ഓര്‍മ്മകളെ സ്നേഹിക്കുന്ന , ഓര്‍മ്മകള്‍ മാത്രം സ്വൊന്തമായുള്ള ,അവന്റെ ഓര്‍മ്മകുറിപ്പുകളുടെ താളുകള്‍ മറിക്കുമ്പോള്‍ എന്റെ കൈകള്‍ അറിയാതെ വിറക്കുന്നുണ്ടായിരുന്നു. ,ഓരോ വരികളിലുംനഷ്ടത്തിന്റെ തീവ്രതയുടെ ആഴം അത്രക്കുണ്ടായിരുന്നു . എപ്പോഴും വിഷാദത്തിന്റെ നിഴലുകള്‍ നിറഞ്ഞ,ആ കണ്ണുകളില്‍ നോക്കി ഞാന്‍ ചോദിച്ചു "ആ മനസ്സ് ഞാനും ഒന്ന് വായിച്ചോട്ടെ " മൌനം വാചാലമായെങ്കിലും ,ഒരു ചെറു പുഞ്ചിരി തന്ന് ഈ പവിഴ ദ്വീപില്‍ പവിഴം തേടിയുള്ള യാത്രക്ക് പ്രവാസത്തിന്റെ വാതിലും തുറന്ന് അവന്‍ യാത്രക്കൊരുങ്ങി . ആ ഡയറി താളുകള്‍ എന്റെ ചുടു നിശ്യാസത്താല്‍ മറിഞ്ഞു കൊണ്ടിരുന്നു .
ഇന്ന് ജനുവരി 1
"തളിര്‍ത്തു നില്‍ക്കുന്ന ഇലകളും ഭൂമിയോട് കിന്നാരം പറയുന്ന നക്ഷത്രങ്ങളും .
മനോഹരമായ പുഞ്ചിരിയുമായി പൂത്തുനില്‍ക്കുന്ന നിശാഗന്ധിയും
സാക്ഷി നില്‍ക്കുന്ന ഈ രാത്രിയില്‍......... ആ മാലാഖ വീണ്ടും ..പറന്നുവന്നു
വിറയ്ക്കുന്ന ചുണ്ടുകളാല്‍ മുത്തുകള്‍ കൊഴിച്ചു
സങ്കടപെടുത്തില്ല ഞാന്‍ .
നോവിക്കില്ല ഞാന്‍ .
സ്വൊയം മറന്നു പറക്കില്ല ഞാന്‍
വിടരുന്ന പുതുവര്‍ഷത്തെ സാക്ഷിയാക്കി പറയുന്നു ... "സ്നേഹത്തില്‍ വിരിഞ്ഞ ഈ പൂവ് സ്വീകരിച്ചാലും"
ഇന്ന് ജനുവരി 2
പ്രവാസത്തിന്റെ മുള്‍വേലികള്‍ എന്റെ ഹൃദയത്തെ നോവിക്കുന്നു ..സിരകളില്‍ പടരുന്ന തണുപ്പ് എന്റെ പുതപ്പിനോടുള്ള എന്റെ പ്രണയത്തെ തീവ്രമാക്കുന്നു ..
ഇന്ന് ജനുവരി 3
പുഞ്ചിരി വെളിച്ചമാണ്
ഹൃദയത്തിനുള്ളിലെ
ഇരുട്ടില്‍ ഒരു നേരിയ വെളിച്ചം.
മൊഴികള്‍ സംഗീതമാണ്ഹൃദയത്തിനുള്ളിലെ
ആരവങ്ങള്‍ക്കു ആശ്വാസം.
ആത്മാര്‍ത്ഥതയില്ലാത്ത വാക്കുകള്‍ കൊണ്ട്
കെട്ടിപ്പടുത്ത പുഞ്ചിരി ചീട്ടു കൊട്ടാരങ്ങള്‍
പോലെ തകര്‍ന്നു വീഴും .
നന്മയുടെ ഇലകളില്‍ വിരിഞ്ഞ
പുഞ്ചിരിക്ക് ഭംഗി കൂടും
മൊഴികള്‍ സുഗന്ധം പടര്‍ത്തും
ഇന്ന് ജനുവരി 4
സ്നേഹം അമൃതാണ്
ആത്മാര്‍ത്ഥമായ വാക്കുകളാലും ,പ്രവൃത്തികളാലും കടഞ്ഞെടുത്ത അമൃത്.
മനസ്സെന്ന കുടത്തില്‍ അമൃതെന്ന സ്നേഹം നിറഞ്ഞു തുളുമ്പട്ടെ.
കപടമായ വാക്കുകള്‍ സ്നേഹത്തിന്റെ അമൃതില്‍ ഒരിക്കലും ചേര്‍ക്കാതിരിക്കുക .
