Saturday, June 30, 2012

പ്രതീക്ഷയുടെ മഴവില്ല്

"എന്‍റെ ഗ്രാമം " ഓരോ പ്രവാസിയുടെയും ഹൃദയങ്ങളില്‍ അലയടിക്കുന്ന ഒരേ ഒരു ശബ്ദം , ജീവിതത്തിന്‍റെ  തീക്ഷണതയില്‍ എരിഞ്ഞു തീരുന്ന പ്രവാസിക്ക് തന്‍റെ ചുടു നിശ്വാസത്തോടൊപ്പം പങ്കുവെക്കാന്‍  ഗ്രാമത്തിന്‍റെ ഓര്‍മ്മകള്‍ ,ആ ഓര്‍മ്മകളുടെ നിര്‍വൃതിയില്‍ അലിഞ്ഞ് ഒരിക്കല്‍ ആ ഗ്രാമത്തിന്‍റെ മണ്ണില്‍ ചവിട്ടാം എന്ന പ്രതീക്ഷ പുലര്‍ത്തിക്കൊണ്ട്‌ മുന്നോട്ടു പോകുന്ന പ്രവാസിക്ക് നിദ്രയുടെ ആഴങ്ങളിലേക്ക് പോകാന്‍ കണ്ണുകള്‍ മെല്ലെയടക്കുമ്പോള്‍  ഒരു മഴവില്ലുപോലെ തെളിയുന്നു ഗ്രാമത്തിന്‍റെ ചിത്രം .ആ പ്രതീക്ഷയുടെ മഴവില്ല് തന്നെയാണ് അവരുടെ മാനസിക ശക്തിയും . 
എന്‍റെ ഗ്രാമത്തെ കുറിച്ച് നിങ്ങള്‍ക്ക് അറിയണോ  ഈ കുഞ്ഞു മയില്‍പീലിയിലെ  അക്ഷരങ്ങള്‍ കാണിച്ചു തരും എന്‍റെ ഗ്രാമത്തെ . ഈ അക്ഷരങ്ങള്‍ തുറന്നു കാണിക്കും ഗ്രാമത്തിന്‍റെ സ്പന്ദനം .  
                                           പാലക്കാട് ജില്ലയിലെ പട്ടാമ്പിക്കടുത്ത്  പെരിങ്ങോട് എന്ന ഗ്രാമത്തിലാണ് 
ജനിച്ചതും വളര്‍ന്നതും. പച്ചപരവതാനി വിരിച്ച നെല്‍വയലുകളും ,ആകാശംമുട്ടി നില്‍ക്കുന്ന കുന്നുകളും ,പാട്ടിന്‍റെ ഈണത്താല്‍ ഒഴുകുന്ന തോടുകളും ,കണ്ണെത്താദൂരത്ത്‌  ചുവന്ന പൊട്ടിന്‍റെ സൗന്ദര്യം കാണിച്ചുതരുന്ന ഉയരമുള്ള പാറക്കൂട്ടങ്ങളും, തിങ്ങിനിറഞ്ഞ തെങ്ങുകളും കൊണ്ട്   മനോഹരമായ ഒരു ഗ്രാമം .ആദ്യം എന്‍റെ  വിദ്യാലയത്തെ കുറിച്ച് പറയാം ,പെരിങ്ങോട് സ്കൂള്‍ എന്റെ വീടിന്റെ അടുത്ത് തന്നെയാണ് അത് കൊണ്ട്  ഒരു ഹൃദയബന്ധം  സ്കൂളിനോട് എനിക്കുണ്ട് . ഞാന്‍ ആദ്യാക്ഷരം പഠിച്ച സ്കൂള്‍ , അറിവിന്‍റെ മാലാഖമാര്‍ അക്ഷരങ്ങള്‍ പകര്‍ന്നു തന്ന സ്കൂള്‍ ,  അറിവിന്‍റെമുത്തശ്ശിയുടെ  നൂറാംവാര്‍ഷികം ആഘോഷിച്ചു കൊണ്ടിരിക്കുന്നു ഇപ്പോള്‍ .നൂറിന്‍റെ  നിറവില്‍ പുഞ്ചിരിച്ചു നില്‍ക്കുന്ന വിദ്യാലയത്തിന്  ഒരായിരം ആശംസകള്‍ നേരുന്നു .ഈ   സ്കൂള്‍ മുറ്റത്ത്‌ എന്‍റെ കാല്പാടുകള്‍ ഇപ്പോഴും ഉണ്ടാകുമോ. എന്‍റെകയ്യില്‍നിന്ന് ഉതിര്‍ന്നുവീണ ആ പെന്‍സില്‍ ഇപ്പോഴുമവിടെ  കിടക്കുന്നുണ്ടാകുമോ ,കൈ വിരലുകളില്‍ കറക്കിയിരുന്ന ചക്രമിഠായിയും കടലാസ്സ്‌ പമ്പരവും വായിലിട്ട് എപ്പോഴും നുണയുന്ന ഓറഞ്ചു മിഠായിയും ഈണത്തില്‍ ചൊല്ലിതന്നിരുന്ന കവിതകളും  
ഇപ്പോഴും ഉണ്ടാകുമോ .ജൂണ്‍മഴയത്ത് നനഞ്ഞ തലയുമായ് വരാന്തയില്‍ കയറിയപ്പോള്‍ ടവ്വല്‍ തന്ന കൂട്ടുകാരി ഇപ്പോഴും ഉണ്ടാകുമോ .ഒരിക്കല്‍ കൂടി ആ ബാല്യകാലത്തിലേക്കു പോകാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍  
                                       ഈ കാണുന്ന ചുവന്ന മണ്ണുകള്‍ക്കുമുണ്ട്‌ ഒരുപാട് പറയാന്‍ ,ഈ ചുവന്ന മണ്ണിനോട് ചോദിച്ചാലറിയാം ഞാന്‍ ആരാണെന്ന് .പ്രതീക്ഷകള്‍ മാറോടണച്ചു  കൊണ്ട് നടന്നു നീങ്ങിയ ചുവന്നമണ്ണ്. നഷ്ടപ്പെടലുകള്‍ തളര്‍ത്തുമ്പോഴെല്ലാം എല്ലാം ശെരിയാകുമെന്ന് പറഞ്ഞ് ആശ്വ സിപ്പിച്ച ചുവന്ന മണ്ണ് . സങ്കടങ്ങളുടെ തീവ്രതയില്‍  കണ്ണുനീരിന്‍റെ ഉപ്പുരസം അലിഞ്ഞ ചുവന്ന മണ്ണ് .സൗഹൃദത്തിന്‍റെ ഊഷ്മളതയില്‍ തോളോട് തോള്‍ ചേര്‍ന്ന് നടന്നു നീങ്ങിയ ചുവന്ന മണ്ണ് .സ്കൂളിന്‍റെ ചുമരുകളോട് ഇപ്പോഴും ചോദിച്ചാല്‍ അറിയാം മനസ്സിലെ സങ്കടങ്ങള്‍ അകറ്റാന്‍ ഉറക്കെ പാടിയ വരികള്‍ ഈ ചുവന്ന മണ്ണിനെ ഞാന്‍ ഒരുപാട് സ്നേഹിക്കുന്നു ഒരു പക്ഷെ എന്‍റെ ജീവനേക്കാള്‍ . 
