Tuesday, October 12, 2010

ചിന്തകള്‍

ചായ കഴിച്ചു കൊണ്ടിരിക്കുമ്പോഴാണ് സുരേഷ് ചിന്തിച്ചത്,എന്തിനാ ഇങ്ങിനെ ചടഞ്ഞു കൂടുന്നത് ,എന്തിനാ ഇങ്ങിനെ തന്നിലേക്ക് തന്നെ ഒതുങ്ങി കൂടുന്നത് ,ഞാന്‍ അന്തര്‍മുഖനവുകയാണോ,ഞാന്‍ ഒറ്റപ്പെടുകയാണോ  "മൈലാഞ്ചി കാട്ടിലേക്ക് പോകുക തന്നെ.
"എന്താ സുരേ...ഇന്ന് പോയില്ലേ "..മൈലാഞ്ചി കാട്ടിലേക്കുള്ള വഴിയിലൂടെ പോകുമ്പോള്‍ ആരോ പരിഹാസ ചിരിയോടെ ചോദിച്ചു. ഇല്ല എന്ന് മറുപടി പറഞ്ഞുവെങ്കിലും മനസ്സില്‍ മാത്രം ഒതുങ്ങി കൂടി .എന്നും ഈ വഴിയിലൂടെ പോകുമ്പോള്‍ എപ്പോഴും ചിന്തയുടെ ലോകത്താണ്,പാടവരമ്പത്ത് എത്തിയപ്പോഴാണ് ഓര്‍മവന്നത് വരുന്ന വഴി ആരെങ്കിലും എന്തെങ്കിലും ചോടിച്ചുവോ ,തോന്നിയതായിരിക്കും.സുരേഷ് വീണ്ടും തന്റെ ചിന്തയുടെ ലോകത്തിലേക്ക്‌ പോയി .ഈ പാടവരമ്പിലൂടെ നടക്കുന്ന സുഖം എവിടെനിന്ന് കിട്ടാനാണ്‌ ,മനുഷ്യമനസ്സിനെ സന്തോഷിപ്പിക്കാനാകും ദൈവം പ്രകൃതിയെ സൃഷ്ടിച്ചത് ."എത്തിയോ ....കുയിലിന്റെ ശബ്ദം കേട്ടു,ഇന്ന് രണ്ടെണ്ണമേ ഉള്ളു ...മയില്‍പീലി കയ്യിലെടുതുകൊണ്ട് സുരേഷ്   ആരോടോ പറഞ്ഞു .ഇതിനു ഉത്തരം എന്തോ പറഞ്ഞു കൊണ്ട് മയില്‍ എങ്ങോട്ടോ പറന്നു പോയി ,ഏതോ ഒരു പാട്ടുപടിക്കൊണ്ട് എന്നും ഇരിക്കാറുള്ള മരത്തിനടിയില്‍ സുരേഷ് പോയിരുന്നു ,മരച്ചില്ലകളും ഇളം കാറ്റും പാട്ടിനൊപ്പം നൃത്തം ചവിട്ടി ,മരംകൊത്തി താളം പിടിച്ചു ,"ഞാന്‍ കുറച്ചു വൈകിയല്ലേ "നിലാവിന്റെ ശബ്ദം കേട്ടുകൊണ്ടാണ് സുരേഷ് പാട്ട് നിര്‍ത്തിയത് ,ഇടവഴിയിലൂടെ നടക്കുമ്പോള്‍ നിലാവ് എന്തോ ചോദിച്ചു ..അപ്പോഴും സുരേഷ് ആരോ പറഞ്ഞതിനുള്ള മറുപടി പറഞ്ഞു കൊണ്ടിരിക്കുകയായിരുന്നു ...
      "ഞാന്‍ അന്തര്‍മുഖനല്ല
       ഞാന്‍ ദുര്‍ബലനല്ല
       ഞാന്‍ അനാഥനല്ല"
       ഞാന്‍ ഒറ്റപ്പെടുകയില്ല"  

No comments:

Post a Comment