ഇന്നേക്ക് ഒരുവര്‍ഷം ......പ്രവാസമെന്ന ചുഴിയിലേക്ക് വീണിട്ട് ,ആ ചുഴിയിലെ ചൂടില്‍ ഉരുകുമ്പോള്‍ ഏതോ ഒരു നിമിഷത്തിലാണ്ഇതിനെകുറിച്ച്ഓര്‍ത്തത്.കളിച്ചു വളര്‍ന്ന വീടും നാടും വിട്ടു ഒരു വര്‍ഷം..അവിചാരിതമാണല്ലോ നമുക്ക് ജീവിതം അതായിരിക്കാം എന്നെ പ്രവാസം എന്ന അനിവാര്യതയിലേക്ക് എത്തിച്ചത് .സംഭാവിച്ചെതെല്ലാം അവിചാരിതം തന്നെ ആയിരുന്നു ,"ഓര്‍ക്കാപ്പുറത്തൊരു യാത്ര".കുറച്ചു ബന്ധുക്കളും കൂട്ടുകാരും മാത്രമേ ഉണ്ടായിരുന്നുള്ളൂ ..ഇപ്പോഴും ഓര്‍ക്കുന്നു .....കുളി കഴിഞ്ഞു പുതിയ ഡ്രസ്സ് ധരിച്ച് ആദ്യ യാത്രക്ക് ...ഒരുങ്ങുന്നു ....രാത്രി വൈകിയത് കാരണം സുഹൃത്തുക്കളെല്ലാം യാത്ര മംഗളങ്ങള്‍ തന്ന് പോകുന്നു ,സുഹൃത്തുക്കളെല്ലാം പിരിഞ്ഞപ്പോള്‍ മനസ്സൊന്നു വിങ്ങി ..കുട്ടികളെ ജീവനായിരുന്ന എനിക്ക് ഉറങ്ങി കിടക്കുന്ന അവര്‍ക്ക് ചുംബനം കൊടുക്കുമ്പോള്‍ വീണ്ടും മനസ്സൊന്നു വിങ്ങി ,പക്ഷെ ഞാന്‍ പിടിച്ചു നിന്നു .എല്ലാവരോടും യാത്ര പറഞ്ഞിറങ്ങുമ്പോള്‍ വീണ്ടും മനസ്സ് വിങ്ങി ..പിതാവിന്റെ കാലില്‍ തൊട്ടു അനുഗ്രഹം വാങ്ങിക്കുമ്പോള്‍ ആ വിങ്ങല്‍ കണ്ണീരായ് പുറത്തേക്ക്, ആ കണ്ണുനീര്‍ ഒരു പക്ഷെ മാപ്പ് ചോദിക്കലാകാം .മുറ്റത്തേക്ക് ഇറങ്ങുമ്പോള്‍ മാതാവിന്‍ പകരമായ് കണ്ട സഹോദരിയുടെ കൈ പിടിച്ചതും ആ വിങ്ങല്‍ ഒരു നിലവിളിയായ് പുറത്തേക്ക് ..ആ നിമിഷം ഞാന്‍ ചിന്തിച്ചു എന്നെ കുറിച്ച് മാത്രം ചിന്തിച്ചിരുന്ന എന്റെ മാതാവിനെ ആകാശത്തിലെവിടെയെങ്കിലും ഇരുന്നു കാണുന്നുണ്ടാകും എന്റെ ആദ്യയാത്ര...അത് സത്യമാകാന്‍ നിമിഷങ്ങളെ വേണ്ടി വന്നുള്ളൂ ....ഇറങ്ങുമ്പോള്‍ പെയ്തിരുന്ന ആ മഴ എന്റെ മാതാവിന്‍ കണ്ണുനീര്‍ ആയിരുന്നു ആന്ന് വീശിയിരുന്ന കാറ്റ് എനിക്കുള്ള ആശ്വാസ വാക്കായിരുന്നു ...ആ മഴയില്‍ എന്റെ കണ്ണുനീര്‍ ഒന്നുമല്ലായിരുന്നു ...ജീവിതത്തിലെ തകര്‍ന്ന നിമിഷങ്ങളിലെല്ലാം ഒരു കൈ താങ്ങായി നിന്ന സഹോദരനൊപ്പം ഞാനും കാറില്‍ കയറി ....ആ യാത്ര എന്തായി തീരുമെന്ന് അന്നെനിക്കറിയില്ലായിരുന്നു പക്ഷെ സഹോദരന്റെ സ്നേഹത്താല്‍ ഉറപ്പിച്ച ആ കൈകള്‍ .....സഹോദരിയുടെ സ്നേഹ വാത്സല്യം .....ദൂരെ എവിടെയോ ഇരുന്നു എനിക്ക് വേണ്ടി പ്രാര്‍ഥിക്കുന്ന മാതാവ് ...ഉള്ളിലുള്ള സ്നേഹം പ്രകടിപ്പിക്കാന്‍ അറിയാത്ത പിതാവ് ഇതെല്ലാം ആയിരിക്കാം പിടിച്ചു നിര്‍ത്തിയതും ,പിടിച്ചു നിര്‍ത്തുന്നതും.പ്രവാസത്തിന്റെ ഒരു വര്‍ഷം പിന്നിടുമ്പോള്‍ ,എന്താണ് നേടിയത് ........അനുഭവങ്ങള്‍ ജീവിതത്തിന്റെ സത്യം എന്താണ് എന്നറിഞ്ഞ അനുഭവങ്ങള്‍ സ്വൊയം ചിന്തിക്കാന്‍ ഉദകുന്ന അനുഭവങ്ങള്‍ ....ജീവിതത്തിന്റെ മൂല്യം തിരിച്ചറിയാന്‍ പ്രേരിപ്പിക്കുന്ന അനുഭവങ്ങള്‍ അതില്‍ കുറച്ചു സന്തോഷങ്ങളും സൌഹൃദവും .......മൂല്യം അതാണ് പ്രവാസിയെ പ്രവാസത്തില്‍ പിടിച്ചു നിര്‍ത്തുന്നത് ....അത് മനുഷ്യന്റെ മൂല്യമോ ....മനുഷ്യമനസിന്റെ മൂല്യമോ അല്ല കേവലം "പണത്തിന്‍റെ മൂല്യം" മാത്രമാണത്.....അതാണ് സത്യം പണത്തിന്‍റെ മൂല്യം എത്ര കൂടുന്നോ അതിനേക്കാള്‍ ഇരട്ടി മനുഷ്യന്റെ മൂല്യം കുറയുന്നു .....
മ്മ്.....
ReplyDeleteപ്രവാസം നമ്മെ പലതും ഓര്‍മിപ്പിക്കുന്നു......സസ്നേഹം
ReplyDeletethanks......ur comments
ReplyDelete