                                            ഈ പാലത്തെ കുറിച്ചും ഞാന്‍ പറഞ്ഞോട്ടെ ഇടതൂര്‍ന്ന കഴുങ്ങിന്‍ തോട്ടത്തിനിടയിലൂടെ ഈ പാലം കാണാന്‍ എന്ത് ഭംഗിയാണെന്നോ ഈ പാലത്തിനടിയിലൂടെ ഉറക്കെ ശബ്ദമുണ്ടാക്കി  ശക്തിയോടെ ഒഴുകുന്ന തോട് ,ആ ഒഴുക്കില്‍ വെള്ളത്തുള്ളികള്‍ പാറയിലേക്ക്‌ വന്നു വീഴുന്നത് ,മീന്‍ കൂട്ടങ്ങള്‍ ഒളിച്ചു കളിക്കുന്നത്, കൈതമുള്ളിന്‍റെ അപ്പുറത്ത് അലക്കുന്നതിന്‍റെ ഒച്ചകള്‍, പാടത്തെ വണ്ടുകള്‍ ഇടക്ക് വന്നിറങ്ങുന്നകൊറ്റികള്‍, മുകളിലേക്ക് നോക്കുമ്പോള്‍ ആരെയോകാണാതിരിക്കാന്‍  വേണ്ടി നീലമേഘങ്ങളാല്‍ പടുത്തുയര്‍ത്തിയ ആകാശം ,ഞണ്ടുകളുടെ കുസൃതികള്‍ഇതെല്ലാംമനോഹരമാക്കുന്നു എന്‍റെ ഗ്രാമത്തെ . ഈ പാലത്തെ കുറിച്ച് ബഹറിനിലെ റേഡിയോ വോയിസ്‌ല്‍ അവതരിപ്പിച്ച ഓര്‍മ്മകുറിപ്പ് കേള്‍ക്കണോ ഇവിടെ ഉണ്ട് ട്ടോ
                                                       നാട് വാഴികളുടെ പ്രതാപം വിളിച്ചോതുന്ന പൂമുള്ളി മന ,ആപഴയ പ്രതാപത്തോടെ തന്നെ ജ്വലിച്ച് നില്‍ക്കുന്നു .അറിവിന്‍റെ തമ്പുരാന്‍ എന്നറിയപ്പെടുന്ന ആറാം തമ്പുരാന്‍ തിരികൊളുത്തിയ ആയുര്‍വേദ ചികിത്സ ഇന്ന് കേരളത്തില്‍ അറിയപ്പെടുന്ന ആയുര്‍വേദ ചികിത്സാലയം ആയി മാറിയത് ഞങള്‍ പെരിങ്ങോടെന്‍മാര്‍ക്ക് അഭിമാനിക്കാന്‍ വകയുള്ളതാണ് കൂടാതെ ക്ഷേത്രങ്ങളും പള്ളികളും ചര്‍ച്ചുകളും ഗ്രാമത്തിന്‍റെ ആത്മീയഭാവത്തെ മികവുള്ള താക്കുന്നു .മതസൗഹാര്‍ദ്ദം ഊട്ടിഉറപ്പിക്കുന്നതില്‍ എല്ലാവരും വഹിക്കുന്ന പങ്ക് സന്തോഷം  
തരുന്നതാണ് .കൂടാതെ താളങ്ങളുടെ ഗ്രാമമാണ് പെരിങ്ങോട് പഞ്ചവാദ്യത്തിന് പേരുകേട്ട ഗ്രാമം .കലകളെ സ്നേഹിക്കുന്ന,കലകളെ വളര്‍ത്തുന്ന നിരവധി ചെറുപ്പക്കാര്‍ ഓടി നടക്കുന്നത് പെരിങ്ങോടെന്ന കുഞ്ഞു ഗ്രാമത്തിന്‍റെ സവിശേഷതയാണ് .കലയെ ആത്മാര്‍ത്ഥമായി സ്നേഹിക്കുന്ന ഒരു കൂട്ടം ചെറുപ്പക്കാര്‍ തന്നെയുണ്ട്‌ നാടകവും ,ഷോര്‍ട്ട് ഫിലീമുകളും ,ക്ലബ്‌ പ്രവര്‍ത്തനവും കൊണ്ട് എപ്പോഴും ഉത്സവാന്തരീക്ഷമാണ് എന്‍റെ ഗ്രാമത്തില്‍ .ചിത്രകലയില്‍ നൈപുണ്യം നേടിയവര്‍,കഥകളിയില്‍ തന്‍റേതായ വ്യക്തിമുദ്ര പതിപ്പിച്ചവര്‍ അങ്ങിനെ ഒത്തിരി കലാകാരന്മാര്‍ ഉണ്ട് ഞങളുടെ ഗ്രാമത്തില്‍ . ഇനിയും ഒരുപാട്  എഴുതാന്‍ ഉണ്ട് എങ്കിലും കൂടുതല്‍ എഴുതി ബോറടിപ്പിക്കുന്നില്ല :). ഒരു പക്ഷെ ഈ അക്ഷരങ്ങള്‍ മതിയാകില്ല .
                                                നോക്കൂ ഈ ആനയെ കണ്ടില്ലേ നിശ്ചലനായി നില്‍ക്കുന്ന ഈ ആനയെ കണ്ടാല്‍ തോന്നും ഇത് ജീവനുള്ള ആനയാണ് എന്ന് .ഈ ആനയെ കുറിച്ച് ഒരിക്കല്‍ ഞാന്‍ എഴുതിയിട്ടുണ്ട് അത് ഇവിടെ ഉണ്ട് കേട്ടോ. ചെറുപ്പത്തില്‍ ഉമ്മയോടൊപ്പം സ്കൂളിന് മുന്നിലൂടെ പോകുമ്പോള്‍ ഞാന്‍ ചോദിക്കുമായിരുന്നു "അയ്നു ജീവനുണ്ടോ ഉമ്മാ"അപ്പൊ ഉമ്മ പറയുന്നത് കേള്‍ക്കാം "അതിനു ജീവനുണ്ടല്ലോ പെരിങ്ങോട്ടുകാരുടെ സ്വന്തം ആനയാ അത് " അതെ പെരിങ്ങോട്ടുകാരുടെ സ്വന്തം ആന,പെരിങ്ങോടെന്‍മാരുടെ സന്തോഷവും സങ്കടവും എല്ലാം കണ്ട് നിശ്ചലനായ്‌ തലയെടുപ്പോട് കൂടി നില്‍ക്കുന്ന പെരിങ്ങോട്ടുകാരുടെ സ്വന്തം ആന .നിങ്ങള്‍ക്കും തോന്നുന്നുണ്ടോ എന്‍റെ ഗ്രാമം കാണാന്‍ സ്വാഗതം കേട്ടോ എന്‍റെ ഗ്രാമത്തിലേക്ക് . 
                                               പ്രവാസത്തിന്‍റെ മാസ്മരികതയില്‍ ദിവസങ്ങള്‍ ഓരോന്നായി അടര്‍ന്നു വീഴുമ്പോഴും പ്രതീക്ഷയുടെ പൊന്‍വെളിച്ചം മെല്ലെ തെളിയുകയായിരുന്നു. ജനിച്ചമണ്ണിന്‍റെ സുഗന്ധത്തില്‍ നിര്‍വൃതി അണയാന്‍ മനസ്സ് തുടിച്ചു കൊണ്ടിരുന്നു. സ്വപ്നങ്ങളില്‍ ഹരിതകം പുഞ്ചിരി തൂകി നിന്നു,ഒരു കാമുകിയെ പോലെ ആ പുലരിയെ പ്രണയിച്ചു കൊണ്ടിരുന്നു ,ഇപ്പോള്‍ ആ പുലരി അടുത്തെത്താറായിട്ടും ദിവസങ്ങള്‍ ഇഴഞ്ഞിഴഞ്ഞ് എന്നോട് പരിഭവം കാണിക്കുന്നു ,എങ്കിലും ഞാന്‍ കാത്തിരിക്കുന്നു ആ പുലരിക്കുവേണ്ടി .ഒരു ദേശാടനപക്ഷിയെ പ്പോലെ പറന്നുപറന്ന് ദൂരെയുള്ള എന്‍റെയാ  ഗ്രാമത്തില്‍ എത്താന്‍ .

