Friday, July 22, 2011

എനിക്കെന്നെ തിരിച്ചു തരൂ

ഉമ്മാ മാപ്പ് ..........................
  മനസ്സ് വേദനിക്കുന്നു ഉമ്മാ .................
  ചളിയുടെ ദുര്‍ഗന്ധം എന്നില്‍ എങ്ങിനെ വന്നു ഉമ്മാ .......... 
 ഉമ്മയുള്ളപ്പോള്‍ ആ നീലതടാകത്തില്‍......
 സുഗന്ധമുള്ള താമരകളല്ലേ ഉണ്ടായിരുന്നത് 
 ഇപ്പൊ ആ താമരക്ക്‌ ദുഗന്ധമാണ് ഉമ്മാ 
 എന്റെ ചുറ്റും ദുഗന്ധമാണ്  ഉമ്മാ....
 എന്നിലെ നല്ല സുഗന്ധം 
 എന്നിലെ നന്മകള്‍ 
 എനിക്ക് തിരിച്ചു തരൂ
  പോന്നുമ്മാ ....
 എന്നെ ചുറ്റിവരിയുന്ന 
 വിഷപാമ്പുകള്‍ 
  കാര്‍ന്നു തിന്നുന്ന തേളുകള്‍
   വീര്‍പ്പുമുട്ടിക്കുന്ന ഏകാന്തത 
 അതുമാത്ര മാനെനിക്കിന്നു കൂട്ട് 
 എനിക്കെന്നെ തിരിച്ചു തരൂ ഉമ്മാ ........ 
 

27 comments:

  1. സൂപ്പര്‍ ലൈക്‌ ............

    ReplyDelete
  2. ഇത് മനസ്സിന്റെ ചില സമയങ്ങളിലെ ഒഴുക്കലില്‍ ഒലിച്ചുവന്നത് നന്ദി യുനുസുക്ക

    ReplyDelete
  3. ഉമ്മയുള്ളപ്പോള്‍ ആ നീലതടാകത്തില്‍......
    സുഗന്ധമുള്ള താമരകളല്ലേ ഉണ്ടായിരുന്നത്
    ഇപ്പൊ ആ താമരക്ക്‌ ദുഗന്ധമാണ് ഉമ്മാ

    ReplyDelete
  4. എന്റെ ചുറ്റും ദുഗന്ധമാണ് ഉമ്മാ.... അതെ നിന്റെ ചുറ്റും ദുര്‍ഗന്ധമാണ് . വാക്കുകള്‍കൊണ്ട് അമ്മാനമാടുന്നതിനു പകരം സ്വയം ഒന്നു വിലയിരുത്തുന്നത് നന്നായിരിക്കും

    ReplyDelete
  5. തിരിച്ചു കിട്ടുമൊരുമ്മാ

    ReplyDelete
  6. വേദനിപ്പിക്കുന്ന വരികള്‍........

    ReplyDelete
  7. റഷിക്ക,ഖലീലുക്ക,അത്താണിക്കല്‍,വേദാത്മിക ഒരുപാട് നന്ദി ഇവിടെ വന്നതിനും അഭിപ്രായം പറഞ്ഞതിനും ,ഖലീലുക്ക...സ്വോയം വിലയിരുത്തുന്നത് തന്നെയാണ് എന്റെയീ മയില്‍പീലി എന്നെ കുറിച്ച് എനിക്കുള്ള ധാരണകള്‍ തന്നെയാണ് ഞാന്‍ എഴുതുന്നതും ,സ്വോയം അറിഞ്ഞില്ലെങ്കില്‍ മനുഷ്യന്‍ മനുഷ്യനാകില്ല ,അതുകൊണ്ട് തന്നെയാണ് ഞാന്‍ വാക്കുകള്‍ കൊണ്ട് അമ്മാനമാടുന്നതും .വേദാത്മിക... എന്റെ വേദനയും സന്തോഷവും നഷ്ടപെടലുകളും എല്ലാം ആണ് എന്റെ ഈ മയില്‍പീലി

    ReplyDelete
  8. വേദനിപ്പിക്കുന്ന ഒരസ്വസ്തതയോടൊപ്പം,ഭയപ്പെടുത്തുന്ന ചില അവസ്തകളും

    ReplyDelete
  9. ആ അസ്വൊസ്ഥകളെയും ആഭയത്തെയും മറികടക്കാന്‍ ഈ മയില്‍പീലിക്കു കഴിയും.

    ReplyDelete
  10. ഉമ്മ ഒരുമ്മ തന്നാല്‍ ദു:ഖം കുറെ മാറില്ലേ ?

