Monday, March 19, 2012

സ്വപ്‌നാക്ഷരങ്ങള്‍

                                                                    പുസ്തകങ്ങള്‍ അങ്ങിങ്ങായി ചിതറി കിടക്കുന്നു ,ഇരുള്‍ മൂടിയ മുറിയില്‍ മെഴുകുതിരിയുടെ അരണ്ട വെളിച്ചം ,അലയടിക്കുന്ന മനസ്സ് പോലെ അശാന്തമായ മുറിയില്‍   ചിന്തകളുടെ തീവ്രത കീറികളഞ്ഞ കടലാസ്സുകളുടെ എണ്ണം കൂട്ടികൊണ്ടിരിക്കുന്നു . ചിന്തകള്‍  കടന്നാക്രമിക്കുമ്പോള്‍ അക്ഷരങ്ങളെ അഗാധമായി സ്നേഹിക്കാന്‍ തുടങ്ങും .അച്ചടക്കമില്ലാത്ത വരികള്‍കൊണ്ട് ശൂന്യമായ വെള്ളകടലാസ്സില്‍ അക്ഷരങ്ങള്‍ ചിതറിതെറിച്ചു കൊണ്ടിരിക്കും.അവനാകെ അസ്വൊസ്ഥനാണ് കവിതകളിലൂടെ തുടിക്കുന്ന സ്പന്ദനങ്ങള്‍ കൊണ്ട് തീവ്രമായ പ്രണയചിന്തകള്‍ തലച്ചോറിനെ കീറിമുറിക്കുമ്പോള്‍  കണ്ണുകള്‍ മയക്കത്തിലേക്ക് വീണു കൊണ്ടിരുന്നു. 
                                                         ആകാശപന്തലില്‍  നിലാവ് പുഞ്ചിരി പൊഴിച്ചു,ആ പുഞ്ചിരിയുടെ പ്രകാശത്താല്‍ മുഖരിതമായ പ്രകൃതി ,നിശാഗന്ധി മനോഹരമായിപുഞ്ചിരിച്ചുതുടങ്ങി .  സ്വപ്‌നാക്ഷരങ്ങളുടെ ചിറകിലേറി മാലാഖമാര്‍ പറന്നു വന്നു .ഇപ്പൊള്‍  രണ്ടു പേരും അരയന്നങ്ങള്‍ നീന്തി കളിക്കുന്ന ഒരു തടാകത്തിന്റെ കരയില്‍ ആണ് പ്രണയത്തിന്റെ നിശബ്ദമായ നിമിഷത്തില്‍ നീര്‍ച്ചോലകളുടെ ശബ്ദ മാധുര്യത്തെക്കാള്‍ മനോഹരമായി അവള്‍ മൊഴിഞ്ഞു.
"ഇനിയും നിന്റെ കവിതകള്‍ പുനര്‍ജ്ജനിച്ചില്ലെങ്കില്‍  പ്രണയാര്‍ദ്രമായ അക്ഷരങ്ങളില്‍  സ്വപ്‌നങ്ങള്‍ സൃഷിടിച്ചില്ലെങ്കില്‍ ഞാന്‍ അറിയുന്നു  ഇഷ്ടത്തിന്റെ ഒഴുക്ക് എത്രമാത്രം കുറയുന്നു എന്ന് " 
അവളുടെ പിണങ്ങിയ അരയന്ന നേത്രത്തിലേക്ക് നോക്കി ഒരു ചെറു പുഞ്ചിരിയാല്‍ അവനും മൊഴിഞ്ഞു .
 കവിതകളിലെ ഓരോ അക്ഷരങ്ങളും നിന്റെ ശ്വാസത്തില്‍ ഉതിര്‍ന്നു വീണ സ്നേഹത്തിന്റെ മുത്തു കളാണ് , കവിതകളിലെ കാല്പനികാഭാവം  മുഖങ്ങളില്‍ വിടര്‍ന്ന പ്രണയത്തിന്റെ ചേഷ്ടകള്‍ മാത്രമാണ് .എങ്കിലും എന്റെ മനസ്സില്‍ അലയടിക്കുന്ന തിരമാലകള്‍ അക്ഷരങ്ങള്‍ക്ക് ജന്മം കൊടുക്കാറുണ്ട് പക്ഷെ ഇന്ന് നിര്‍വികാരതയുടെയും ഏകാന്തതയുടെയും മുള്‍വേലികള്‍ അക്ഷരങ്ങളെ ചുറ്റി വരിഞ്ഞിരിക്കുന്നു .ആ മുള്‍ വേലികള്‍ തകര്‍ക്കാന്‍ എനിക്കാകുന്നില്ല .അക്ഷരങ്ങള്‍  നഷ്ടപ്പെടുന്നുവോ അക്ഷരങ്ങളെ സ്നേഹിക്കാനുള്ള മനസ്സ് നഷ്ടപ്പെടുന്നുവോ . തീവ്രവികാരങ്ങളുടെ കാര്‍മേഘം അക്ഷരമഴയായ് പെയ്തുതീരാത്തതെന്തേ .അറിയില്ല എനിക്കൊന്നും അറിയില്ല ,ഒന്നറിയാം അക്ഷരങ്ങള്‍  നഷ്ടപ്പെട്ടാല്‍ വികാരങ്ങളുടെ അഗാധതയില്‍ ഇരുന്നു കൊണ്ട് എനിക്ക് നിലവിളിക്കേണ്ടിവരും നിന്റെ കൈകളില്‍ വീഴുന്ന കണ്ണ് നീരാണ് സത്യം .
ആ നിലവിളി,സ്വപ്‌നങ്ങളെ നീര്‍കുമിളകളെ പോലെ  ശൂന്യതയിലേക്ക് കൊണ്ട് പോയി .കെട്ടുപോയ  മെഴുകുതിരിയുടെ പ്രകാശം വീണ്ടും തെളിഞ്ഞു  ,അവസാന വെള്ള കടലാസ്സില്‍ ,കണ്ട സ്വപ്‌നങ്ങള്‍ അക്ഷര ങ്ങളിലേക്ക് പകര്‍ത്തുമ്പോള്‍ സ്വപ്‌നാക്ഷരങ്ങള്‍ പിറക്കുകയായിരുന്നു.