78 comments:

  1. ആ നാടുകണ്ടു മനസുനിറഞ്ഞു.എഴുത്തിനും ആരോഗ്യത്തിനും പ്രാര്‍ത്ഥനകള്‍ ആശംസകള്‍ .

    ReplyDelete
    Replies
    1. കാത്തി നന്ദി കേട്ടോ ..... സ്നേഹം നിറഞ്ഞ പ്രാര്‍ത്ഥനക്കും വായനക്കും

      Delete
  2. പിറന്ന മണ്ണിന്‍റെ ചൂടും നാടിന്‍റെ നന്മയും ഓര്‍മ്മകളുടെ വസന്തവും നിറയുന്ന പോസ്റ്റ്‌.
    ആ സ്കൂളിന്‍റെ ചിത്രം എന്ത് മനോഹരം. ഒന്ന് കാണാന്‍ കൊതി തോന്നുന്നു.
    എഴുത്തും ഒത്തിരി മനോഹരമായി
    അഭിനന്ദനങ്ങള്‍ ഷാജി

    ReplyDelete
    Replies
    1. നന്ദി മന്സൂര്‍ക്കാ വരുന്നോ പെരിങ്ങോട്ടെ ക്ക് സ്വാഗതം കേട്ടോ ...ഇന്ഷാ അലാഹ് നാട്ടില്‍ വന്നാല്‍ ഞാന്‍ വിളിക്കാം വരുമോ :)

      Delete
  3. ഒരു ഗ്രാമ സൌന്ദര്യത്തിന്റെ യഥാര്‍ത്ഥ ചിത്രവും ഒരു ഗ്രാമീണ നിഷ്കളങ്കതയുടെ യഥാര്‍ത്ഥ മുഖവും തുറന്നുകാണിക്കുന്ന മനോഹരമായ വരികള്‍

    ReplyDelete
    Replies
    1. സുന്ദരമായ ഈ വാക്കുകള്‍ക്ക് നന്ദി ചെറിയാക്കാ .....

      Delete
  4. നമ്മുടെ ഗ്രാമങ്ങൾ ഇന്ന് പാടെ മാറികൊണ്ടിരിക്കുന്നു, പണ്ടുള്ള ആ സൗന്ദര്യം ഇന്ന് പടുകൂറ്റൻ കെട്ടിടങ്ങൾക്ക് വഴിമാറികൊണ്ടിരുക്കുന്നു,
    എന്നും പ്രവാസിക്ക് അവന്റെ ഗ്രാമം ഗതകാല സുഖസ്മരണകൾ നൽക്കുന്നു, പ്രതീക്ഷയും, ആത്മദൈര്യവുമെല്ലാം

    നല്ല എഴുത്ത്

    ReplyDelete
    Replies
    1. ശെരിയാണ് ഇന്ന് ഗ്രാമത്തിന്റെ സൗന്ദര്യം പാടെ മാറി കൊണ്ടിരിക്കുന്നു വായനക്കും അഭിപ്രായത്തിനും നന്ദി ട്ടോ

      Delete
  5. തിരികെ വരുമെന്ന വാക്ക് കേള്‍ക്കാനായി ഗ്രാമം കൊതിക്കാറുണ്ടെന്നും....
    ഒരു പ്രവാസിയുടെ ഗ്രാമത്തെ,അതിന്റെ എല്ലാ നന്മയോടും കൂടി വരച്ചിടാന്‍ സാധിച്ചിരിക്കുന്നു.....അഭിനന്ദനങ്ങള്‍.....

    ReplyDelete
    Replies
    1. വായനക്കും സ്നേഹം നിറഞ്ഞ അഭിപ്രായത്തിനും നന്ദി നേരുന്നു ..

      Delete
  6. പോസ്റ്റ്‌ വളരെ ഇഷ്ട്ടായി, ആദ്യത്തെ ഫോട്ടോ തന്നെ മനസ്സിലുടക്കി, ഒഴിഞ്ഞു കിടക്കുന്ന സ്കൂള്‍ വരാന്തയുടെ ചിത്രം എത്രയെത്ര മധുരമുള്ള ഓര്‍മ്മകള്‍ മനസ്സിലേക്ക് കൊണ്ടുവന്നെന്നോ....

