അമ്മു.........
"എന്താ മയില്‍പീലി"
അമ്മുന് ചിറകുകള്‍ കിട്ടിയാല്‍ എങ്ങോട്ടാ ആദ്യം പറക്കാ..
"ഞാന്‍ മേഘങ്ങള്‍ക്കിടയിലൂടെ പറന്നു പറന്ന് ദൂരെയുള്ള നക്ഷത്രങ്ങളെ കുറെ നേരം നോക്കിയിരിക്കും എന്നിട്ട് ഒരു കുഞ്ഞു നക്ഷത്രത്തെ തൊട്ട് തിരിച്ചു പോരും"
"എന്താ മയില്‍പീലി"
അമ്മുന് ചിറകുകള്‍ കിട്ടിയാല്‍ എങ്ങോട്ടാ ആദ്യം പറക്കാ..
"ഞാന്‍ മേഘങ്ങള്‍ക്കിടയിലൂടെ പറന്നു പറന്ന് ദൂരെയുള്ള നക്ഷത്രങ്ങളെ കുറെ നേരം നോക്കിയിരിക്കും എന്നിട്ട് ഒരു കുഞ്ഞു നക്ഷത്രത്തെ തൊട്ട് തിരിച്ചു പോരും"
അമ്മു.........
"എന്താ മയില്‍പീലി"
ആ കുഞ്ഞു നക്ഷത്രത്തിനടുത്ത് എന്‍റെ അമ്മ നക്ഷത്രം ഉണ്ട് ട്ടോ .പോരുമ്പോ വിശേഷങ്ങള്‍ ചോദിച്ചറിയണം"
"എന്താ മയില്‍പീലി"
ആ കുഞ്ഞു നക്ഷത്രത്തിനടുത്ത് എന്‍റെ അമ്മ നക്ഷത്രം ഉണ്ട് ട്ടോ .പോരുമ്പോ വിശേഷങ്ങള്‍ ചോദിച്ചറിയണം"
"ഉം.....ചോദിക്കാം" .
അമ്മു............
"എന്താ മയില്‍പീലി"
പ്രവാസത്തിന്‍റെ തീക്ഷണത കൊണ്ടല്ലേ പണ്ട് കിലുങ്ങിയ കൊലുസ്സിന്‍ ശബ്ദം
നിശബ്ദമായ് എന്നരികിലേക്ക് വീണ്ടും ഓടിയെത്തിയത് "
"എനിക്കറിയില്ല മയില്‍പീലി"
അമ്മു............
"എന്താ മയില്‍പീലി"
പ്രവാസത്തിന്‍റെ തീക്ഷണത കൊണ്ടല്ലേ പണ്ട് കിലുങ്ങിയ കൊലുസ്സിന്‍ ശബ്ദം
നിശബ്ദമായ് എന്നരികിലേക്ക് വീണ്ടും ഓടിയെത്തിയത് "
"എനിക്കറിയില്ല മയില്പീലി"
കാര്‍മേഘം പെയ്തൊഴിഞ്ഞപ്പോള്‍
ഒരു കടലോളം ദൂരെ മുല്ലപ്പൂ വിരിഞ്ഞു
പ്രതീക്ഷയുടെ പച്ചപ്പ് പടര്‍ന്ന ഇലകളില്‍
സ്വാന്തനത്തിന്‍റെ സുഗന്ധമുള്ള ഒരു കുഞ്ഞുമുല്ലപ്പൂ ..
സ്നേഹത്തിന്‍റെ മണമുള്ള ഒരു കുഞ്ഞു മുല്ലപ്പൂ .
ഒരു കടലോളം ദൂരെ മുല്ലപ്പൂ വിരിഞ്ഞു
പ്രതീക്ഷയുടെ പച്ചപ്പ് പടര്‍ന്ന ഇലകളില്‍
സ്വാന്തനത്തിന്‍റെ സുഗന്ധമുള്ള ഒരു കുഞ്ഞുമുല്ലപ്പൂ ..
സ്നേഹത്തിന്‍റെ മണമുള്ള ഒരു കുഞ്ഞു മുല്ലപ്പൂ .
ഇടവേളകളില്‍ പെയ്യുന്ന മഴയില്‍
ഇതളുകള്‍ അടര്‍ന്നില്ലെങ്കില്‍
ഈ കടല്‍ കടന്നു വരുന്ന പുലരിയില്‍ .എന്‍റെ ഹൃദയം നിന്നോട് മന്ത്രിക്കും
"ഈ മുല്ലപ്പൂ എന്‍റെ കവിതയ്ക്ക് വേണ്ടി വിരിഞ്ഞതാണ് എന്ന് "
ഈ മുല്ലപ്പൂ എനിക്ക് വേണ്ടി വിരിഞ്ഞതാണ് എന്ന് ".
ഇതളുകള്‍ അടര്‍ന്നില്ലെങ്കില്‍
ഈ കടല്‍ കടന്നു വരുന്ന പുലരിയില്‍ .എന്‍റെ ഹൃദയം നിന്നോട് മന്ത്രിക്കും
"ഈ മുല്ലപ്പൂ എന്‍റെ കവിതയ്ക്ക് വേണ്ടി വിരിഞ്ഞതാണ് എന്ന് "
ഈ മുല്ലപ്പൂ എനിക്ക് വേണ്ടി വിരിഞ്ഞതാണ് എന്ന് ".