                                                      




54 comments:

  1. പ്രണയം, അക്ഷരം, അമ്മ..
    ടോട്ടലീ കണ്ഫ്യൂഷന്‍ കണ്ഫ്യൂഷന്‍ !


    (ഡാ, മനസിലാവാഞ്ഞിട്ടു ചോദിക്കുവാ..,
    സത്യം പറ!
    നിന്റെ ഉദ്ദേശ്യം എന്താ?
    എന്നെപ്പോലുള്ള നിഷ്കളങ്കരെ നശിപ്പിച്ചേ അടങ്ങൂന്നാ?)

    ReplyDelete
    Replies
    1. ഇക്കാ ഞാന്‍ പറയാന്‍ ഉദ്ദേശിച്ച കാര്യങ്ങള്‍ എഴുത്തിലൂടെ കൊണ്ട് വരാന്‍ കഴിഞ്ഞില്ല ,ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട് ഈ സ്നേഹം നിറഞ്ഞ അഭിപ്രായത്തിനു ഒരു പാട് നന്ദി

      Delete
  2. This comment has been removed by the author.

    ReplyDelete
  3. സത്യം..! എനിക്കെന്തോ സംഭവിച്ചിട്ടുണ്ട്..
    വായിച്ചിട്ടൊന്നും മൻസിലാവണില്ല..!സെൻസറടിച്ചു പോയോ പകവാനേ..!!