    ReplyDelete
    Replies
    1. അതെ ബാല്യകാലം എത്ര സുന്ദരം അല്ലേ ഇനി ഒരിക്കലും തിരിച്ചു കിട്ടില്ലാ എന്നറിയുമ്പോള്‍ മനസ്സിന് ഒരു വിങ്ങല്‍ വായനക്ക് ഒരു പാട് നന്ദി കേട്ടോ

      Delete
  7. ഒരുവട്ടം കൂടിയെന്‍ ഓര്‍മ്മകള്‍ മേയുന്ന...
    ഓര്‍മകളില്‍ ജീവിക്കുന്ന, നമ്മള്‍ പ്രവാസികള്‍... :)
    തിരികെ മടങ്ങുവാന്‍, നാടണയാന്‍ നാഥന്‍ തുണക്കട്ടെ..

    ReplyDelete
    Replies
    1. നന്ദി ട്ടോ സ്നേഹം നിറഞ്ഞ പ്രാര്‍ത്ഥനയ്ക്ക് :)

      Delete
  8. ഷാജി, ഇത് റേഡിയോവില്‍ കേട്ട ഓര്‍മ്മ വന്നു വായിച്ചപ്പോള്‍

    ReplyDelete
    Replies
    1. അതെ അജിത്തെട്ടാ ആ പാലത്തെ കുറിച്ച് റേഡിയോ വോയിസ്‌ ല്‍ ഉണ്ടായിരുന്നു

      Delete
  9. നന്നായിരിക്കുന്നു ഈ പോസ്റ്റ്.. ഒരു നാട് മുഴുവന്‍ കണ്ട പോലെ.

    ReplyDelete
    Replies
    1. നന്ദി സ്വാഗതം കേട്ടോ ഞങളുടെ ഗ്രാമത്തിലേക്ക്

      Delete
  10. >> എങ്കിലും ഞാന്‍ കാത്തിരിക്കുന്നു ആ പുലരിക്കുവേണ്ടി .ഒരു ദേശാടനപക്ഷിയെ പ്പോലെ പറന്നുപറന്ന് ദൂരെയുള്ള എന്‍റെയാ ഗ്രാമത്തില്‍ എത്താന്‍ . <<

    ഡാ, മര്യാദയ്ക്ക് ജോലി ചെയ്യ്. എപ്പം നോക്കിയാലും നാട്ടില്‍ പോണമെന്നുള്ള ചിന്ത മാത്രേയുള്ളൂ. അതിനു പറയുന്ന കാരണമോ, ഗ്രാമം കാണാനെന്നും!!
    (കാമുകിയെ കാണാനാണ് പോകുന്നതെന്ന് നിനക്കും പടച്ചോനും പിന്നെ എനിക്കും മാത്രല്ലേ അറിയൂ!)




    (ഗ്രാമത്തിലൂടെ കൊണ്ടുപോയി. ബാക്കിയുള്ളോന്റെ സ്വൈര്യം കെടുത്താനാ നീ ഈ പോസ്റ്റ്‌ ഇട്ടത്?)

    ReplyDelete
    Replies
    1. യാച്ചുക്കാ പതുക്കെപ്പറ , ആരെങ്കിലും കേള്‍ക്കും :)

      Delete
    2. യാച്ചൂന്റെ സ്വൈര്യം കെട്ടു. ഇനി ഒരു ഗ്രാമപോസ്റ്റ് പ്രതീക്ഷിക്കാമായിരിക്കും.

      Delete
  11. സുന്ദരമായ ഓർമ്മക്കുറിപ്പ് മനോഹരമായി ഒഴുകുന്നു ഷാജി..
    റേഡിയോ ക്ളിപ്പും മനസ്സിൽ തട്ടി

    ReplyDelete
    Replies
    1. ജെഫുക്കാ നന്ദി കേട്ടോ ..ഷിബു മലയില്‍ ,നൂര്‍ അവരുടെ ശബ്ദം കൊണ്ടും ,മിക്സിങ്ങും , കൊണ്ടാണ് അത് മനോഹരമായത് ,

      Delete
  12. എന്റെ കുഞ്ഞു മയില്‍പീലി.പ്രവാസവിധുരതയില്‍ നാട്ടിലേക്ക്,കുടുംബത്തിലേക്ക് എത്തിപ്പെടാനുള്ള 'ഉറക്കമിളപ്പ് 'പ്രവാസിയല്ലെങ്കിലും വരികളില്‍ സ്പന്ദിക്കുന്നുണ്ട്...പെരിങ്ങോട് ഞാന്‍ വന്നിട്ടുണ്ട്.പക്ഷെ ഒരു വിവാഹത്തിരക്കിലായത്കൊണ്ട് ഗ്രാമീണത ആസ്വദിക്കാന്‍ പറ്റിയില്ല.ഗ്രാമ ഭംഗിയില്‍ ഇരിമ്പിളിയവും ഒട്ടും മോശമല്ല കെട്ടോ.ആശംസകളോടെ...

    ReplyDelete
    Replies
    1. നാട്ടില്‍ എത്താനുള്ള സ്പന്ദനം തന്നെയാണ് ഇപ്പോഴും പ്രവാസിയാണ് .:) ആഹാ ഇനി പെരിങ്ങോട്ടെക്ക് വരുമ്പോ പറയണം കേട്ടോ ...നന്ദി ഈ നല്ല വാക്കുകള്‍ക്ക്

      Delete
  13. പെരിങ്ങോട് ഗ്രാമത്തിന്റെ വിശേഷങ്ങള്‍ വായിച്ചു. സ്വന്തം നാടിനെ ഇഷ്ടപ്പെടാത്ത മലയാളി ഉണ്ടോ. എന്നിട്ടും നമ്മള്‍ ദൂരെ ദേശങ്ങളില്‍ ജീവിതത്തിന്റെ നല്ല പങ്കും ചിലവഴിക്കുന്നു.

    ReplyDelete
    Replies
    1. അതെ ഇക്കാ വൈരുദ്ധ്യാത്മകം പ്രവാസം :) നന്ദി വായനക്ക്

      Delete
  14. ഷാജി സത്യം പറഞ്ഞാല്‍ നിങ്ങളുടെ നാട് കാണാന്‍ കൊതി തോന്നിപ്പോയി ട്ടോ ...!
    ഗ്രാമ ഭംഗി അക്ഷരങ്ങളില്‍ കൂടെയും ആ ചിത്രങ്ങളില്‍ കൂടെയും മനോഹരമായി കണ്ടു ...!!

    ReplyDelete
    Replies
    1. എങ്കില്‍ സ്വാ ഗതം കേട്ടോ പെരിങ്ങേട്ടെക്ക് ....നന്ദി കേട്ടോ വായനക്കും അഭിപ്രായത്തിനും ......