എന്തു സുന്ദരിയാണവള്‍ മഴമേഘങ്ങള്‍ പിണങ്ങിയിരിക്കുമ്പോള്‍ പ്രകൃതിയെ പ്രണയിക്കാന്‍ തോന്നും "എന്തിനീപിണക്കം" ഞാന്‍ ചോദിച്ചു തീര്‍ന്നില്ലാ അപ്പോഴേക്കും ഇലകളെ തലോടി കൊണ്ട് മഴതുള്ളികള്‍ എന്നോട് പുഞ്ചിരിച്ചു, മഴവില്ല് വര്‍ണ്ണങ്ങള്‍ വിടര്‍ത്തി, മയിലുകള്‍ പീലിനിവര്‍ത്തി നൃത്തംവെച്ചു .ഇന്ന് തന്നെ പോകണം മൈലാഞ്ചി കാട്ടിലേക്ക് .അവിടെയാണ് എന്തോ പറയുവാന്‍ കണ്ണുകള്‍ തുറന്ന നിമിഷം ദൂരേക്ക് പറന്നുപോയ വാനമ്പാടിക്ക് സമ്മാനിച്ച മയില്‍പീലിയുള്ളത് .ഒരിക്കല്‍ അമ്മു ചോദിച്ചു " ഒരാളോട് ഒരിക്കല്‍ മാത്രം തോന്നുന്നതല്ലേ പ്രണയം പിന്നെയുള്ളതെല്ലാം ആ പ്രണയം മറ്റുള്ളവരില്‍ കാണാന്‍ ശ്രമിക്കുന്നതല്ലേ " നിറങ്ങള്‍ മാഞ്ഞുപോയ ഒരു കുഞ്ഞു മയില്‍പീലി കയ്യിലെടുത്ത് ഞാന്‍ പറഞ്ഞു ശെരിയായിരിക്കാം എങ്കിലും ഞാന്‍ ഇപ്പോള്‍ ഇഷ്ട്ടപ്പെടുന്നത് ആ ഓര്‍മ്മകളെ മാത്രമാണ് . ഉണങ്ങിയ മൈലാഞ്ചി ക്കിടയിലൂടെ കുന്നിന്‍ മുകളിലേക്ക് കേറുമ്പോള്‍ എനിക്കറിയാമായിരുന്നു മഴതുള്ളികള്‍ ശരീരത്തെയും മനസ്സിനെയും നനക്കുമെന്ന് അന്നുമുണ്ടായിരുന്നല്ലോ മഴത്തുള്ളികള്‍ . പച്ചമഴത്തുള്ളികളണോ പെയ്തിറങ്ങിയത് എന്ന് സംശയത്തക്ക രീതിയില്‍ ആയിരുന്നു പച്ചപുല്ലുകള്‍ ഈറനണിഞ്ഞു നിന്നിരുന്നത് .എന്‍റെ കണ്ണുകള്‍ തിരയുകയാണ് കൊഴിഞ്ഞുപോയ ഒരു മയില്‍പീലിക്കു വേണ്ടി .കാണുന്നില്ല ,പ്രതീക്ഷ കള്‍ക്ക് മങ്ങലേല്‍ക്കുന്നുവോ "ഇല്ല ഞാന്‍ തളരില്ല തളരാന്‍ എനിക്കാവില്ല" .ഒരു നിമിഷം കരിവളകള്‍ നിശബ്ദ മായോ ,കരിമഷിയെഴുതിയ കണ്ണുകള്‍ നിറഞ്ഞോ , കണ്ണുകളില്‍ പ്രകാശം,കാറ്റ് മുടിയിഴകളെ തലോടി,അങ്ങ് ദൂരെ അമ്മ നക്ഷത്രം പുഞ്ചിരിച്ചു മഴ നനഞ്ഞ പുല്ലുകള്‍ക്കിടയില്‍ നനഞ്ഞു കുതിര്‍ന്ന ഒരു കുഞ്ഞു മയില്‍പീലി .അത് കൈകള്‍ കൊണ്ട് നെഞ്ചോടു ചേര്‍ത്ത് പിടിച്ച് താഴോട്ടിറങ്ങുമ്പോള്‍ ഒന്നേ ചിന്തിച്ചുള്ളൂ അമ്മുവിന്‍റെ കൈകളില്‍ ഈ മയില്‍പീലി എത്തുമ്പോഴേക്കും ആ കരിവള കിലുക്കം നിശബ്ധമാകരുതെ എന്ന് .
രാത്രിയുടെ സൗന്ദര്യം എന്നില്‍ ലയിച്ചു തുടങ്ങി ആ കുഞ്ഞു മയില്‍പീലി ഡയറിത്താളിനുള്ളില്‍ ഉറങ്ങുകയാണ് .ജനലഴികളില്‍ പിടിച്ച് രാത്രിയെന്ന കറുത്ത സുന്ദരിയെ നോക്കി ഞാന്‍ പതിയെ പറഞ്ഞു."ചീവീടിന്‍റെ സംഗീതത്തില്‍ നീ നൃത്തമാടുമ്പോള്‍ തിളങ്ങുന്ന നക്ഷത്രങ്ങള്‍ക്കൊപ്പം നീ പുഞ്ചിരിക്കുമ്പോള്‍,വാഴയിലകള്‍ കൊണ്ട് നീ മുഖം മറക്കുമ്പോള്‍,അടക്കാത്ത മിഴികളാല്‍ നിന്നെ നോക്കിയിരിക്കുമ്പോള്‍ എന്തു ഭംഗിയാണെന്നോ നിന്നെ കാണാന്‍. നിന്നെ പ്രണയിച്ചു കൊണ്ട് വീണ്ടും അക്ഷരങ്ങള്‍ കുറിച്ച് തുടങ്ങട്ടെ . പ്രവാസത്തിന്‍റെ തീക്ഷണയില്ലാതെ.വേര്‍പാടിന്‍റെ വേദനയില്ലാതെ. മയില്‍പീലി തേടിയുള്ള യാത്ര" ഞാന്‍ തുടങ്ങുന്നു.ആകാശം കാണാതെ എടുത്തുവെച്ച ഈ മയില്‍പീലിയില്‍ അക്ഷരങ്ങള്‍ കുറിക്കുകയാണ് നിന്നെ സാക്ഷിയാക്കി .പ്രാര്‍ത്ഥിക്കുക
ഇന്ന് ഒക്ടോബര്‍ 16
പണ്ട് കാതുകളില്‍ പതിഞ്ഞ പാദസ്വരത്തിന്‍ ശബ്ദം
നിശബ്ധമായ് അരികില്‍ എത്തുമെന്ന് അറിഞ്ഞിരുന്നില്ല.