    പിന്നേയ്, ഈ 'സ്വൊപ്നം' കാണുന്നതിനേക്കാൾ നല്ലത് 'സ്വപ്നം' കാണുന്നത് തന്നെയാണ് സംശ്യല്ല..അതുകൊണ്ട് ശ്രദ്ധിക്കണം.
    ഇടക്ക് ചില 'നീർചോലയും' കണ്ടു . 'നീർച്ചോല' യായാൽ കാണാൻ കുറച്ചൂടി ഭംഗ്യാവും..!
    ആശംസകൾ നേരുന്നു.
    സസ്നേഹം. പുലരി

    ReplyDelete
    Replies
    1. പ്രഭേട്ടനു ഒന്നും സംഭവിച്ചിട്ടില്ല , :)എനിക്കാണ് തെറ്റ് പറ്റിയത് ഞാന്‍ എഴുത്തിലൂടെ പറയാന്‍ ശ്രമിച്ച കാര്യം എനിക്ക് മാത്രമേ മനസ്സിലായുള്ളൂ ഒരു "സ്വൊപ്നം" എനിക്ക്
      ഇങ്ങിനെയേ ഫോണ്ട് കിട്ടുന്നുള്ളൂ ..:( നീര്‍ച്ചോല ശെരിയാക്കിയിട്ടുണ്ട്...സ്നേഹം നിറഞ്ഞ ഈ അഭിപ്രായത്തിനു ഒരു പാട് നന്ദി ....

      Delete
  4. പ്രീയമുള്ള കൂട്ടുകാര ..
    ജീവിതത്തിന്റെ നൂല് പാലത്തില്‍
    ഒരറ്റത്ത് പ്രണയാദ്രമായ സങ്കല്പ്പവും
    മറു വശത്ത് വാല്‍സല്യമായ നേരും ..
    കവിത പൊലെ അമ്മ വരികളായി നിറയുമ്പൊള്‍
    പ്രണയത്തിന്റെ ഭ്രമം കൊണ്ട് വാക്കുകളേ-
    മൂടരുതെന്ന് മനസ്സ് ശ്വാസ്സിക്കുമ്പൊള്‍ ......
    കവിതയുടെ പര്യായമായ അവള്‍ തളരുന്നുണ്ട്
    കണ്ണുകള്‍ നീര്‍ചാലുകള്‍ തീര്‍ക്കുന്നുണ്ട്
    "നിന്റെ വരികളില്‍ വിടരാതെ പൊയാല്‍
    നിന്റെ പ്രണയാക്ഷരങ്ങളില്‍ പുലരാതെ പൊയാല്‍
    ഈ ജന്മം തന്നെ ദുസ്സഹം എന്നവള്‍ പതിയെ പറയുന്നുണ്ട് "
    ഒരു കിനാവിന്റെ തുമ്പിലേക്ക് വരികളെ നിറക്കുമ്പൊള്‍
    നിഗൂഡമായ എതോ ചിന്തകള്‍ കൊണ്ട് മനസ്സിനേ
    വരികളാക്കുമ്പൊള്‍ , ചിതറിയ ചില ഏടുകള്‍ കാണാം ..
    മനസ്സ് അസ്വസ്ത്ഥമാണെന്ന് വരികള്‍ അടിവരയിടുന്നു .. സഖേ ..

    ReplyDelete
    Replies
    1. "ഒരു കിനാവിന്റെ തുമ്പിലേക്ക് വരികളെ നിറക്കുമ്പൊള്‍" അതെ റിനി ചേട്ടാ ...ഞാന്‍ അത്രയേ പറയാന്‍ ശ്രമിച്ചുള്ളൂ അസ്വൊസ്ഥമായ മനസ്സ് സ്വൊപ്നം കാണുന്നു .അത് അക്ഷരങ്ങളിലേക്ക്
      പകര്‍ന്നത് മനസ്സിലാക്കി എന്നത് ഒരു പാട് സന്തോഷമുണ്ടാക്കുന്നു .എങ്കിലും സുഹൃത്ത്‌ക്കളുടെ സ്നേഹ നിര്‍ഭരമായ അഭിപ്രായങ്ങള്‍ പരിഗണിച്ച് ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട് ...ഒരു പാട് നന്ദി ഈ വിലയേറിയ അഭിപ്രായത്തിന് .