      Delete
  15. ഡയറിത്താളുകളിലൂടെ ഉള്ള ഷാജിയുടെ പ്രയാണത്തിൽ നിന്ന് അൽപ്പം വ്യത്യസ്ഥം, ജന്മനാടെന്ന തിരുമധുരം .....
    ആസ്വദിച്ചു......

    ReplyDelete
    Replies
    1. ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ ഒരു പാട് സന്തോഷം .നന്ദി വായനക്കും സ്നേഹം നിറഞ്ഞ അഭിപ്രായത്തിനും

      Delete
  16. നാടിനെ പറ്റിയുള്ള മനോഹരമായ് ഓര്‍മ്മക്കുറിപ്പ്‌
    അതീവ ഹൃദ്യമായി

    ReplyDelete
    Replies
    1. നന്ദി വായനക്കും സ്നേഹം നിറഞ്ഞ അഭിപ്രായത്തിനും

      Delete
  17. സ്വന്തം മണ്ണിനേ പറ്റി പറയുമ്പൊള്‍
    നൂറ് നാവാണ് നമ്മുക്ക് ..
    ദേ ഇവിടെ മയില്പീലിയും ...!
    ഓര്‍മകള്‍ പതിയെ വന്നു മുട്ടുന്നുണ്ട് ഹൃത്തില്‍
    പ്രവാസത്തിന്റെ നഷ്ടപെടലുകളില്‍ , അതിനിത്തിരി
    വര്‍ണ്ണം കൂടും , എഴുതുന്ന ഒരൊ വരിയും ഇരട്ടിയായ്
    മനസ്സില്‍ നിന്നും പൊഴിഞ്ഞു വീഴും ..
    സന്തൊഷം കൊണ്ട് അറിയാതെ വീണു പൊയ മിഴിപൂക്കള്‍
    നോവിന്റെ പാര്യമതയില്‍ അടര്‍ന്ന് വീണ ചുടു കണ്ണിരൊക്കെ
    കാലത്തിന് മായ്ക്കുവാനാകാതെ ആ മണ്ണില്‍ അലിഞ്ഞ് ചേര്‍ന്ന്
    കിടപ്പുണ്ട് ,നമ്മുക്കിനിയും തൊട്ടുണര്‍ത്താന്‍ പാകത്തില്‍ ..
    നാം കടന്ന് വന്ന വഴിത്താരകളില്‍ , നമ്മുടെ നാട്ടിടവഴികള്‍
    വിദ്യാലയ അങ്കണങ്ങള്‍ ഒക്കെ ഓര്‍മകളുടെ ചെപ്പില്‍
    നാം സൂക്ഷിച്ച് വയ്ക്കുന്നു ,ഇടക്കെടുത്തൊന്ന് തൊട്ട് നോക്കുവാന്‍
    ഒന്നു നീറുവാന്‍ .. ആ മണമുണ്ടീ വരികളില്‍ ..
    സ്നേഹപൂര്‍വം .. റിനീ ..

    ReplyDelete
  18. തീര്‍ച്ചയായും റിനിയെട്ടാ....... ഓര്‍മകളുടെ സുഗന്ധത്തില്‍ നിന്നു ഉണ്ടാകുന്ന നിര്‍വൃതി ഒരു പക്ഷെ പ്രവാസിയെ പിടിച്ചു നിര്‍ത്തുന്നത് അതല്ലേ. സൗന്ദര്യം നിറഞ്ഞ ഈ വരികളാല്‍
    തന്ന സ്നേഹത്തിനു ഒരു പാട് നന്ദി ട്ടോ ..

    ReplyDelete
  19. കറയറ്റ അസ്സല്‍ ഗ്രാമഭംഗികള്‍,വരികള്‍ നന്നായി ,ആത്മഭാഷണ ശൈലി ഒഴിവാക്കിയിരുന്നെങ്കില്‍ കൂടുതല്‍ മനോഹരമായേനെ .അക്ഷരങ്ങള്‍ ബോള്‍ഡ്‌ ആക്കിയിരിക്കുന്നത് വായനയുടെ ഒഴുകിനു തടസ്സം ആകുന്നുന്ടെന്നു തോന്നി .ഇത് പോലെയുള്ള നല്ല പോസ്റ്റുകള്‍ക്കായി കാത്തിരിക്കുന്നു ,,,

    ReplyDelete
    Replies
    1. നന്ദി ഇക്കാ വായനക്ക്, ഗ്രാമം എന്‍റെ ആത്മാവ് അത് കൊണ്ടാവാം ആത്മഭാഷണം വന്നത് ,ഇനി ശ്രമിക്കാം കേട്ടോ തെറ്റുകള്‍ ചൂണ്ടികാട്ടിയതിനു ഒരു പാട് നന്ദി ,ഇനിയും പ്രതീക്ഷിക്കുന്നു ഈ സ്നേഹവും പ്രോത്സാഹനവും

      Delete
  20. ഒരു നാട്ടിന്പുറത്തേയും അവിടെ തങ്ങിനില്‍ക്കുന്ന നന്മ്മയെയും അവരിലൊരാള്‍ വരച്ചു വച്ചിരിക്കുന്നു.
    ആര്‍ക്കും കാണുവാന്‍ കൊതി തോന്നിപ്പോകുന്ന ചിത്രങ്ങളും അതിനൊത്ത വിവരണവും.
    സ്നേഹാശംസകള്‍ പ്രിയ ഷാജി......

    ReplyDelete
    Replies
    1. നന്ദി പുഞ്ചപ്പാടം മോന്വിനോട് എന്‍റെ പിറന്നാള്‍ ആശംസകള്‍ പറയണേ :)

      Delete
  21. കാല്‍പ്പാടുകള്‍ മായില്ല...

    ReplyDelete
    Replies
    1. നന്ദി പടന്ന എല്ലാ നന്മകളും നേരുന്നു

      Delete
  22. നഷ്ടപ്പെടുത്തലുകള്‍ തളര്‍ത്തുമ്പോഴെല്ലാം എല്ലാം ശരിയാകുമെന്ന് പറഞ്ഞു ആശ്വസിപ്പിച്ച മണ്ണ്! അതെ അതു തന്നെയാണ് നമുക്കോരോരുത്തര്‍ക്കും പിറന്നമണ്ണ്....ആ വരിയിലുണ്ട് എല്ലാം....ഞാനും ഒരു പ്രവാസി...നാടിന്‍റെ മണം നെഞ്ചിലടക്കിപ്പിടിച്ച് അവിടമണിയാന്‍ കാത്തിരിക്കുന്ന എന്നെപ്പോലുള്ളവര്‍ക്ക് ഇതെല്ലാം വായിക്കുമ്പോളുള്ള സുഖം പറഞ്ഞറിയിക്കാന്‍ വയ്യ!നന്ദി മയില്‍പ്പീലി.....