പണ്ട് അടര്‍ന്നു വീണ പൂമരത്തിന്‍ ഇതളുകള്‍
നിശബ്ധമായ് അരികില്‍ എത്തുമെന്ന് അറിഞ്ഞിരുന്നില്ല.
പണ്ട് അടര്‍ന്നു വീണ പൂമരത്തിന്‍ ഇതളുകള്‍
സൂക്ഷിച്ച് സമ്മാനമായ് തരുമെന്നും അറിഞ്ഞിരുന്നില്ല.
മഴവില്‍ ,വര്‍ണ്ണങ്ങളാല്‍ തെളിയുമ്പോള്‍....
പുഞ്ചിരിയാല്‍ നീ തന്ന ഡയറികുറിപ്പിലെ
ഈ മയില്‍പീലിയുണ്ടല്ലോ...
മാനം കാണാതെ , മഴവില്ല് കാണാതെ ഞാന്‍ സൂക്ഷിക്കും.
നിന്‍റെ കവിതകള്‍ എന്‍റെ ചിന്തയിലേക്കു പകരുകയാണെങ്കില്‍.
ഒരു പക്ഷെ ഈ മയില്‍പീലിയിലെ നിറങ്ങള്‍ മാഞ്ഞുപോകില്ല
. മഴവില്‍ ,വര്‍ണ്ണങ്ങളാല്‍ തെളിയുമ്പോള്‍....
പുഞ്ചിരിയാല്‍ നീ തന്ന ഡയറികുറിപ്പിലെ
ഈ മയില്‍പീലിയുണ്ടല്ലോ...
മാനം കാണാതെ , മഴവില്ല് കാണാതെ ഞാന്‍ സൂക്ഷിക്കും.
നിന്‍റെ കവിതകള്‍ എന്‍റെ ചിന്തയിലേക്കു പകരുകയാണെങ്കില്‍.
ഒരു പക്ഷെ ഈ മയില്‍പീലിയിലെ നിറങ്ങള്‍ മാഞ്ഞുപോകില്ല
ഒഴുക്കുള്ള വരികള്‍. പക്ഷെ ചിലയിടങ്ങളില്‍ എ ഒഴുക്ക് അത് നഷ്ടപ്പെടുന്നുണ്ട്. എങ്കിലും നല്ലൊരു വായനാസുഖം ഷാജി. അഭിനന്ദനങ്ങള്‍..
ReplyDelete//മാനം കാണാതെ , മഴവില്ല് കാണാതെ ഞാന്‍ സൂക്ഷിക്കും.
നിന്‍റെ കവിതകള്‍ എന്‍റെ ചിന്തയിലേക്കു പകരുകയാണെങ്കില്‍. .......///
ശെരിയാണ് ജെഫുക്കാ ഒഴുക്ക് നഷ്ടപെട്ടിട്ടുണ്ട് ,ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ ഒരു പാട് സന്തോഷം കേട്ടോ ,മയില്‍പീലിയാകുന്ന ഹൃദയത്തില്‍ എന്നെന്നും നിലനില്‍ക്കട്ടെ .എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി .
Deleteനീണ്ട ഇടവേളയ്ക്ക് ശേഷം ല്ലേ...ഈ വരികളില്‍ നാടിന്‍റെ മണമുണ്ട് ഷാജി, ഓര്‍മകളുടെ സുഗന്ധം .
ReplyDeleteനന്ദി കാത്തി ഇടവേളകള്‍ ഉണ്ടാകുമെങ്കിലും ഇവിടെ വരാരിതിരിക്കാന്‍ കഴിയില്ലാല്ലോ ,ഒരിക്കല്‍ കൂടി എല്ലാ നന്മകളും നേരുന്നു
Deleteഅങ്ങ് ദൂരെ അമ്മ നക്ഷത്രം പുഞ്ചിരിച്ചു..
ReplyDeleteമഴ നനഞ്ഞ പുല്ലുകള്‍ക്കിടയില്‍ നനഞ്ഞു കുതിര്‍ന്ന ഒരു കുഞ്ഞു മയില്‍പീലി..
മനോഹരമെങ്കിലും വേദനാജനകമായ ചില ചിത്രങ്ങള്‍
വായനക്ക് നന്ദി ചെറിയാക്കാ , അമ്മ നക്ഷത്രവും നനഞ്ഞ മയില്‍പീലിയും ചില സമയങ്ങളില്‍ നമ്മെ വേദനിപ്പിക്കും .
Deleteനിന്‍റെ കവിതകള്‍ എന്‍റെ ചിന്തയിലേക്കു പകരുകയാണെങ്കില്‍.
ReplyDeleteഒരു പക്ഷെ ഈ മയില്‍പീലിയിലെ നിറങ്ങള്‍ മാഞ്ഞുപോകില്ല
വരികൾ ഇഷ്ടപെട്ടൂ
നന്ദി ട്ടോ വായനക്ക് .. ഒരു കവിതയാണല്ലോ നമ്മളെ വേറൊരു കവിത എഴുതാന്‍ പ്രേരിപ്പിക്കുന്നത് .
Deleteഇതാണാ ഗൃഹാതുരത്വം .. ഇവ്ടെയാണെന്റെ ബാല്യം ..
ReplyDeleteമയില്‍ പീലിക്കു നന്ദി . നിറമുള്ള ഓര്‍മ്മകളിലേക്ക് ഒരിക്കല്‍ കൂടി കൈ പിടിച്ചു നടത്തിയതിന്
ഷെലീര്‍ ഓര്‍മ്മകളുടെ മഴ നനയുമ്പോള്‍ ഈ കുഞ്ഞുമയില്‍പീലിയും ചിലപ്പോ നനയാറുണ്ട് .ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ ഒരു പാട് സന്തോഷം കേട്ടോ
Deleteഓർമകളിലേക്ക് ഇങ്ങനെ ഞങ്ങളെ ഇറക്കി വിടല്ലേ .......
