Friday, October 08, 2010

ആ തേങ്ങല്‍

സ്കൂള്‍ വിട്ടല്ലോ ....
നേരെത്തെ വിട്ടല്ലോ ...വീട്ടിലേക്കു നടക്കുമ്പോള്‍ ഞാന്‍ ചിന്തിച്ചു ,"കുഞ്ഞിഷാജി യെ ......"ആരോ വിളിക്കുന്നതുകേട്ടു...
"എന്താ ഇന്നമ്മ....". ഇപ്പോഴാ ഓര്‍ത്തത് ഇന്ന് അര്‍ജുനെ കണ്ടില്ല ല്ലോ .അര്‍ജു വിളിക്കുന്നത്‌ കേട്ടിട്ടാണ് ഇപ്പൊ ഞാനും 
അങ്ങിനെയാ വിളിക്കുന്നത് ,"ഉമ്മാട് പഴയ തുണി ന്ടങ്കി .. തരാന്‍ പറയ്‌ ട്ടാ ".....ആ .....എന്ന് പറഞ്ഞോണ്ട് ഞാന്‍ ഓടുമ്പോഴും ഉമ്മ കൊടുന്ന മിട്ടായി താത്ത എടുക്കുമോ എന്നൊരു വേവലാതിയോട് കൂടിയാണ് ഞാന്‍ ഓടിയത് .
സഞ്ചിയില്‍ ബാലരമ ഉണ്ടോ എന്ന് ഓടുമ്പോഴും ഉറപ്പു വരുത്തിയിരുന്നു .വീടിന്റെ പടിയെത്തിയതും ഞാനൊന്നു 
നിന്നു എവിടെ നിന്നോ "ഒരു തേങ്ങല്‍" കേള്‍ക്കുന്നല്ലോ...................... ഒരു മങ്ങലോടെ ഞാന്‍ മുറ്റത്തേക്ക് നോക്കി 
മുറ്റം നിറയെ ആളുകള്‍.....
പന്തല്‍............
ചന്ദനതിരിയുടെ മണം.....
ആരോ ഉറക്കെ കരയുന്നു താത്തയാണോ .....
വെള്ളത്തുണി !!!!!!!!!!!!
ഞാന്‍ തിരിഞ്ഞോടി ഇന്നമ്മ യോട് എന്തോ പറയാനാണ് ഞാന്‍ ഓടിയത്.....എവിടെ ഇന്നമ്മ ...
അവിടെ മണ്ണ് കൂട്ടിയിരിക്കുന്നല്ലോ ...തുളസിയും വച്ചിട്ടുണ്ടല്ലോ ...
വീണ്ടും "ആ തേങ്ങല്‍ കേള്‍ക്കുന്നു ........എവിടെ നിന്നാണ്
അതെന്റെ  മനസ്സില്‍ നിന്നായിരുന്നു ...........
ആദ്യത്തെ നഷ്ടപെടലുകള്‍ ....നഷ്ടപെടലുകളുടെ കണക്കെടുതുനോക്കി 
ഭാഗ്യം ......"ആ തേങ്ങല്‍ നഷ്ടപെട്ടിരുന്നില്ല "..... 

7 comments:

  1. കുറഞ്ഞ വരികളിലും ഒരു നൊമ്പരം കാണുന്നു. അഭിനന്ദനങ്ങൾ..
    കഥയിൽ ഒരു ക്ളാരിറ്റി കുറവുള്ളതു പോലെ. (എന്റെ സംശയം മാത്രം)

    ReplyDelete
    Replies
    1. ആ സംശയം ശെരിയാണ് ഇക്കാ ...പെട്ടെന്ന് എഴുതി ..പെട്ടെന്ന് പോസ്റ്റു ചെയ്തു വായിച്ചു നോക്കാനൊന്നും നിന്നില്ലാ :) ഇത് വായിക്കുമ്പോ എനിക്ക് തന്നെ തോനുന്നുണ്ട് ഇതെന്താ ഇങ്ങിനെ എന്ന് :)

      Delete
  2. ഷാജി ,
    നല്ല ഒരുപാട് പോസ്റ്റുകള്‍ വായിച്ചിട്ടുണ്ട് ഇവിടെ . ആ സന്തോഷം മനസ്സില്‍ വെച്ചുകൊണ്ട് ഒരുകാര്യം പറഞ്ഞോട്ടെ.
    ജെഫു പറഞ്ഞ പോലെ ഒരു ഒരു ക്ളാരിറ്റിയുടെ കുറവ് ഫീല്‍ ചെയ്യുന്നു.
    ഒരുപക്ഷെ തിരക്ക് കൂടിയത് കൊണ്ടാവുമോ..? എന്തോ ഷാജിയുടെ നല്ല പോസ്റ്റുകള്‍ വായിച്ച എനിക്ക് ഇത് ഒന്നൂടെ നന്നാക്കാമായിരുന്നു എന്ന് പറയാനുള്ള സ്വാതന്ത്ര്യം എടുക്കുന്നു.
    ആശംസകള്‍

    ReplyDelete
    Replies
    1. ബ്ലോഗ്‌ ഉണ്ടാക്കിയതില്‍ പെട്ടെന്ന് എഴുതണം എന്ന് തോന്നി എഴുതി അതാ സംഭവിച്ചത് :) എന്താ എഴുതി എന്ന് വായിച്ചു നോക്കാനൊന്നും നിന്നില്ല പോസ്റ്റ്‌ ചെയ്തു :) സ്നേഹം നിറഞ്ഞ ഈ വിമര്‍ശനം ഞാന്‍ സന്തോഷ പൂര്‍വം ഏറ്റെടുക്കുന്നു ഇക്കാ :)

      Delete
  3. എന്തിനാണിത്ര തിരക്ക് ?

    ReplyDelete
  4. കുഞ്ഞു സംഭവാണേലും വലിയൊരു നൊമ്പരം ഉള്ളിൽ കാണുന്ന വരികൾ. നന്നായിരിക്കുന്നു.

    ReplyDelete
  5. ഞാന്‍ മുന്‍പ് വായിച്ചതാ ...
    ആശംസകള്‍

    ReplyDelete