    ReplyDelete
    Replies
    1. അതെ ജീവിതം നമ്മെ തളര്‍ത്തുമ്പോള്‍ ഒരു പക്ഷെ ചില സമയങ്ങളില്‍ ആശ്വാസമാകാറുണ്ട് ഈ മണ്ണ് നന്ദി ട്ടോ ഈ വായനക്കും സ്നേഹം നിറഞ്ഞ അഭിപ്രായത്തിനും എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞുമയില്‍പീലി

      Delete
  23. ഷാജി സ്വന്തം നാടിന്റെ പരിജയപെടുത്തല്‍ വായനക്കാരനും നാടിന്റെ സൌന്ദര്യം മനക്കണ്ണില്‍ ഇമാജിന്‍ ചെയ്യാന്‍ പറ്റുന്ന രീതിയില്‍ എഴുതി വളരെ നന്നായിരിക്കുന്നു ഈ നാടിന്റെ ചരിത്രം കൂടി കുറച്ചു കണ്ടെത്തി എഴുതാന്‍ നോക്ക് ആശംസകളോടെ കൊമ്പന്‍

    ReplyDelete
    Replies
    1. നന്ദി മൂസാക്കാ ,നമ്മള്‍ പ്രവാസികള്‍ നാടിനെ ഒരു പാട് സ്നേഹിക്കും ,നാട് നമ്മളെയോ ഒരു പ്രവാസിയായി തന്നെ കാണും ,ഞാന്‍ ശ്രമിക്കാം കേട്ടോ .

      Delete
  24. Replies
    1. നന്ദി സുഹൃത്തേ വായനക്കും ,അഭിപ്രായത്തിനും

      Delete
  25. ഷാജീ...നിന്‍റെ പോസ്റ്റുകളില്‍ എനിക്കേറെ ഇഷ്ടപ്പെട്ട ഒരു പോസ്റ്റാണ് ഇത്..വളരെ നന്നായി എഴുതിയിരിക്കുന്നു. ഗ്രാമവും ഗ്രാമ ഭംഗിയും മനസ്സില്‍ ഒരു ചിത്രം പോലെ തെളിഞ്ഞു വരുന്ന രീതിയില്‍ അതിമനോഹരമായി തന്നെ വിവരിച്ചിരിക്കുന്നു ഇതെല്ലാം.നാട്ടില്‍ വരുന്ന ദിവസം എന്തായാലും നിന്നെ ഞാന്‍ വിളിക്കും, എനിക്കീ ഗ്രാമത്തില്‍ ഒന്ന് കറങ്ങണം..

    എഴുത്തിനോടൊപ്പം ചേര്‍ത്ത ചിത്രങ്ങള്‍ നന്നായിരിക്കുന്നു ..അത് കാണുമ്പോള്‍ തന്നെ എന്തോ ഒരു സുഖം കിട്ടുന്നു മനസ്സിന്..

    കലാകാരന്മാരുടെ ഗ്രാമത്തില്‍ നിന്ന് വരുന്ന നീ, ഇങ്ങനെ മനോഹരമായി എഴുതിയില്ലെങ്കില്‍ അതവര്‍ക്കൊരു ചീത്ത പേരായേനെ..പക്ഷെ അതുണ്ടായില്ല. നീ നാടിന്‍റെ മാനം കാത്തു.. അഭിനന്ദനങ്ങള്‍....,..

    ആനയെ കുറിച്ചു പണ്ട് ഞാന്‍ വായിച്ചതോര്‍ക്കുന്നു..പിന്നെ , ആ റേഡിയോ ക്ലിപ്പ് എനിക്ക് കേള്‍ക്കാന്‍ പറ്റിയിട്ടില്ല, എന്തോ എറര്‍ ..സാരമില്ല, ഞാന്‍ ഒന്ന് കൂടി നോക്കട്ടെ..

    ഇനിയും ഇത് പോലുള്ള പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു..

    വീണ്ടും വരാം..

    ആശംസകളോടെ ...

    ReplyDelete
    Replies
    1. പ്രവീണ്‍ ഒരുപാട് നന്ദിട്ടോ വരണം ഒരു ദിവസം പെരിങ്ങോട്ടെക്ക് , റേഡിയോ ക്ലിപിനു പ്രശ്നമൊന്നും ഇല്ലാ ഞാന്‍ ലിങ്ക് മെയില്‍ ചെയ്യാം കേട്ടോ സ്നേഹം നിറഞ്ഞ അഭിപ്രായത്തിനു ഒരു പാട് നന്ദി

      Delete
  26. "ജനിച്ചമണ്ണിന്‍റെ സുഗന്ധത്തില്‍ നിര്‍വൃതി അണയാന്‍ മനസ്സ് തുടിച്ചു കൊണ്ടിരുന്നു"

    സത്യാണ്...എനിക്കും ഇഷ്ടായി ഈ ഓര്‍മ്മക്കുറിപ്പ്‌..നാടിന്‍റെ മണമുള്ള പോസ്റ്റ്.
    എല്ലാ ഭാവുകങ്ങളും ഈ കുഞ്ഞു മയില്‍പ്പീലിക്ക്‌ നേരുന്നു കേട്ടോ..

    സ്നേഹത്തോടെ മനു.

    ReplyDelete
    Replies
    1. നന്ദി മനുഏട്ടാ ...വായനക്കും സ്നേഹം നിറഞ്ഞ ഈ അഭിപ്രായത്തിനും ........ഇനിയും വരണം ഈ മയില്‍‌പീലിയിലേക്ക് .

      Delete
  27. നല്ല ഓര്‍മ്മകുറിപ്പ്

    ReplyDelete
    Replies
    1. നന്ദി വായനക്കും സ്നേഹം നിറഞ്ഞ അഭിപ്രായത്തിനും ....

      Delete
  28. പ്രിയപ്പെട്ട ഷാജി,

    സുപ്രഭാതം !

    പെരിങ്ങോട്ടുകര പഞ്ചവാദ്യം പ്രശസ്തമാണ്. അവര്‍ പഞ്ചാരിമേളവും ചെയ്യില്ലേ?കാണാന്‍ എന്ത് രസമാ.

    മനോഹരമായ ചിത്രങ്ങളും ഹൃദ്യമായ വാക്കുകളും വരച്ചു കാണിച്ച ഈ കൊച്ചു ഗ്രാമം ഒത്തിരി ഇഷ്ടായി.