      Delete
  5. പ്രണയത്തെക്കുറിച്ച്,അമ്മയെക്കുറിച്ച്,അക്ഷരത്തെക്കുറിച്ച് അങ്ങിനെ എന്തെല്ലാം കാര്യങ്ങളെ കുറിച്ച് വികാര നിർഭരമായി പറഞ്ഞു. പക്ഷെ അതെന്തിനെ കുറിച്ചാണ് ഈ എഴുത്ത് എന്ന് മനസ്സിലായില്ല. നന്നായിട്ടുണ്ട്,വികാരപരമാക്കുന്നുണ്ട് എഴുത്ത്. പക്ഷെ അതെന്തിലെങ്കിലും ഒന്നിൽ ശ്രദ്ധയൂന്നിക്കൊണ്ടാവുന്നത് വായിക്കുന്നവർക്കും നല്ലതാ. ആശംസകൾ.

    ReplyDelete
    Replies
    1. സ്നേഹം നിറഞ്ഞ അഭിപ്രായത്തിനു ഒരുപാട് നന്ദി ,തീര്‍ച്ചയായുംഇനി എഴുതുമ്പോള്‍ ഞാന്‍ ശ്രദ്ധിക്കും കേട്ടോ

      Delete
  6. വായിക്കാന്‍ രസമുണ്ടെങ്കിലും , ആദ്യ വായനയില്‍ ,എന്താണ് ഉദ്ദേശിച്ചതെന്നു ശരിക്കങ്ങുട് വ്യക്തമായില്ല... കുറെ വട്ടം വായിച്ചു ഇടയ്ക്കും തലക്കും വച്ച്... അവസാന പാരയില്‍ പറഞ്ഞ കാര്യങ്ങള്‍ വ്യക്തമാണ്..അത് തന്നെയാണ് പറയാന്‍ ഉദ്ദേശിച്ചതും എന്ന് കരുതുന്നു...
    മുന്‍പ് ഒരു പോസ്റ്റിലും അമ്മയെ കുറിച്ച് എഴുതിയിരുന്നു... ദാ...ഇതിലും .. എഴുതിയാല്‍ തീരില്ലല്ലോ...അല്ലെ..!
    പിന്നെ പ്രണയം... ഹാ... ആര്‍ക്കും ഒന്നും നഷ്ടപെടാതിരിക്കട്ടെ...

    തുടരട്ടെ എഴുത്ത്...
    നന്മകള്‍ നേരുന്നു...

    ReplyDelete
    Replies
    1. ശെരിയാണത് എന്റെ മനസ്സിലുള്ള ആശയം പ്രതിഫലിപ്പിക്കാന്‍ കഴിഞ്ഞില്ലാ എന്ന് തോന്നുന്നു കുറച്ചു മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട് .വായനക്ക് നന്ദി ആശംസക്കും നന്ദി

      Delete
  7. കുറേ മനോഹരമായ വരികള്‍. ഇതൊരു കഥയായിട്ടുണ്ടെന്ന് അഭിപ്രായമില്ല. കുറച്ചുകൂടി ചെറിയ ഫ്രെയ്മില്‍ ഒതുങ്ങി നിന്നുകൊണ്ട് പറയാന്‍ ശ്രമിച്ചാല്‍ നന്നായേനെ. വായനക്കാരന് എന്തെങ്കിലും നല്‍കാന്‍ ഈ എഴുത്തിന് സാധിച്ചിട്ടുണ്ടോ? എഡിറ്റിംഗ് അനിവാര്യം.