ReplyDeleteമൊത്തം ഒരു ഫില്ല് ഉണ്ട്
ഓർമകളുടെ ആഴങ്ങളിൽ വറ്റാത്തൊരു ഉറവയുണ്ട്
ഓര്‍മ്മകളിലേക്ക് ആഴ്ന്നിറങ്ങുമ്പോള്‍ എങ്ങിനെ എഴുതാതിരിക്കും . അടയാളത്തിന് ഒത്തിരി നന്ദി കേട്ടോ ,,
Deleteപുസ്തകതാളുകള്‍ക്കിടയില്‍ ഒളിപ്പിച്ചു വെച്ച മയില്‍പീലിയുടെ തിളക്കം ഓര്‍മ്മകള്‍ക്ക്....
ReplyDeleteമുബിത്താ..നന്ദി ട്ടോ വായനക്ക് ഓര്‍മ്മകള്‍ തിളങ്ങട്ടെ അല്ലെ
Deleteസ്വപ്ന സഞ്ചാരിക്ക്, മയില്‍പീലി മനസ്സിന്‍റെ താളുകളില്‍ വിടര്‍ത്തി സൂക്ഷിക്കുന്ന പ്രിയ സുഹൃത്തിന് പ്രവാസത്തിന്റെ ചൂടിലേക്ക് വീണ്ടും സ്വാഗതം!
ReplyDeleteജോസ് അച്ചായോ അങ്ങോട്ട് വന്നിട്ടില്ലാട്ടോ അടുത്ത മാസമേ വരൂ ,,
Deleteഎങ്കില്‍ പതിയെ മതി. ബഹറിനിലൊക്കെ ചില അലമ്പുകള്‍ തുടങ്ങിയിട്ടുണ്ട്. :)
Deleteഞാന്‍ രാവിലെ തന്നെ വായിച്ചിരുന്നു, പക്ഷെ ആദ്യം തന്നെ അഭിപ്രായം പറഞ്ഞു കുളമാക്കെണ്ടെന്നു കരുതി... :)
ReplyDeleteകാരണം.. സംഭവം എനിക്കിഷ്ടമായി.. വായിക്കാനും രസമുണ്ട്... പക്ഷെ ഇടയ്ക്കു ചില ഏച്ചു കെട്ടു ഫീല്‍ ചെയ്തു... (ഇനി എന്റെ കുഴപ്പമാണോ എന്നറിയില്ലല്ലോ )
അത് ആദ്യത്തെ കമന്റില്‍ തന്നെ പറയേണ്ടെന്ന് തോന്നി...
ഇടക്കുള്ള നീല വരികളൊക്കെ വളരെ നന്നായി.. :)
എഴുത്ത് തുടരട്ടെ...
നന്മകള്‍ പ്രിയ സോദരന്...
പറയാനുള്ളത് പറയണ്ട സമയത്ത് പറയണം :) നന്ദി ട്ടോ സ്നേഹം നിറഞ്ഞ അഭിപ്രായത്തിന് മൂന്നു മാസത്തെ ഇടവേളയില്ലേ അതിന്‍റെ ചെറിയ ഒരു പ്രശ്നമുണ്ട് . തിരിച്ചും നന്മകള്‍ നേരുന്നു പ്രിയ സോദരന്
Deleteഈ വരികള്‍ പല നിറത്തില്‍ ആയത് കൊണ്ട് വായനയുടെ സുഖം ലേശം കുറയുന്നുണ്ട് .വരികള്‍ വല്ലാത്ത ഒരു ഫീല്‍ തരുന്നുണ്ട് .നാട്ടിലെത്തിയല്ലോ അല്ലെ ?മയില്‍പ്പീലിത്തിളക്കം മായാതെ എന്നും നില നില്‍ക്കട്ടെ
ReplyDeleteസിയാഫുക്കാ വായനക്ക് നിറം പ്രശ്നം ഉണ്ടല്ലേ ..ഞാനത് മാറ്റിയിട്ടുണ്ട് .ഇപ്പൊ നാട്ടിലാ ഞാന്‍ സ്നേഹം നിറഞ്ഞ അഭിപ്രായത്തിനു ഒത്തിരി നന്ദി കേട്ടോ
Deleteഷാജീ..
ReplyDeleteഒരു മയില്‍പീലി പോലെ തന്നെ നിര്‍മലമായ, മനോഹരമായ എഴുത്ത്.. ഏറെ ഇഷ്ടായി...
പ്രവാസത്തിന്‍റെ വിരസതയിലും സ്നേഹസൗഹൃദങ്ങളുടെ താളം നന്നായിട്ടുണ്ട്..
നിറം നഷ്ടപ്പെടാത്തൊരു മയില്‍പീലി നല്‍കട്ടെ സ്നേഹസമ്മാനമായി...
ഒത്തിരി നന്ദി ട്ടോ സ്നേഹത്തിന്‍റെ ഈപീലിക്ക്...ഒരിക്കല്‍ കൂടി എല്ലാ നന്മകളും നേരുന്നു
Deleteമയില്‍ പീലി കണ്ണ് പോലെ മനോഹരമായ എഴുത്ത് ..
ReplyDeleteഷാജി ആകാശം കാണാതെ അവള്‍ക്കു വേണ്ടി ഒളിപ്പിച്ചു വെച്ച ആ മയില്‍ പീലിയോടു യെനിക്കസൂയ തോന്നുന്നു
കാരണം ന്തൊരു സ്നേഹമാ അതിനോട് ..
മനോഹരമായ അവതരണം ഡിയര്‍ ഇഷ്ട്ടായി
തുടരട്ടെ ആശംസകളോടെ റാസ് ..