    ഒഴുകി പോകുന്ന വെള്ളത്തിന്റെ ശബ്ദം കേട്ടു ആ പാലത്തിലൂടെ ഒന്ന് നടക്കാന്‍ കൊതിയാകുന്നു.

    ഈ കൊമ്പന് എന്താ ഗാംഭീര്യം ! ഈ ആനക്ക് ജീവനുണ്ടെന്നു പറഞ്ഞ ഷാജിയുടെ പ്രിയപ്പെട്ട ഉമ്മാക്ക് ആദരവ് കലര്ന്ന ആദരാഞ്ജലികള്‍.

    വളരെ ലളിതമായി നാട് കാണിച്ചു തന്ന,ഷാജി, അഭിനന്ദനങ്ങള്‍ !

    മനോഹരമായ ഒരു ദിവസം ആശംസിച്ചു കൊണ്ടു,
    സസ്നേഹം,

    അനു

    ReplyDelete
    Replies
    1. നന്ദി അനു ,പെരിങ്ങോട്ടുകര അല്ല പെരിങ്ങോട് ആണ് .....പഞ്ചാരി മേളവും ഉണ്ട് ദാ ഇനറിഞ്ഞു ഗിന്നസ് ബുക്കില്‍ കേറാന്‍ പോണു പഞ്ചവാധ്യ സംഘം ...സ്വാഗതം കേട്ടോ പെരിങ്ങോട്ടെക്ക് തൃശ്ശൂരില്‍ വരുമ്പോ പോകാമല്ലോ , സ്നേഹം നിറഞ്ഞ അഭിപ്രായത്തിനു ഒരിക്കല്‍ കൂടി നന്ദി പറയുന്നു

      Delete
  29. ഓര്‍മകളുടെ ഓരത്തു കൂടെ ഗ്രാമത്തിന്റെയും നാടിന്റെയും ഓരോ വിശേഷവും വിവരിച്ച ഈ പോസ്റ്റ്‌
    ഏറെ ഇഷ്ടമായി.

    ReplyDelete
    Replies
    1. നന്ദി ഇക്കാ ഇനിയും വായനക്ക് വരണം

      Delete
  30. ഷാജി, ശക്തമായ തല വേദനയും പനിയുമായതിനാൽ ബ്ലോഗിൽ നിന്ന് ഒരാഴ്ച ലീവെടുത്തിരിക്കുകയായിരുന്നു ഷാജി... അത് കൊണ്ടാണ് കമെന്റ് വൈകിയത്. ക്ഷമിക്കുമല്ലോ?

    സ്വന്തം ഗ്രാമത്തെ കുറിച്ച് പറയുമ്പോൾ ഏവർക്കും ആയിരം നാവായിരിക്കുമല്ലോ :) അത് ഷാജിയുടെ വിവരണത്തിലും കണ്ടു. പെരിങ്ങോട് എന്ന ഗ്രാമം ഇപ്പോൾ ബൂലോക വാസികൾക്കെല്ലാം സുപരിചിതമായി, അത് പോലെ പെരിങ്ങോട്ടുകാരുടെ സ്വന്തം ആനയും മനയും. പെരിങ്ങോടനെന്ന വടക്കൻ പാട്ടിലെ കഥാ പാത്രത്തിന്റെ നാട് പെരിങ്ങോടാണോ ഷാജി, ഈ പൂമള്ളി മന സിനിമകളിൽ വന്നിട്ടുണ്ടോ എന്നോന്നും എഴുതിക്കണ്ടില്ല...

    എന്തായാലും ആശംസകൾ, വീണ്ടും കാണാം...

    ReplyDelete
    Replies
    1. മോഹി മാറിയോ പനി , സിനിമയില്‍ ഉണ്ടല്ലോ പൂമുള്ളി മന , വന്നതിനും സ്നേഹം നിറഞ്ഞ അഭിപ്രായത്തിനും ഒരു പട്‌ി നന്ദി കേട്ടോ

      Delete
  31. പെരിങ്ങോട്‌ ഗ്രാമത്തിന്റെ മനോഹരമായ ചിത്രം ഇവിടെ കണ്ടു. ആ ഗ്രാമം കാണണം എന്ന തോന്നലും വളർന്നു. തീർച്ചയായും പ്രവാസ ജീവിതത്തിന്റെ അകൽച്ചയിൽ നിന്ന് നോക്കുമ്പോൾ സ്വന്തം ഗ്രാമം ഏറെ പ്രിയപ്പെട്ടതായി അനുഭവപ്പെടും. ഇവിടെ (കേരളത്തിൽ) ജീവിതം അത്ര സുന്ദരമൊന്നുമല്ല. അതിരിക്കട്ടെ. സത്യം പറഞ്ഞാൽ നമ്മുടെ നാട്‌ പ്രകൃതി കനിഞ്ഞനുഗ്രഹിച്ച ഒന്നണ്‌. അതിന്‌ എന്നും നന്മയുടെ വെളിച്ചമുണ്ടാവട്ടെ എന്നാഗ്രഹിക്കുന്നു. വളരെ ഹൃദ്യമായ ഈ കുറിപ്പിന്‌ നന്ദി.

    ReplyDelete
    Replies
    1. നന്ദി ട്ടോ പെരിങ്ങോട്ടെക്ക് വരുന്നോ :) സ്വാഗതം വായനക്കും സ്നേഹം നിറഞ്ഞ അഭിപ്രായത്തിനും ഒരു പാട് നന്ദി ട്ടോ

      Delete
  32. ഷാജി ..
    നമ്മുടെ നാടായ പെരിങ്ങോടിനെ കുറിച്ച് പറയുമ്പോള്‍ നിന്റെ വാക്കുകള്‍ക്ക് ഹൃദ്യത ഏറുന്നത് ഞാന്‍ പലയിടത്തും ശ്രദ്ധിച്ചിട്ടുണ്ട്. അതി മധുരമായ ഈ ഗ്രാമ വിവരണം നിന്റെ മറ്റെഴുത്തുകളില്‍ നിന്നും ഏറെ മുന്നിലാണ് എന്ന് പറയാതെ വയ്യ. നമ്മുടെ സ്കൂളിന്റെ നൂറാം പിറന്നാളിനോടനുബന്ധിച്ച് ഒരു മാഗസിന്‍ ഇറക്കുന്നുണ്ട്. നാട്ടില്‍ പോകുമ്പോള്‍ ബന്ധപെട്ടവര്‍ക്ക് ഈ വിവരണം കൈമാറുക. അച്ചടിച്ച്‌ നാലാള്‍ വായിക്കട്ടെ!!!

