Monday, September 12, 2011

കുട്ടീ ..നീയറിയുക

കുട്ടീ ....നീയറിയുക 
  നിന്‍ വിരലുറുമിയാല്‍ വീശുന്ന..
  വാക്കിന്‍ മൂര്‍ച്ച കൊണ്ട് മുറിയില്ലോരിക്കലും..
  വാക്കിന്‍ മുറിവുകളാല്‍ തീര്‍ത്തതാണെന്‍ ഹൃദയം..
  കുട്ടീ.....നീയറിയുക ....
  ചെളിവെള്ളത്താല്‍ കുതിര്‍ന്ന നിന്റെ കൈകളാല്‍ 
  വാരിയോഴിചാലും നനയില്ല ഞാന്‍ ....ഒരു ചെളികടല്‍ 
  തന്നെ നീന്തി കടന്നവനാണ് ഞാന്‍......
  കുട്ടീ ...നീയറിയുക......
  നാല് ചുവരുകള്‍ക്കുള്ളില്‍ വീര്‍പ്പുമുട്ടുന്ന
  ഏകാന്തതയാല്‍ മല്ലിടുന്ന നിന്റെ വാക്കുകള്‍ 
  എന്നെ നോവിക്കില്ല
  ഏകാന്തതയുടെ ഒരു ലോകംതന്നെ
  എന്റെ മുന്നിലുണ്ട് 
  കുട്ടീ ..നീയറിയുക
  വലിയ ലോകത്തിനു മുമ്പില്‍ 
  നിന്റെ ലോകം ചെറുതാണ്
 

12 comments:

  1. അമർഷ ഭാവമ​‍ാ, സ്നേഹത്തോടെയുള്ള ലാളനയൊ.. രണ്ടായാലും നന്നായിരിക്കുന്നു..

    ReplyDelete
  2. ആശംസകൾ..!!

    നിങ്ങൾ കുവൈറ്റിലാണെങ്കിൽ ദയവായി താഴെ ലിങ്കിൽ ക്ലിക്കി കുവൈറ്റ് മലയാളി ബ്ലോഗേർസ് ഗ്രൂപ്പിൽ ചേരൂ..

    http://www.facebook.com/groups/243104899060161/

    ReplyDelete
  3. ഏകാന്തതയുടെ ഒരു ലോകം തന്നെ എന്റെ മുന്നിലും ഉണ്ട് ഷാജീ ... നല്ലവരികള്‍

    ReplyDelete
  4. നല്ല വരികള്‍ ആശംസകള്‍

    ReplyDelete
  5. ജെഫുക്ക ....വേണുട്ടാ....ഷാജുക്ക ഒരു പാട് നന്ദി ...ആയിരം :)) ഞാന്‍ ബഹറിനിലാണ് ...

    ReplyDelete
  6. വേണുഗോപാല്‍ സാര്‍ തന്ന ലിങ്കില്‍ നിന്നാണ് ഇവിടെ എത്തിയത്.ഇതു വായിച്ചില്ലെങ്കില്‍ നഷ്ടമായേനെ.
    നല്ല വരികള്‍.ആശംസകള്‍.

    ReplyDelete
  7. കുട്ടീ ..നീയറിയുക
    വലിയ ലോകത്തിനു മുമ്പില്‍
    നിന്റെ ലോകം ചെറുതാണ്

    ReplyDelete
  8. നല്ല വരികള്‍ ആശംസകള്‍....

    പിന്നെ ഞാനും ചെറുതാട്ടോ... :)

    ReplyDelete
  9. ഈ കവിത കാണിക്കുന്നത് ഒരു വലിയ ലോകത്തെ തന്നെയാണ്.
    കവിതക്കഭിനന്ദനം.
    [വേണുവേട്ടാ നന്ദി.}

    ReplyDelete
  10. ചെളിവെള്ളത്താല്‍ കുതിര്‍ന്ന നിന്റെ കൈകളാല്‍
    വാരിയോഴിചാലും നനയില്ല ഞാന്‍ ....ഒരു ചെളികടല്‍
    തന്നെ നീന്തി കടന്നവനാണ് ഞാന്‍......
    .........................
    അതേ പ്രതിരോധിക്കാന്‍ കരുത്ത് ആര്‍ജിച്ചു കഴിഞു

    ReplyDelete
  11. കവിത ഇഷ്ടമായി. ആ കുഞ്ഞ് വളരട്ടെ!!

    ReplyDelete
  12. കുട്ടി എല്ലാം അറിഞ്ഞ് വളര്‍ന്നു

    ReplyDelete