ചില ഓര്‍മ്മ സമ്മാനങ്ങള്‍ ഊര്‍ജ്ജമായ് എപ്പോഴും നമ്മുടെ കൂടെ ഉണ്ടാകും .ഒത്തിരി നന്ദി ട്ടോ റഷി ,എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞുമയില്‍പീലി
Deleteനല്ലൊരു കുറിപ്പ് ഷാ ! പ്രത്യേകിച്ച് അവസാന ഭാഗത്തെ കവിത ശകലങ്ങള്‍ .
ReplyDelete"മാനം കാണാതെ , മഴവില്ല് കാണാതെ ഞാന്‍ സൂക്ഷിക്കും.
നിന്‍റെ കവിതകള്‍ എന്‍റെ ചിന്തയിലേക്കു പകരുകയാണെങ്കില്‍.
ഒരു പക്ഷെ ഈ മയില്‍പീലിയിലെ നിറങ്ങള്‍ മാഞ്ഞുപോകില്ല"
അവധി കഴിഞ്ഞു തിരിച്ചു പോന്നോ ? ആശംസകള്‍ കൂട്ടുകാരാ .
പ്രതീക്ഷകള്‍ എപ്പോഴും കവിതകള്‍ മാത്രമല്ലേ അടുത്ത മാസമേ വരൂ ട്ടോ ...സ്നേഹം നിറഞ്ഞ ഈ അഭിപ്രായത്തിന് ഒത്തിരി നന്ദി ട്ടോ ...
Deleteമയില്‍പീലി തേടിയുള്ള ഒരു കുഞ്ഞുമയില്‍പീലിയുടെ യാത്ര നന്നായിട്ടുണ്ട് ..
ReplyDeleteനന്ദി ട്ടോ ഈ വായനക്ക് എല്ലാ നന്മകളും നേരുന്നു
Deleteമയിൽപീലി തേടിയുള്ള യാത്ര മഴവിൽ നിറങ്ങിലൂടെ ശോഭിക്കുനുണ്ട്..
ReplyDeleteപ്രക്രിതി എത്ര മനോഹരിയെന്ന് അതിശയിക്കപ്പെടുന്ന വരികളെല്ലാം തന്നെ മനോഹരം..
വളരെ ഇഷ്ടായി ട്ടൊ..ആശംസകൾ.,!
വര്‍ഷിണി ചേച്ചി താങ്ക്സ് ട്ടോ .....മയില്‍പീലി യെ സ്നേഹിക്കുമ്പോള്‍ പ്രകൃതിയെ സ്നേഹിക്കാതിരിക്കുനത് എങ്ങിനെ ....പ്രകൃതിയെ സുന്ദരിയാക്കുന്നത് മയില്‍പീലി ആണെന്ന് ചിലപ്പോ ചിന്തിക്കാറുണ്ട്
Deleteപ്രിയപ്പെട്ട ഷാജി,
ReplyDeleteഅമ്മയോടുള്ള സ്നേഹവും,സ്വന്തം പ്രണയവും സൌഹൃദവും, അതിമനോഹരമായി,വരികളിലൂടെ വായനക്കാരുടെ ഹൃദയത്തിലേക്ക് നടന്നു കയറുന്ന അപൂര്‍വ അനുഗ്രഹം .........!
വളരെ ഇഷ്ടായി.ചിത്രങ്ങളും നന്നായി.ഇനിയും എഴുത്തിന്റെ ഉയരങ്ങളില്‍ എത്തട്ടെ !
നവരാത്രി ആശംസകള്‍ !
സസ്നേഹം,
അനു
--
ഈ അനുഗ്രഹത്തിന് ഒത്തിരി നന്ദി ട്ടോ അനു. സൗഹൃദവും പ്രണയവും അമ്മ സ്നേഹവും ഈ കുഞ്ഞു മയില്‍പീലിയുടെ നിറങ്ങള്‍ അല്ലെ
Deleteഅമ്മുനേ തേടീ , മയില്‍ പീലി തേടീ ..
ReplyDeleteപ്രവാസത്തിന്റെ ഉരുക്കങ്ങളില്‍
കിനാവിലെന്ന പൊലെ പൊഴിഞ്ഞു വീഴുന്ന അക്ഷരങ്ങള്‍...
എപ്പൊഴോ എന്നോ .. നിന്നിലേക്ക് പീലി നിവര്‍ത്തിയാടിയ
ഇഷ്ടങ്ങളുടെ , പ്രണയ നിമിഷങ്ങളുടെ ആകെ തുക ..
നിന്നെ അന്നുമിന്നും പ്രണയാദ്രമാക്കുന്ന ചിലത് ..
ഇഷ്ടത്തിന്റെ നിറ നിമിഷങ്ങളില്‍ അവളുടെ കൈവിരലുകളില്‍
നിന്നും ഊര്‍ന്ന് വീണ വരികള്‍ക്കും , കൂടേ നല്‍കിയ
മയില്പ്പിലിയും ഇന്നും ഉള്ളിന്റെ ഉള്ളില്‍
മൂല്യമോടെ സൂക്ഷിക്കുന്നുവെങ്കില്‍ .............
ഗൃഹാതുരത്വത്തിന്റെ ഒരു നോവുണ്ട്
മയില്പീലിയുടെ എല്ലാ വരികളിലും .. ഉള്ളം വിതുമ്പുന്ന പോലെ ..
അകലെ അമ്മ നക്ഷ്ത്രത്തേ വീണ്ടും കൂട്ടുകയും
അരികില്‍ മയില്പീലി തുണ്ടിനേ വീണ്ടും
നിറക്കുക വഴി .. ഒരു മഴക്കാലം നഷ്ടമായത്തിന്റെ
ഓര്‍മകുറിപ്പ് പൊലെ സഖേ.. സ്നേഹാശംസകള്‍ ..
