷയുണ്ട് ഷാജിക്ക് . ഈ ബ്ലോഗില്‍ തന്നെ അത് ആസ്വദിച്ചതും ആണ് .
    ഇത് നന്നായില്ല എന്ന് പറയുന്നില്ല . ഇതിലും കാണുന്നു നല്ല വരികള്‍ .
    പക്ഷെ എവിടെയോ ഒരു പോരായ്മ തോന്നുന്നു എന്ന് പറയുന്നത് എന്‍റെ അവിവേകമാവാം . എങ്കില്‍ ക്ഷമിക്കുക .
    എനിക്കുറപ്പുണ്ട് നല്ല അക്ഷരങ്ങള്‍ക്ക്‌ ജന്മം കൊടുക്കാന്‍ ഈ മയില്‍പീലിക്കു കഴിയും എന്ന് . . ആശംസകള്‍

    ReplyDelete
  26. മയില്‍പീലികള്‍ അക്ഷരങ്ങളോട് ചങ്ങാത്തം കൂടിയിരുന്ന പുസ്തകതാളിന്റെ ഓര്‍മ്മകള്‍ പകര്‍ന്നു തന്നു ഒരിക്കല്‍ കൂടിയേ കുഞ്ഞു മയില്‍ പീലി ....
    കരുത്തുള്ള കവിതകളിലൂടെ മയില്‍ പീലികള്‍ കുട നിവര്‍ത്തിയാടട്ടെ....
    എല്ലാ ആശംസകളും ................

    ReplyDelete
  27. .ഒരു കുഞ്ഞുമയില്‍പീലി said...

    പറഞ്ഞു ആശംസകള്‍

    ReplyDelete
  28. മയില്‍പീലിയോടുള്ള പ്രണയം ഒടുങ്ങാത്തിരിക്കട്ടെ.. ആശംസകള്‍ ..

    ReplyDelete
  29. ആശംസകള്‍. മയില്‍പ്പീലിക്കും അതു തന്നു പറന്നുപോയ വാനമ്പാടിക്കും.

    ReplyDelete
  30. ആശംസകള്‍. മയില്‍പ്പീലിക്കും അതു തന്നു പറന്നുപോയ വാനമ്പാടിക്കും.

    ReplyDelete
  31. അക്ഷരങ്ങളിൽ വിടർന്ന മയില്പീലി...
    ആശംസകള്‍.

    ReplyDelete
  32. അക്ഷര വര്‍ണ്ണങ്ങളാല്‍ നീ പീലി വിടര്‍ത്തുമ്പോള്‍
    പെയ്തോഴിയുന്നത് എന്റെ മനസ്സിലെ കാര്‍മേഘങ്ങളാണ്...
    കാര്‍മേഘങ്ങള്‍ പെയ്തൊഴിയട്ടെ..
    കാറുനീങ്ങി വാനം തെളിയുമ്പോള്‍ മനസ്സില്‍ ഭാവനകള്‍ നൃത്തമാടാന്‍ തുടങ്ങട്ടെ..
    അവ സര്‍ഗ്ഗാത്മകതയുടെ വര്‍ണ്ണങ്ങളില്‍ ചാലിച്ച് സൃഷ്ടിയുടെ പുതിയമേഘങ്ങളായി പെയ്തുതുടങ്ങട്ടെ..
    ആശംസകള്‍...

    ReplyDelete
  33. ഷാജിക്ക്‌ എന്ത് പറ്റിയതാ. നന്നായിട്ടോ.
    മനസിലെ വിഷമങ്ങലാണോ പോസ്റ്റില്‍ ഇടുന്നത്? അതോ ഭാവനയോ? വാക്കുകള്‍ അടുപ്പിച്ചടുപ്പിച്ചു പറയുമ്പോള്‍ നല്ല ഭംഗി തോന്നുന്നുട്ടോ.

    ReplyDelete
  34. നിഷ്കളങ്ക ഹൃദയത്തിലെ സ്നേഹ വസന്തം .

    ReplyDelete