Monday, November 22, 2010

നീ മാത്രമേ സത്യമായിട്ടുള്ളൂവെങ്കിലും

നീ മാത്രമേ സത്യമായിട്ടുള്ളൂവെങ്കിലും  .......
നിന്‍ രൂപം ഭീകരമാണെങ്കിലും .......
നിന്‍ ശബ്ദം ഘോരമാണെങ്കിലും ...
നിന്‍റെ നിശബ്ദമായ സംഗീതം കൊണ്ട് 
പാടി ഉറക്കാന്‍ വരരുതേ ...നീ മരണമേ .....
നീ പോവുക ........
അകലങ്ങളിലേക്ക് മാഞ്ഞു പോവുക 
ഞങ്ങള്‍ക്ക് ഞങ്ങളെ നഷ്ടപ്പെടുത്താതെ 
മരണമേ !!!!! നീ അറിയുക 
ദുഃഖ മാണീ ഞങ്ങള്‍ക്ക് 
നിന്‍ സാമിപ്യം

Friday, November 19, 2010

mayilpeely: ഞാനും നീയും

mayilpeely: ഞാനും നീയും: "നിന്‍ നൊമ്പരം എനിക്ക് വെളിച്ചമായ് നിന്‍ വേര്‍പെടല്‍ എനിക്ക് ഇരുട്ടായ് നിന്‍ ശബ്ദം എനിക്കൊരു തണലായ്‌ മാറുന്നുവെങ്കില്‍ ഞാനാണ്‌ നീ ..."

Thursday, November 18, 2010

എന്തിനു നിനക്കീ പരിഭവം .........


വസന്തം കാത്തിരുന്ന പൂമ്പാറ്റ 
ഇലകളിലിരുന്നുറങ്ങി ...
ഒന്നുറങ്ങി ഉണര്‍ന്നപ്പോഴേക്കും 
വസന്തം വിടപറഞ്ഞിരുന്നു 
"എന്തെ നീ വിളിച്ചില്ല 
 എന്തെ നീ പറഞ്ഞില്ല 
 എന്തിനു നിനക്കീ പരിഭവം  
ഇനി ഞാന്‍ ഉറങ്ങില്ല  
കൊഴിഞ്ഞു പോയ  വസന്തത്തിന്‍ 
പൊഴിഞ്ഞു പോയ പൂക്കള്‍ 
നോക്കിക്കൊണ്ട്‌ പൂമ്പാറ്റ 
ഇപ്പോഴും പറയുന്നു 
"എന്തിനു നിനക്കീ പരിഭവം "

Monday, November 15, 2010

നീ മാത്രമെന്തേ.. ........

കുളിര്‍ മഞ്ഞു ഇലകളോട് 
ചിരിക്കുന്നു  ....
പൂമ്പാറ്റ പൂവിനോട് 
ചിരിക്കുന്നു ....
മഴ ഭൂമിയോടും 
നിലാവ് രാത്രിയോടും 
ചിരിക്കുന്നു ....
നീ മാത്രമെന്തേ.. ........
ഇങ്ങിനെ..........

Saturday, November 13, 2010

സ്വാര്‍ത്ഥത തന്‍ ക്രൂരഭാവം"

പ്രവാസമെന്ന തോണി തുഴയുമ്പോഴും...
തിരഞ്ഞു ഞാന്‍ എന്‍ ഗ്രാമത്തിന്‍ നന്മകള്‍ 
കണ്ടില്ലെങ്ങും !!!!!!!!!!!!!!!!!!!!!!!!!!!!!!!!
സ്നേഹം ...
സൗഹൃദം ...
ത്യാഗം 
എന്നിങ്ങനെ ..
എങ്കിലും 
പ്രവാസമെന്ന തോണിയില്‍ ഉണ്ടായിരുന്നു 
"സ്വാര്‍ത്ഥത തന്‍ ക്രൂരഭാവം" 
എല്ലാം  ത്യജിക്കുന്ന  
സ്വാര്‍ത്ഥത തന്‍ ക്രൂരഭാവം"

Monday, November 08, 2010

സ്വൊപ്നങ്ങള്‍

സ്വൊപ്നങ്ങള്‍ നീര്‍കുമിളകളെ പോലെയാണ് 
ഒരു നിമിഷം മതി ഓര്‍മ്മകള്‍ മാത്രമാക്കി 
ഓടിയൊളിക്കുന്നു .......
എന്നെന്നേക്കുമായ് .......

വാക്കുകള്‍......

സമാധാനം .......
സന്തോഷം ......
സഹിഷ്ണുത .....
സമത്യം ....
സ്നേഹം ....
ത്യാഗം ....
അങ്ങിനെ എന്തെല്ലാം വെറും വാക്കുകള്‍ മാത്രമായി

Friday, November 05, 2010

പ്രവാസമെന്ന ശിക്ഷ

ദൈവം പറഞ്ഞു 
"നീ ചെയ്ത തെറ്റുകള്‍ 
ഞാന്‍ വിധിക്കുന്നു ശിക്ഷ"
ഇന്നും ഞാന്‍ അനുഭവിക്കുന്നു  
പ്രവാസമെന്ന ശിക്ഷ 
ഇന്നും ഞാനറിയുന്നു 
മുന്‍ജന്മ പാപത്തിന്‍ പ്രതിഫലം 
പ്രവാസമെന്ന ശിക്ഷ ...... 
പ്രവാസമെന്ന ശിക്ഷ ......

Tuesday, November 02, 2010

അറിയില്ല എനിക്കിന്നും...

യാത്ര പറഞ്ഞു പോകുമ്പോഴും 
ആ കണ്ണുകളില്‍ എന്തായിരുന്നു 
ആ ചുണ്ടുകളില്‍ എന്തെങ്കിലും 
പറയുവാന്‍ ഉണ്ടായിരുന്നോ 
ആ വേര്‍പാട്‌ എന്നെ വേദനിപ്പിച്ചുവോ 
"അറിയില്ല എനിക്കിന്നും"