റിനി ചേട്ടാ ..ഈ അക്ഷരങ്ങളിലൂടെ എന്‍റെ മനസ്സ് വായിച്ചെടുത്തല്ലോ എന്‍ ഹൃദയത്തില്‍ അരുവി പോലെ ഒഴുകിയ ഈ അക്ഷരങ്ങള്‍ക്ക് സമ്മാനമായ് ഒരു കുഞ്ഞു മയില്‍പീലി തന്നോട്ടേ..ഒരിക്കല്‍ കൂടി എല്ലാ നന്മകളും നേരുന്നു
Deleteമയില്‍പ്പീലിതുണ്ട് പോല്‍ സ്വപ്നങ്ങള്‍ക്കും ഏറെ വര്‍ണ്ണം ..
ReplyDeleteവരികളില്‍ വായിക്കാന്‍ കഴിയുന്നത് സ്വപ്നങ്ങളെ സ്നേഹിക്കുന്ന ഒരു മനസ്സ്
നിസാര്‍ ബായ് ഒത്തിരി നന്ദിട്ടോ ഈ സ്നേഹ കുറിപ്പിന്
Deleteഇഷ്ടമായി ഷാജി..
ReplyDeleteനന്ദി ട്ടോ
Deleteറിനി ചേട്ടന്റെ കമന്റു മതി നിനക്കുള്ള സമ്മാനമായിട്ട്.
ReplyDelete(എഴുത്തിലെ ആവര്‍ത്തനങ്ങള്‍ ഒഴിവാക്കണേ മോനൂ)
ശെരിയാ യാച്ചുക്കാ.....അക്ഷരങ്ങളാല്‍ എന്‍റെ മനസ്സ് വായിച്ചെടുത്തു , ഞാന്‍ ശ്രദ്ധിക്കാം ഇക്കാ സ്നേഹം നിറഞ്ഞ ഈ അക്ഷരങ്ങള്‍ക്ക് നന്ദി പറയുന്നില്ല :) യാച്ചുക്കാട് നന്ദി യുടെ ആവശ്യമില്ലാ
Deleteമോനുസേ :))) താങ്ക്സ് ഡാ ...കൊരങ്ങാ ഹൃദയമില്ലാത്തവനെ
ReplyDeleteഷാജിക്കുട്ടാ,, കുറെയായല്ലോ കണ്‌ടിട്ട്, നാട്ടിലൊക്കെ പോയി വന്നല്ലേ... :) മനോഹര്‍മായി എഴുതിയിരിക്കുന്നു, അക്ഷരങ്ങളില്‍ നാടിന്‌റെ ഗന്ധവും ഗൃഹാതുരത്വവും ആവോളമുണ്‌ട്. ആശംസകള്‍
ReplyDeleteഇപ്പോഴും നാട്ടിലാ മോഹി :) ഒത്തിരി നന്ദി ട്ടോ ഈ സ്നേഹത്തിനു
Deleteനല്ല കുറിപ്പ്, അഭിനന്ദനങ്ങള്‍
ReplyDeleteഒരുപാട് സന്തോഷായിട്ടോ ഇവിടെ വന്നതിനും ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിനും എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞുമയില്‍പീലി
Deleteഒത്തിരി നല്ല ഓര്‍മ്മകള്‍ നല്കുന മനോഹരമായ എഴുത്ത്
ReplyDeleteആശംസകള്‍
മൂസാക്കാ നന്ദി ട്ടോ ഈ വായനക്ക്
Delete"ഒരാളോട് ഒരിക്കല്‍ മാത്രം തോന്നുന്നതല്ലേ പ്രണയം. പിന്നെയുള്ളതെല്ലാം ആ പ്രണയം മറ്റുള്ളവരില്‍ കാണാന്‍ ശ്രമിക്കുന്നതല്ലേ ".
ReplyDeleteഇഷ്ടായി ഈ ശൈലിയും എഴുത്തും... മയില്‍പ്പീലി തേടിയുള്ള യാത്ര ഹൃദയം നിറച്ചു... ഈ കുഞ്ഞുമയില്‍പ്പീലിയ്ക്ക് ആശംസകള്‍...
ആഷ ഒത്തിരി നന്ദി കേട്ടോ ഈ വരവിനും ,ഈ അഭിപ്രായത്തിനും എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞുമയില്‍പീലി
ReplyDeleteകുഞ്ഞൊരു മയില്‍ പീലിയും മൈലാഞ്ചി കയ്യിലെ കരിവള കിലുക്കവും....
ReplyDeleteപിന്നെ കാതിലൊരു പാതസരത്തിന്‍ കൊഞ്ചലും നന്നായിട്ടുണ്ട് ട്ടോ
കുഞ്ഞു മയില്‍പീലി ആശംസകള്‍........:)
ആഭി നന്ദി ഈ വായനക്കും സന്തോഷം നിറഞ്ഞ അഭിപ്രായത്തിനും
Deleteഒരു അമ്മനക്ഷത്രം
ReplyDeleteമുല്ലപ്പൂക്കള്‍ .
ഒരു കൂട്ടുകാരി
കരിവളകള്‍ .
രാവും പകലും പിന്നെ മയില്‍ പീലികള്‍ തേടിയുള്ള യാത്രയും .
ഷാജി, കുറിപ്പ് നന്നായി ട്ടോ
ആശംസകള്‍
നന്ദി മന്സൂര്‍ക്കാ അമ്മനക്ഷത്രവും, മുല്ലപൂവും കരിവളകള്‍ അങ്ങിനെ എല്ലാം ഈ മയില്‍പീലിയിലെ നിറങ്ങള്‍ അല്ലെ......
Deleteഅമ്മു.........
ReplyDelete"എന്താ മയില്‍പീലി"
അമ്മുന് ചിറകുകള്‍ കിട്ടിയാല്‍ എങ്ങോട്ടാ ആദ്യം പറക്കാ..
