Thursday, August 11, 2011

.പ്രവാസം നല്ല മധുരമല്ലേ....

                   "ഒന്നാം തീയ്യതി റൂം ഒഴിയണം .....നൂറ്റമ്പത് ദിനാറിന് ആളായിട്ടുണ്ട്".ഇത് കേട്ടതും ,അവനൊന്നു  അന്ധാളിച്ചു ,എന്താണ് പറയേണ്ടതെന്ന് അവന് അറിയില്ലായിരുന്നു."നാളെ പറയാം "എങ്ങിനെയോ അവന്‍ പറഞ്ഞൊപ്പിച്ചു .            ഉച്ചയായി കടയില്‍ നിന്ന് ഇറങ്ങി ,നല്ല ചൂടുണ്ട് മെല്ലെ മെല്ലെ റൂമിലേക്ക്‌ നടന്നു നീങ്ങി..ബഹ്റൈനിലെ കെട്ടിടങ്ങള്‍ അവനെ നോക്കി ചിരിക്കുന്നു."പ്രവാസം, നല്ല മധുരമല്ലേ ".....ആ വാക്കുകള്‍ അവന്‍ കേട്ടതായി ഭാവിച്ചില്ല .അവന്റെ മനസ്സില്‍ ആ  റൂം ആയിരുന്നു "എല്ലാം എനിക്ക് നഷ്ടപ്പെടുകയാണല്ലോ "എന്ന ചിന്ത അവനെ ഉച്ച വെയിലിന്റെ ശല്യത്തേക്കാള്‍ ,മനസ്സിനെ ശല്യപ്പെടുത്തി തുടങ്ങി.അവനെല്ലാം ആയിരുന്നു ആ റൂം , അവന്റെ സ്വോര്‍ഗം ആയിരുന്നു അത് , കാരണം പ്രവാസമെന്ന നാലു ചുമരുകള്‍ക്കിടയില്‍ സ്വോയം ഉരുകുമ്പോള്‍ ആ ഉരുകലിന്റെ അവശിഷ്ട്ടമെന്നോണം കവിതകള്‍ ഉരുകി ഒലിച്ചത് ആ റൂമില്‍ നിന്നായിരുന്നു ,അവന്റെ മരുപ്പച്ച മാത്രമായി തീര്‍ന്ന പ്രതീക്ഷകള്‍ കഥകളായ് തീര്‍ന്നതും ആ റൂമില്‍ വെച്ചായിരുന്നു .ആ റൂമായിരിക്കണം അവന്റെ കവിതകള്‍ക്ക് ജീവന്‍ നല്‍കിയത് ,അവന്റെ കഥകളിലെ കഥാ പാത്രങ്ങള്‍ക്ക് ജീവന്‍ കിട്ടിയത് ,"അവന്റെയൊരു കഥയും  കവിതയും " അവഗണനയുടെ കഴുകന്‍മാര്‍ എവിടെ നിന്നോ വിളിച്ചു പറയുന്നതായി അവനു തോന്നി,അതിനിടയില്‍ വീണ്ടും അവന്‍ കേട്ടു "പ്രവാസം  നല്ല മധുരമല്ലേ"   അവന്‍ കേട്ടതായി ഭാവിച്ചില്ല .വീണ്ടും ചൂടിന്റെ കാഠിന്യം ,നടത്തത്തിന്റെ വേഗത " . "ദിനാറുകളുടെ മൂല്യം ,സ്വാര്‍ത്ഥതയുടെ മൂല്യം ,ഒരേ മൂല്യം ,പക്ഷെ മനുഷ്യന്റെ മൂല്യം കുറഞ്ഞു വരുന്നു. ബന്ധങ്ങളില്ല,.സൗഹൃദങ്ങളില്ല ,ഈ മൂല്യത്തിന്റെ ആകെ തുക പ്രവാസം " അവന്റെ ചിന്തകള്‍ ഭൂമിയോടൊപ്പം കറങ്ങി "ആദ്യം കടയുടെ കണക്കു ശരിയാക്ക് എന്നിട്ട് മതീ ...ദിനാറിന്റെ മൂല്യം നോക്കുന്നത് "         ഒറ്റപ്പെടുത്തലുകളുടെ കറുത്ത വണ്ടുകള്‍ മൂളുന്നത് അവന് കേള്‍ക്കാമായിരുന്നു .ഓരോ കാലടി വെക്കുമ്പോഴും അവന്‍ നഷ്ടപ്പെടലുകളുടെ കണെക്കെടുത്തു ആദ്യ കാലടി- ,അമൃതിനേക്കാള്‍ മധുരമുണ്ടായിരുന്ന മാതൃസ്നേഹം, രണ്ടാമത്തെ കാലടി- ആത്മ വിശ്യാസം തരേണ്ട പിതൃസ്നേഹം, മൂന്നാമത്തെ കാലടി-എപ്പോഴോ ആശ്വാസമായിരുന്ന പ്രണയം    . ഇപ്പോഴിതാ മൂല്യങ്ങളുടെ ഏടുകള്‍ ചിതലരിക്കുന്ന പ്രവാസത്തില്‍ തന്റേതായ ലോകം സൃഷ്ടടിച്ച ആ റൂമും . "തന്റെ ഡയറി" അവന്റെ മനസ്സ് വിങ്ങി ,ചിതറികിടക്കുകയാണ് അവന്റെ ഡയറിയും ബാഗും മറ്റു സാധനങ്ങളും ...പ്രവാസത്തിന്റെ സുന്ദരമായ  ഇതളുകള്‍ ...വിങ്ങിപ്പോട്ടി കൊണ്ട് അവന്‍ വാരിയെടുത്തു ,പിന്നിലെക്ക്  തന്നെ നടന്നു നീങ്ങി ,ആ നഷ്ടത്തെയും നെഞ്ചിലോതിക്കി,പിന്നില്‍നിന്ന് പ്രവാസമെന്ന രാക്ഷസന്മാര്‍ ആര്‍ത്തു അട്ടഹസിക്കുന്നുണ്ടായിരുന്നു ".പ്രവാസം നല്ല മധുരമല്ലേ   " ......അവനതു കേട്ടു.....അവന്‍ മാത്രം.