    ReplyDelete
    Replies
    1. തീര്‍ച്ചയായും മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട് ഒരു കാല്പനികാ ഭാവം വരികളില്‍ അത്രേ ഉള്ളൂ ..നല്ല അഭിപ്രായത്തിനു ഒരു പാട് നന്ദി കേട്ടോ

      Delete
  8. കാല്പനികത സാധാരണയായി കവിതക്കാണ് കൂടുതല്‍ ഇണങ്ങുക. ഇത്തരത്തില്‍ ഉള്ള കഥകള്‍ ഇപ്പോള്‍ ചുരുക്കമാണ്. താങ്കളുടെ മനോഹരമായ ഭാഷ ഇതിനെ നല്ല ഒരു കഥയാക്കി മാറ്റിയിരിക്കുന്നു. ഏറ്റെടുത്ത വെല്ലുവിളി പരിപൂര്‍ണ്ണമായി നിര്‍വ്വഹിച്ചുവെന്നു നിങ്ങള്ക്ക് അഭിമാനിക്കാം.
    ആശംസകള്‍ എഴുത്തുകാരാ!!!

    ReplyDelete
    Replies
    1. നന്ദി സുഹൃത്തേ വായിച്ചതിനും നല്ല അഭിപ്രായത്തിനും ഇനിയും വരുമല്ലോ എല്ലാ നന്മകളും നേരുന്നു

      Delete
  9. എന്താണമ്മയും കാമുകിയെയും എല്ലായിടത്തും ശത്രുക്കളാവുന്നത്..സ്നേഹത്തിന്റെ രണ്ടു നീർച്ചോലകൾ..

    ReplyDelete
  10. നല്ല വരികള്‍ ... ഭംഗിയായി എഴുതിയിരിക്കുന്നു ഷാജി ..

    ആ നിലവിളി,സ്വപ്‌നങ്ങളെ നീര്‍കുമിളകളെ പോലെ ശൂന്യതയിലേക്ക് കൊണ്ട് പോയി .കെട്ടുപോയ മെഴുകുതിരിയുടെ പ്രകാശം വീണ്ടും തെളിഞ്ഞു ,അവസാന വെള്ള കടലാസ്സില്‍ ,കണ്ട സ്വപ്‌നങ്ങള്‍ അക്ഷര ങ്ങളിലേക്ക് പകര്‍ത്തുമ്പോള്‍ സ്വപ്‌നാക്ഷരങ്ങള്‍ പിറക്കുകയായിരുന്നു.

    ആശംസകള്‍

    ReplyDelete
    Replies
    1. നന്ദി വല്യെട്ടാ .......വിലയേറിയ ഈ അഭിപ്രായത്തിന് എല്ലാ നന്മകളും നേരുന്നു

      Delete
  11. കവിതപോലെ കവ്യഭഗിയുണ്ട് വരികളിൽ.....

    സ്നേഹാക്ഷരങ്ങൾ ഇനിയും വിടരട്ടെ

    ReplyDelete
    Replies
    1. നന്ദി ഷാജു ...വിലയേറിയ ഈ അഭിപ്രായത്തിന്

      Delete
  12. കാല്‍പപ്പനികമായ ഭാവന.... ചിതറിയ ചിന്തകള്‍.... ഏകാഗ്രതയില്ലായ്മയാണ് ഇത്തരം മൊഴിയാട്ടങ്ങളുടെ സൗന്ദര്യം....

    ReplyDelete
    Replies
    1. ചില ചിതറിയ ചിന്തകള്‍ കുറിച്ചിട്ടു ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ ഒരു പാട് സന്തോഷം കേട്ടോ ഇനിയും വരുക ..

      Delete
    2. ചില ചിതറിയ ചിന്തകള്‍ കുറിച്ചിട്ടു ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ ഒരുപാട് സന്തോഷം ഇനിയും വരുക

      Delete
  13. ഷാജി ഇപ്പൊ ഞാന്‍ പോണു ഒരു വരവൂടെ വരേണ്ടി വരും ഏത്

    ReplyDelete
  14. "അക്ഷരങ്ങള്‍ നഷ്ടപ്പെട്ടാല്‍ വികാരങ്ങളുടെ അഗാധതയില്‍ ഇരുന്നു കൊണ്ട് എനിക്ക് നിലവിളിക്കേണ്ടിവരും നിന്റെ കൈകളില്‍ വീഴുന്ന കണ്ണ് നീരാണ് സത്യം ."