"ഞാന്‍ മേഘങ്ങള്‍ക്കിടയിലൂടെ പറന്നു പറന്ന് ദൂരെയുള്ള നക്ഷത്രങ്ങളെ കുറെ നേരം നോക്കിയിരിക്കും എന്നിട്ട് ഒരു കുഞ്ഞു നക്ഷത്രത്തെ തൊട്ട് തിരിച്ചു പോരും"
അമ്മു.........
"എന്താ മയില്‍പീലി"
ആ കുഞ്ഞു നക്ഷത്രത്തിനടുത്ത് എന്‍റെ അമ്മ നക്ഷത്രം ഉണ്ട് ട്ടോ .പോരുമ്പോ വിശേഷങ്ങള്‍ ചോദിച്ചറിയണം"
"ഉം.....ചോദിക്കാം" .
അമ്മു............
"എന്താ മയില്‍പീലി"
പ്രവാസത്തിന്‍റെ തീക്ഷണത കൊണ്ടല്ലേ പണ്ട് കിലുങ്ങിയ കൊലുസ്സിന്‍ ശബ്ദം
നിശബ്ദമായ് എന്നരികിലേക്ക് വീണ്ടും ഓടിയെത്തിയത് "
"എനിക്കറിയില്ല മയില്‍പീലി"
എന്റെ ഷാജീ ഭയങ്കരമായ ഒരു ഫീൽ തരുന്നു,ഞാനാ കോപ്പി ചെയ്തിട്ട ആഭാഗം വായിക്കുമ്പോൾ കൂടുതലായും. ഞാനാ വരികൾ മൂന്ന് നാലാവർത്തി വായിച്ചു. ഭയങ്കരമായൊരു ഫീൽ അവിടുന്നങ്ങോട്ട് തികച്ചും ഗൃഹാതുരത്വമുള്ള നിന്റെ സാധാരണ എഴുത്ത്. പക്ഷെ ആ വരികൾ അപാരമായിട്ടുണ്ട്,മൊത്തത്തിൽ പോസ്റ്റും നന്നായിട്ടുണ്ട്. ആശംസകൾ.
മനു മനസ്സല്ലേ നമ്മോടു എഴുതാന്‍ പറയുന്നത് മനസ്സിലുള്ള ഫീല്‍ അക്ഷരങ്ങളിലേക്കും പകര്‍ന്നു ഒരു പാട് സന്തോഷം കേട്ടോ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍
Deleteവല്ലാത്തൊരു ഫീൽ തരുന്ന ഭാഷയാണിത് ഷാജി....
ReplyDeleteസൗമ്യതയും, കാൽപ്പലികതയും സമം ചേർത്തു വിളക്കിയെടുത്ത ഭാഷ എന്നു ഞാനിതിനെ വിശേഷിപ്പിക്കും.
ഈ ഭാഷയിലൂടെ ഒഴുകി നീങ്ങുമ്പോൾ തെളിനീരരുവിയുടെ സ്വച്ഛതയും തണുപ്പും അറിയുന്നു......
നഷ്ടമാവാതെ നോക്കുക....
ഷാജിയുടെ കൈയ്യൊപ്പു പതിഞ്ഞ വേറിട്ട ചിന്തകളും ഭാഷയും....
ഒരുപാട് നന്ദി മാഷേ ......ഈ കുഞ്ഞു മയില്‍പീലിയിലെ അക്ഷരങ്ങള്‍ നെഞ്ചോടു ചേര്‍ത്തതിന്.
Deleteനല്ല ഭാഷയ്ക്കും,
ReplyDeleteകഥ പറയുന്ന രീതിക്കും
ആദ്യം തന്നെ പ്രണാമം..
കഥ നന്നായി എന്നുപ്രത്യേകം പറയേണ്ടതില്ലല്ലോ?
നല്ല ശൈലി .ഒഴുക്കുള്ള വരികളില്‍ കൂടി വായിച്ചു തീര്‍ന്നതേ അറിഞ്ഞില്ല !!
ReplyDeleteകാല്പനികതയിലൂടെയുള്ള ഈ തെന്നിതെന്നിപോക്ക് എനിക്കേറെ ഇഷ്ടായി.. നല്ല എഴുത്ത് മയില്പീലീ..
ReplyDeleteശ്ശെടാ..ഇങ്ങനെയൊരു സംഭവം ഈ ബ്ലോഗിലുണ്ടെന്ന് ഇന്നാണല്ലോ ഞാനറിയുന്നത്
ReplyDelete..............ശൌര്യം പണ്ടേപ്പോലെ ഫലിക്കുന്നില്ല. അല്ലെങ്കില്‍ നേരത്തെ ഇത് കണ്ടേനെ
:)
ReplyDeleteഇമ്പമാര്‍ന്ന വരികള്‍ എന്ന് നമ്മള്‍ പറയില്ലേ...അതുപോലെ !
ReplyDeleteനല്ലൊരു വായന തന്നതിന് നന്ദി....
ആശംസകളോടെ
അസ്രുസ്
....
...
..ads by google! :
ഞാനെയ് ...ദേ ഇവിടെയൊക്കെ തന്നെയുണ്ട് !
ച്ചുമ്മായിരിക്കുമ്പോള്‍ ബോറടിമാറ്റാന്‍
ഇങ്ങോട്ടൊക്കെ ഒന്ന് വരണട്ടോ..!!