    ReplyDelete
  11. ഹ്മ്മ്മ്മ്മ്മ്മം ...........പക്ഷെ ..........

    ReplyDelete
  12. പ്രിയപ്പെട്ട സുഹൃത്തേ,
    ഇത്രയധികം ഉമ്മയെ സ്നേഹിക്കുന്ന മകന് സുഗന്ധം മാത്രമേ പരത്താന്‍ കഴിയു...?മനസ്സില്‍ പ്രാര്‍ത്ഥന ഇല്ലേ?നല്ല സൌഹൃദങ്ങള്‍ ഇല്ലേ?പിന്നെ എന്തിനാ പേടിക്കുന്നത്? ഒരു മയില്‍പീലിയായി തലോടാന്‍ ഉമ്മ തന്ന സ്നേഹം ഉണ്ടല്ലോ...നളല്ത് മാത്രം വരട്ടെ!
    ഇന്ഷ അള്ള!
    സസ്നേഹം,
    അനു

    ReplyDelete
  13. തീര്‍ച്ചയായും പ്രാര്‍ത്ഥനകളും സൌഹൃദങ്ങളും ഉണ്ട് അനുപമ ,അത് കൊണ്ട് തന്നെയാണല്ലോ എഴുതാന്‍ കഴിയുന്നതും .ഏതോ ലോകത്തിരുന്നു എനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നത് കൊണ്ടായിരിക്കണം മയില്‍പീലിയിലെ വര്‍ണ്ണങ്ങള്‍ മായാത്തത്. നന്ദി അനുഭമ.

    ReplyDelete
  14. ഉമ്മ!
    നല്ല വരികള്‍ ആണ് കേട്ടോ. ഒരുപാടിഷ്ട്ടായി.
    ആശംസകള്‍

    ReplyDelete
  15. ഒരു പാട് നന്ദി നെല്ലിക്ക .........

    ReplyDelete
  16. കവിതകളിൽ അമ്മയ്ക്കു പകരം ഉമ്മ എന്ന വാക്ക് ഞാൻ കേൾക്കുന്നതാദ്യം..ചിലപ്പോളതു ഞാൻ മാത്രമായിരിക്കാം കേൾക്കാത്തത്.....
    കവിത മനസ്സിൽ കൊണ്ടു ആശംസകൾ

    ReplyDelete
  17. ഒരു പാട് നന്ദി ജാനകി ,ചിന്തകള്‍ ആണല്ലോ കവിത ...അത് കൊണ്ടായിരിക്കണം ...

    ReplyDelete
  18. കൂട്ടുകാരാ ,,
    നിന്നെയെനിക്കറിയില്ല ...

    ഇതു വായിച്ചപ്പോള്‍ അറിയുന്നു .. നിന്റെ നൊമ്പരം .....

    നന്നായിരിക്കുന്നു ......

    ReplyDelete
  19. മനസ്സില്‍ കൊള്ളുന്ന വരികള്‍
    ഉള്ളവര്‍ക്ക് അതിന്റെ വിലയറിയില്ല

    ReplyDelete
  20. ഉമ്മ ഉമ്മ മാത്രം.. പകരം വെക്കാനില്ലാത്ത നന്മ

    ReplyDelete
  21. ആ ഉമ്മക്ക് വേണ്ടിയുള്ള പ്രാര്‍ഥനകള്‍ കൊണ്ട് നീ നിന്റെ ജീവിതം ധന്യമാക്കൂ മോനെ....

    ReplyDelete
  22. മനസില്‍ തട്ടിയ വരികള്‍...

    ReplyDelete
  23. വരികള്‍ കൊണ്ട് സങ്കപ്പെടുത്തിയല്ലോ ഇക്കാ

    ReplyDelete
  24. ഉമ്മയുള്ളപ്പോള്‍ ആ നീലതടാകത്തില്‍......
    സുഗന്ധമുള്ള താമരകളല്ലേ ഉണ്ടായിരുന്നത്
    കൊള്ളാം നല്ല വരികള്‍

    ReplyDelete
  25. മനസ്സ് വേദനിക്കുന്നെടാ കുഞ്ഞു മയില്‍‌പീലി ...............ഉമ്മ

    ReplyDelete
  26. ചെളിയില്‍ നിന്നല്ലേ വിരിയൂ താമര
    വിരിഞ്ഞവയോക്കെയും പോഴിഞ്ഞു പോയ്ക്കൊണ്ടിരിക്കും
    കരയാതെ നീയെന്‍ കുഞ്ഞു കുസുമമേ
    കൂട്ടായ്‌ ഈ കുഞ്ഞോളവും കുളിര്‍കാറ്റുമില്ലേ.....

    ReplyDelete