    എന്നെക്കെല്‍ക്കാന്‍ ആരുമില്ലാത്തതിനാല്‍ ഞാന്‍ എഴുതിക്കൊന്ടെയിരിക്കുന്നു.
    ആശംസകള്‍ ഷാജി,............. ഉള്ളുതുറന്നുള്ള ഈ എഴുത്തിന്, ഉള്ളില്‍ സൂക്ഷിക്കുന്ന പ്രണയത്തിന്.

    ReplyDelete
  15. ഷാജി, കവിത തുളുമ്പുന്ന വരികള്‍ എന്ന് പറയാം, വായനക്കാരന്‌ കൊടുത്ത മേസേജ്‌ പ്രണയിനിയുടെ പ്രണയത്തേക്കാള്‍ വിലമതിക്കപ്പെടുന്ന സ്നേഹം അമ്മയുടേതാണെന്നാണ്‌ ഇതിലൂടെ മനസ്സിലാക്കി തരുന്നത്‌. ആ അമ്മയുടെ വാക്കുകള്‍ക്ക്‌ പുല്ലുവില കല്‍പിച്ച്‌ ചാടി പോകുന്ന / യുവതീ യുവാക്കളെ എന്ത്‌ ചെയ്യും. അവര്‍ക്കും അമ്മയില്ലേ ?

    ReplyDelete
    Replies
    1. നന്ദി മോഹി വായനക്ക് .എല്ലാ നന്മകളും നേരുന്നു

      Delete
  16. സ്വപ്നാക്ഷരങ്ങള്‍....പ്രേമാക്ഷരങ്ങള്‍. I am really confused. There is "Amma" in the comments, but nowhere in the story. Is she hiding somewhere? Totally confused, to be frank

    ReplyDelete
    Replies
    1. ആദ്യം ഇതിനൊപ്പം അമ്മയുടെ മാനസിക സംഘര്‍ഷത്തെകുറിച്ചും എഴുതിയിരുന്നു , ആവര്‍ത്തന വിരസത വന്നതിനാല്‍ അത് മാറ്റി .അതാണ്‌ confusion ഉണ്ടാകാന്‍ കാരണം , വായനക്ക് നന്ദി ഇനിയും വരുക

      Delete
  17. നൊമ്പരങ്ങള്‍ ഉറങ്ങുന്ന മനസ്സിന്റെ കണ്ണാടി ആണല്ലോ പഹയാ അന്റെ വരികളിലുട നീളം ..
    പകിട്ടാര്‍ന്ന വരികളില്‍ മൂടി കിടക്കുന്ന സ്നേഹത്തിന്റെ മുഖങ്ങള്‍ വായനക്കാരനെ കുറച്ചു പിടിച്ചിരുത്തും
    ആശംസകള്‍ ഡിയര്‍ .. ബൈ എം ആര്‍ കെ .

    ReplyDelete
  18. പ്രണയ വരികള്‍
    നന്നായിരിക്കുന്നു
    കവിതകളിലെ ഓരോ അക്ഷരങ്ങളും നിന്റെ ശ്വാസത്തില്‍ ഉതിര്‍ന്നു വീണ സ്നേഹത്തിന്റെ മുത്തു കളാണ് ....

    ഫോന്‍റ്സ് കുറച്ചു കൂടി വലുതാക്കി ക്കൂടെ ...

    ReplyDelete
  19. അതെ ഇതൊരു കവിതയാക്കി എഴുതാമായിരുന്നു..
    ഭാവുകങ്ങള്‍

    ReplyDelete
  20. വാക്കുകള്‍ക്കു മുകളില്‍ ഈറന്‍ നിലാവ് പൊഴിഞ്ഞു നില്‍ക്കുന്നു. സൌന്ദര്യം സുഗന്ദമായി ഒഴുകുന്ന പോസ്റ്റ്‌ . ഷാജീ മനോഹരമായി എഴുതി..