കട്ടന്‍ചായയും പരിപ്പ് വടയും ഫ്രീ !!!
http://asrusworld.blogspot.com/
http://asrusstories.blogspot.com/
ഈ കടല്‍ കടന്നു വരുന്ന പുലരിയില്‍ .എന്‍റെ ഹൃദയം നിന്നോട് മന്ത്രിക്കും
ReplyDelete"ഈ മുല്ലപ്പൂ എന്‍റെ കവിതയ്ക്ക് വേണ്ടി വിരിഞ്ഞതാണ് എന്ന് "
ഈ മുല്ലപ്പൂ എനിക്ക് വേണ്ടി വിരിഞ്ഞതാണ് എന്ന് "."ഒരാളോട് ഒരിക്കല്‍ മാത്രം തോന്നുന്നതല്ലേ പ്രണയം. പിന്നെയുള്ളതെല്ലാം ആ പ്രണയം മറ്റുള്ളവരില്‍ കാണാന്‍ ശ്രമിക്കുന്നതല്ലേ ".പ്രവാസത്തിന്‍റെ തീക്ഷണയില്ലാതെ.വേര്‍പാടിന്‍റെ വേദനയില്ലാതെ. മയില്‍പീലി തേടിയുള്ള യാത്ര" ഞാന്‍ തുടങ്ങുന്നു.ആകാശം കാണാതെ എടുത്തുവെച്ച ഈ മയില്‍പീലിയില്‍ അക്ഷരങ്ങള്‍ കുറിക്കുകയാണ് നിന്നെ സാക്ഷിയാക്കി .പ്രാര്‍ത്ഥിക്കുക മാനം കാണാതെ , മഴവില്ല് കാണാതെ ഞാന്‍ സൂക്ഷിക്കും. നിന്‍റെ കവിതകള്‍ എന്‍റെ ചിന്തയിലേക്കു പകരുകയാണെങ്കില്‍. മയില്‍പ്പീലി തേടിയുള്ള യാത്ര ഇഷ്ടമായി വരികള്‍ തീര്‍ന്നത് അറിഞ്ഞില്ല . ഈ കുഞ്ഞുമയില്‍പ്പീലിയ്ക്ക് ആശംസകള്‍...
ഹൃദയത്തെ തൊടുന്നത്..
ReplyDelete
ReplyDeleteമയില്‍ പോലെ ..അതോ മുല്ലപ്പൂ പോലെയോ ?
ഷാജീ ശുഭ ദിനം ..
വായിച്ചു.. എന്താ പറയുക ഓര്‍മ്മകളുടെ ഓരത്ത് കൂടി യാത്ര ചെയ്ത[പോലെ.... ഞാനും എന്നും ആഗ്രഹിക്കാറുണ്ട് നിലാവുള്ള രാത്രിയില്‍.. പഞ്ഞിക്കെട്ടുകള്‍ പോലുള്ള മേഘങ്ങള്‍ക്കിടയിലൂടെ ഒരു യാത്ര....മയില്‍ പീലിയുടെ നൈര്‍മ്മല്യവും മുല്ലപ്പൂവിന്റെ സുഗന്ധവും ഒത്തു ചേര്‍ന്ന ഒരു പോസ്റ്റ് വല്ലാത്തൊരു ഫീലിംഗ്..കണ്ണടച്ചിരുന്നു വായിച്ച വരികളെ വീണ്ടും ഓര്‍ത്തെടുക്കുമ്പോള്‍... ഏതോ ഒരനുഭൂതിയിലേക്ക് ആണ്ടിറങ്ങും പോലെ... ആശംസകള്‍.......
ReplyDeleteകാര്‍മേഘം പെയ്തൊഴിഞ്ഞപ്പോള്‍
ReplyDeleteഒരു കടലോളം ദൂരെ മുല്ലപ്പൂ വിരിഞ്ഞു
പ്രതീക്ഷയുടെ പച്ചപ്പ് പടര്‍ന്ന ഇലകളില്‍
സ്വാന്തനത്തിന്‍റെ സുഗന്ധമുള്ള ഒരു കുഞ്ഞുമുല്ലപ്പൂ ..
ആശംസകള്‍.......
വരികള്‍ കൊള്ളാം ഷാജി ..
ReplyDeleteആ പതിവ് നൊമ്പരം .. അതിവിടെയും കണ്ടു
ആശംസകള്‍
വരികളിലെ മയില്‍പ്പീലികള്‍ എന്തേ പിന്നെയും നൊമ്പരപ്പൂവുകള്‍ വിരിയിക്കുന്നു ...?
ReplyDeletekollam...abhinandanagal ...
ReplyDeleteനല്ല എഴുത്ത്........ :)
ReplyDeleteഇഷ്ടായിട്ടോ.... പക്ഷെ എനിക്ക് കവിതകള്‍ വായിച്ച് വിശദമായി കമെന്റ്റ് ഇടാന്‍ അറിയില്ല... എന്നാലും അവതരണ രീതി ഇഷ്ടമായ്
ReplyDeleteനിന്‍റെ കവിതകള്‍ എന്‍റെ ചിന്തയിലേക്കു പകരുകയാണെങ്കില്‍.
ReplyDeleteഒരു പക്ഷെ ഈ മയില്‍പീലിയിലെ നിറങ്ങള്‍ മാഞ്ഞുപോകില്ല....
കവിതകള്‍ ഒഴുകട്ടെ ഇനിയും.... :)
മയില്‍പ്പീലിയുടെ നിറം മാഞ്ഞു പോവാതിരിക്കട്ടെ... :)
ആശംസകള്‍........,,,,,
ReplyDeleteഎന്താ ഞാൻ എഴുതേണ്ടത് ? അമ്മുവും മയിൽപീലിയും ഞാനും എന്റെ കഥയും പോലെ .ഒരുപാട് ദൂരെയിരുന്നു എനിക്കായ് പ്രണയം പറഞ്ഞിരുന്ന ഞാൻ ഒരിക്കൽ പോലും കാണുവാൻ വാശിപിടിക്കാത്ത എന്റെ പ്രണയം . ഇന്നും മിഴികൽപ്പൂട്ടി ഞാൻ കാണുന്ന എന്റെ പ്രണയം തന്നെ . ഒരിക്കലും നിറമങ്ങാത്ത മയിൽപ്പീലി തുണ്ടുകൾ ഇന്നും എനിച്ചുറ്റും ഓർമ്മകൾ നിറക്കുന്നു. ഒരുപാട് ഇഷ്ടം മയിൽപീലി .
ReplyDeleteഅമ്മുസ്