    ആശംസകള്‍

    ReplyDelete
  33. ഒരു നാടിന്റെ ഹൃദയതുടിപ്പ് പോലീ ഓര്‍മ്മക്കുറിപ്പും
    പുസ്തകതാളിലെ മയില്‍ പീലി പോലെ
    മനസ്സിന്റെ വെണ്മയില്‍ ഓര്‍മ്മകളെയും താരാട്ടിയുറക്കിയ
    ഈ മയില്‍ പീലിക്കെന്റെ ആശംസകള്‍..........

    ReplyDelete
  34. ആത്മാവില്‍ തൊട്ട ഗ്രാമത്തിന്‍റെ ഓര്‍മകളിലൂടെ നടന്നു പോകാന്‍ നല്ല രസം .... ചിത്രങ്ങളും നല്ല ഭംഗീണ്ട് ട്ടോ...

    ReplyDelete
  35. ഓര്‍മ്മകള്‍ ഉറങ്ങിക്കിടക്കുന്ന ഗ്രാമവഴികളിലൂടെ വാചാലനായ ഒരാതിഥേയന്‍റെ മിടുക്കോടെ നടത്തി. പാലത്തിന്‍റെ കഥ കേള്‍ക്കുകയും ചെയ്തു. ചിത്രങ്ങള്‍ സുന്ദരം.

    ReplyDelete
  36. ആര്‍ക്കും ഇഷ്ടമാകും ഈ ഓര്‍മ്മ കുറിപ്പ് ,
    നാടിനെയും നാട്ടുകാരെയും സ്നേഹിക്കുന്ന ആര്‍ക്കും ,
    അത്ര ഹൃദ്യമായാണ് ഷാജിയുടെ വിവരണം ,
    ചിത്രങ്ങളും മനോഹരം ,
    ആ ഗ്രാമ വഴിയിലൂടെ നടന്നു പോകുന്നത് പോലേ ഒരു അനുഭവം,
    വരുന്നുണ്ട് ഞാനും ആ ഗ്രാമ ഭംഗി ആസ്വദിക്കാന്‍

    ReplyDelete
  37. ഓര്‍മ്മകള്‍ക്കെന്നും നൂറു വസന്തം, ഓര്‍മ്മക്കുറിപ്പിനും ,,നല്ല വായനകിട്ടി ഈ കുറിപ്പില്‍ ,ആശംസകള്‍

    ReplyDelete
  38. ഓര്‍മ്മകള്‍ക്ക് മരണമില്ല മനോഹരം അവതരണം ഇഷ്ട്ടായി

    ReplyDelete
  39. പെരിങ്ങോടിനെക്കുറിച്ച് നല്ലൊരു വിവരണം...ഇഷ്ടമായിട്ടാ...ഞാന്‍ ഒരിക്കലും വന്നിട്ടില്ലാത്ത...കണ്ടിടില്ലാതെ....ഗ്രാമത്തെക്കുരിച്ചറിയാന്‍ കഴിഞ്ഞതില്‍ സന്തോഷം...

    ReplyDelete
  40. ഗ്രാമ വിശേഷങ്ങള്‍ പങ്കു വെക്കുന്നതും വായിക്കുന്നതും ഒരു സുഖമാണ്...

    ReplyDelete
  41. ജന്മ നാടിന്റെയും ബാല്യകാല വിശേഷങ്ങളും വളരെ മനോഹരമായി ഇവിടെ വരച്ചു ചേര്‍ത്തു.
    പച്ചപ്പരവതാനി വിരിച്ച ആ വയലേലകളെപ്പറ്റി ആ നാട്ടിന്‍ പുറത്ത്തെപ്പറ്റി പാഠപുസ്തകങ്ങളില്‍
    വായിച്ച അറിവ്. പിന്നെ, ഈ അടുത്തിടെ അനുജന്‍ ഒരാള്‍ ഈ നാട്ടിലേക്ക് ചേക്കേറി ഭവന പ്രതിഷ്ടാ
    സമയം ഒരു മിന്നല്‍ പര്യടനം അവിടേക്ക് നടത്താന്‍ ഭാഗ്യമുണ്ടായി ചില ചിത്രങ്ങളും അഭ്രപാളികളില്‍ പകര്‍ത്തി
    ഇനിയും അവിടെയത്ത്തണം ഈ വെസേശങ്ങള്‍ വായിച്ചപ്പോള്‍ തോന്നി. വീണ്ടും കാണാം. നന്ദി

    ReplyDelete
  42. എനിക്കുമ്മുണ്ട് ഇതുപോലെ ഒരു ഗ്രാമം... ഒരിക്കല്‍ അങ്ങോട്ട്‌ വരണെ....

    ReplyDelete
  43. കാത്തിരുന്നു കാത്തിരുന്നു ഒടുവില്‍ എത്തി അല്ലേ , ഗ്രാമത്തിന്റെ ഭംഗി നേരിട്ടു നുകരുവാന്‍ ..
    ആശംസകള്‍ !

    ReplyDelete
  44. നിങ്ങളുടെയൊക്കെ ബ്ലോഗ്‌ രചനകള്‍ വായിച്ചു ഈ എളിയ ഞാനും ഒരു ബ്ലോഗ്‌ തുടങ്ങി..കഥകള്‍ക്ക് മാത്രമായി ഒരു ബ്ലോഗ്‌...അനുഗ്രഹാശിസുകള്‍ പ്രതീക്ഷിക്കുന്നു

    ReplyDelete
  45. ഓണാശംസകള്‍ ആദ്യമേ നേരട്ടെ ... .. ബ്ലോഗില്‍ ജോയിന്‍ ചെയ്യുന്നു

    ReplyDelete
  46. ഈ ഗ്രാമത്തില്‍ ആദ്യമായാണ്, വയലും, തോടും, പള്ളിക്കുടവും, ആനയും എല്ലാം ഇഷ്ടമായി. 'കുഞ്ഞിക്കാലടികള്‍ പിച്ച നടന്നോരാ മണ്ണിനെ ഞാനിന്നും സ്നേഹിക്കുന്നു' - മനോഹരമായി പറഞ്ഞു.

    ReplyDelete
  47. ഗ്രാമത്തിലൂടെ വീണ്ടും നടന്നു തിരിച്ചു വരൂ.. കുഞ്ഞു മയില്‍പ്പീലിയുമായി ഞങ്ങളുടെ ഹൃദയങ്ങളിലേക്ക്

    ReplyDelete
  48. ഈ ഓര്‍മ്മക്കുറിപ്പ്‌ അതീവ ഹൃദ്യം.നാടിന്‍റെ മണമുള്ള എഴുത്ത്. കുഞ്ഞു മയില്‍പ്പീലിക്ക്‌ എന്റെ ഭാവുകങ്ങള്‍.

    ReplyDelete