    ReplyDelete
  21. സ്വപ്നത്തെ പകര്‍ത്തിയ മനോഹരമായ വാക്കുകള്‍

    ReplyDelete
  22. സ്വപ്നങ്ങളെ താളുകളിലേയ്ക്ക് ഇനിയും പകർത്തു....സ്വപ്നാക്ഷരങ്ങൾ പിറവി കൊള്ളട്ടെ...ആശംസകൾ...!

    ReplyDelete
  23. "ഇനിയും നിന്റെ കവിതകള്‍ പുനര്‍ജ്ജനിച്ചില്ലെങ്കില്‍ പ്രണയാര്‍ദ്രമായ അക്ഷരങ്ങളില്‍ സ്വപ്‌നങ്ങള്‍ സൃഷിടിച്ചില്ലെങ്കില്‍ ഞാന്‍ അറിയുന്നു ഇഷ്ടത്തിന്റെ ഒഴുക്ക് എത്രമാത്രം കുറയുന്നു എന്ന് "
    വ്യതസ്തമായ വായന അനുഭവം തന്നെ ആയിരുന്നു .. ഒത്തിരി ഇഷ്ട്ടപെട്ടു ..
    വീണ്ടും വരാം .. സ്നേഹാശംസകളോടെ .. സസ്നേഹം ...

    ReplyDelete
  24. ഇപ്പോള്‍ വീണ്ടും വായിക്കുമ്പോള്‍ ഷാജി വരുത്തിയ മാറ്റങ്ങള്‍ നന്നായി എന്ന് മനസ്സിലാകുന്നു. ഇപ്പോള്‍ മനോഹരമായിട്ടുണ്ട് കഥ.
    നല്ല സുഖമുള്ള വരികള്‍
    എന്നെക്കാളും അശ്രദ്ധ കാണിക്കാന്‍ ഞാന്‍ സമ്മതിക്കില്ല. :)

    ReplyDelete
  25. ഷാജിയുടെ ഓരോ വരികളിലും തുടിച്ചു നില്‍ക്കുന്നത് പ്രണയവും വാത്സല്യവും നൊമ്പരവും ചിലപ്പോള്‍ കുറ്റ ബോധവുമാണ്.
    കുഞ്ഞു മയില്‍ പീലിയുടെ സൌന്ദര്യം സന്തോഷം തരുമ്പോള്‍
    നനഞ്ഞ മയില്‍ പീലി വേദനിപ്പിക്കുന്നു സഹോദരാ ............

    ReplyDelete
  26. വായിക്കാന്‍ സുഖമുള്ള എഴുത്ത്...ഇഷ്ടമായി...ഇനിയും വരാം..

    മനു..

    ReplyDelete
  27. ഇവന് എത്രയും പെട്ടെന്ന് എവിടേലും പെണ്ണ് ആലോചിക്കണം! അല്ലേല്‍ ചെറുക്കന്‍ വേലി ചാടും... ആഹ് ഒരു ചെറുക്കന്‍ പുര നിറഞ്ഞു നില്‍ക്കുന്നത് വീട്ടുകാരാണ് മനസ്സിലാക്കേണ്ടത്...

    ReplyDelete
  28. നിന്റെ കൈകളില്‍ വീഴുന്ന കണ്ണ് നീരാണ് സത്യം ....

    രചന ഒരു കവിതപോലെ മനോഹരം .... ചിതറി തെറിച്ച കിനാവുകള്‍ വെള്ള കടലാസുകള്‍ നിറയട്ടെ ..ഇനിയുമിനിയും ....എഴുതുക ...എല്ലാ ആശംസകളും :))