7 comments:

  1. സര്‍വ്വാഭരണ വിഭൂഷിതയായ ഗള്‍ഫിന്റെ ചിത്രത്തിനു പുറകില്‍ കണ്ണിരില്‍ ചാലിച്ച ചായം കൊണ്ട് വരച്ച മറ്റൊരു ചിത്രം..

    ReplyDelete
  2. പ്രവാസം നല്ല കയ്പും മധുരവുമാണ്

    ReplyDelete
  3. നന്നായി..ഒരു പ്രവാസിയുടെ ജനനം! എന്നാ എന്റെ പുതിയ പോസ്റ്റും പ്രവാസിയുടെ കഷ്ടപ്പാടുകള്‍ ആണ് പറയുന്നത്.

    ReplyDelete
  4. സ്വന്തം മുറി വിട്ടു പോകുന്ന വിഷമം അത് പറഞ്ഞറിയിക്കാന്‍ ആകാത്തത് തന്നെ.. വീടില്ലാത്തവന്‍ ആവുകയെന്നാല്‍ അനാഥത്വത്തിന് തുല്ല്യം

    ReplyDelete
  5. ഒരോ നഷ്ടത്തിലും ഒരോ നേട്ടത്തിലും കവിയ്ക്ക് ഒരു കവിത ബാക്കിയാകുന്നു അല്ലേ?.. നല്ല കവിത. ഇഷ്ടപ്പെട്ടു..!

    ReplyDelete
  6. എല്ലാവരോടും നന്ദി പറയുന്നു ...ഇവിടെ വന്നതിനും അഭിപ്രായം പറഞ്ഞതിനും ....ഇനിയും പ്രതീക്ഷിക്കുന്നു

    ReplyDelete
  7. നേരനുഭവത്തിന്‍ നിഴല്‍ ചിത്രം

    ReplyDelete