    ReplyDelete
  29. പ്രിയപ്പെട്ട ഷാജി,
    അമ്മയെക്കുറിച്ച് ആദ്യം എഴുതിയിരുന്നുവോ?കുറെ വായനക്കാര്‍ അഭിപ്രായത്തില്‍ അമ്മയെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. അതാണ്‌ ചോദിച്ചത്. ഷാജിയുടെ മാതൃസ്നേഹം പലപ്പോഴും തിരിച്ചറിഞ്ഞിട്ടുണ്ട്. മാതാപിതാക്കളുടെ അനുഗ്രഹം ഷാജിയെ എഴുത്തിന്റെ ലോകത്തില്‍ ഉയരത്തിലെത്തിക്കട്ടെ !
    കവിത പോലെ മനോഹരം, ഈ വരികള്‍! ചിത്രങ്ങളും കാണാന്‍ നല്ല രസം!
    അഭിനന്ദനങ്ങള്‍ !
    സസ്നേഹം,
    അനു

    ReplyDelete
  30. This comment has been removed by the author.

    ReplyDelete
  31. കവിത കഥ പോലെ എഴുതിയിരിക്കുന്നു ....നല്ല വരികള്‍ ഷാജി.....!
    സ്നേഹത്തിന്റെ നീർച്ചോലകൾ അമ്മയും പ്രണയവും !!

    ReplyDelete
  32. നല്ല അവതരണം..ആശംസകള്‍

    ReplyDelete
  33. ഇവിടെ വന്നിട്ട് കുറേആയി(ഇവിടെ മാത്രമല്ല കെട്ടോ)ഏതായാലും നല്ലൊരു സര്‍ഗപ്രതിഭയുടെ രചനാവൈഭവം തിരിച്ചറിയുന്നു.കഥയായും,കവിതയായും ,എഴുത്തിന്റെ ഉന്നതശ്രേണികള്‍ താങ്കളെ മാടിവിളിക്കുന്നു.കൈകൊടുക്കുക.ഭാവുകങ്ങള്‍,ഹൃദയപൂര്‍വം.

    ReplyDelete
  34. എല്ലാ നന്മകളും നേരുന്നു.........

    ReplyDelete
    Replies
    1. nannayi paranju..... aashamsakal....... blogil puthiya post...... NEW GENERATION CINEMA ENNAAL...... vayikkane..........

      Delete
  35. ലളിതം, സൌമ്യം, സുന്ദരം. ഒരിളം കാറ്റു പോലെ അഷരങ്ങള്‍ ഹൃദയത്തെ തഴുകി കടന്നു പോയി. ഈ കാവ്യാത്മക രചനക്ക് അഭിനന്ദനങ്ങള്‍.

    "ഒന്നറിയാം. അക്ഷരങ്ങള്‍ നഷ്ടപ്പെട്ടാല്‍ വികാരങ്ങളുടെ അഗാധതയില്‍ ഇരുന്നു കൊണ്ട് എനിക്ക് നിലവിളിക്കേണ്ടിവരും"

    സത്യം. അക്ഷരങ്ങളുടെ അനുസ്യുത പ്രവാഹം നിലക്കാതിരിക്കട്ടെ. അവ സ്നേഹമായി മനസ്സുകളിലേക്ക് പരന്നൊഴുകട്ടെ .പോസ്റ്റ് എനിക്ക് നല്ല വായനാനുഭവം തന്നു. ആശംസകളോടെ.

    ReplyDelete
  36. വളരെ നല്ല എഴുത്ത്. വാക്കുകള്‍ കൊണ്ട് വര്‍ണ്ണപ്രപഞ്ചം സൃഷ്ടിച്ചിരിക്കുന്നു.

    ReplyDelete
  37. ഒരു കുഞ്ഞുമയില്‍പീലി said...

    പറഞ്ഞു ആശംസകള്‍

    ReplyDelete
  38. എഴുതുക പ്രിയ സുഹൃത്തേ എഴുതി കൊണ്ടേയിരിക്കുക .എഴുതുവാനുള്ള സര്‍ഗാത്മകമായ വലിയ കഴിവ് താങ്കള്‍ക്ക് ഉണ്ട് എന്നതില്‍ ഒരു സംശയവും ഇല്ലാ, ആശംസകള്‍

    ReplyDelete