കാലത്തിന്റെ കറുത്ത കൈകള്‍, മുഖംമൂടിയണിഞ്ഞ് നമ്മളെ നോക്കി പുഞ്ചിരിക്കുന്നുവെങ്കിലും
ആത്മാര്‍ത്ഥമായി തന്നെ നമുക്ക് സ്നേഹിക്കാം. സ്നേഹിക്കുമ്പോള്‍ പ്രതീക്ഷിക്കരുത്..
കാരണം നമ്മുടെ മനസ്സിന്റെ സംതൃപ്തിയാണ് നമ്മുടെ സ്നേഹം.
ഒരിക്കലും കാലം നമ്മളോട് ചോദിക്കാതിരിക്കട്ടെ ..........
നിന്‍റെ മനസ്സെന്ന നിറകുടത്തില്‍ അമൃതെന്ന സ്നേഹമല്ല ...വഞ്ചനയുടെ വിഷമായിരുന്നു എന്ന്"
ഇന്ന് ജനുവരി 5
ദൂരെക്ക് നീണ്ടു കിടക്കുന്ന ആകാശപന്തലിലേക്ക്
കണ്‍ചിമ വെട്ടാതെ ഞാന്‍ നോക്കിയിരുന്നു
രാത്രിയുടെ പേടിപ്പെടുത്തുന്ന നിശബ്ദത ഉണ്ടെങ്കിലും
എന്നും എന്നെ കാണാന്‍ വരുമായിരുന്ന ആ അമ്മനക്ഷത്രം
ഇന്നും. എന്നെ മാത്രം കാണാന്‍ വന്നു എനിക്ക് മാത്രം കേള്‍ക്കാവുന്ന ശബ്ദത്തില്‍ അമ്മ നക്ഷത്രം
എന്നോട് പറഞ്ഞു
"മോനെ .....നീ എന്തിനാ എന്നും എന്നെ നോക്കിയിരിക്കുന്നെ"
ഞാന്‍ ഒരു ചെറു പുഞ്ചിരിയോടെ പറഞ്ഞു
ഞാന്‍ സ്നേഹിച്ചു കൊതിതീരുമ്പോഴേക്കും എന്നെ വിട്ടു പോയതെന്തിനാ
എനിക്കുറങ്ങാന്‍ താരാട്ട് പാടി തരാം എന്ന് നുണ പറഞ്ഞത് എന്തിനാ
ആ കഥ മുഴുവനായ് പറയാതെ ഞാന്‍ ഉണര്‍ന്നപ്പോഴേക്കും
ദൂരേക്ക് പോയില്ലേ"
എങ്കിലും എനിക്ക് പിണക്കമൊന്നും ഇല്ല
എനിക്ക് അമ്മനക്ഷത്രത്തോട് പിണങ്ങാന്‍ പറ്റില്ല"
എന്റെ കണ്ണുനീര്‍ ആ വാക്കുകള്‍ക്കൊപ്പം
ഇരുളിലേക്ക് ലയിച്ചു .....
ഒന്നും പറയാനാവാതെ അമ്മ നക്ഷത്രവും
കാര്‍മേഘങ്ങള്‍ക്കിടയിലേക്ക് മെല്ലെ നീങ്ങി
അങ്ങിനെ വീണ്ടും ഒരു രാത്രി കൂടി എന്നോട് വിടപറഞ്ഞു തുടങ്ങുന്നു.
ഇന്ന് ജനുവരി 6
പവിഴ ദ്വീപില്‍ പവിഴം തേടിയുള്ള യാത്രക്കിടയില്എവിടെയോ വെച്ചാണ് ആ അമ്മയെ ഞാന്‍ കാണുന്നത്
വിധിയുടെ വേരുകളാല്‍ ചുറ്റി വരിഞ്ഞപ്പോള്‍ നഷ്ട്ടപ്പെട്ട തന്റെ
മകനെ ഓര്‍ത്ത് തളര്‍ന്നില്ലെങ്കിലും വാത്സല്യത്തോടെ തലോടാന്‍ കൊതിച്ച
ആ കൈ വിരലുകളില്‍ കവിതകള്‍ പിറക്കുകയായിരുന്നു,
ആ കവിതകള്‍ മകനുള്ള താരാട്ട് പാട്ടായ് മാറി
അക്ഷരങ്ങളുടെ ആഴം മകനോടുള്ള സ്നേഹത്തിന്റെ തീവ്രതയെ തുറന്നു കാണിച്ചു
മകന്റെ ഓര്‍മ്മകള്‍ ഒരു നിശ്വാസത്തില്‍ അവസാനിക്കുമ്പോള്‍
കണ്ണുനീര്‍ കാഴ്ച്ചയെ മറച്ചു .കണ്ണുനീര്‍ തുടക്കാന്‍ കവിതയുടെ ഈണത്തില്‍ ഒരു തൂവാല
സമ്മാനിച്ച് കൊണ്ട് ഞാന്‍ പറഞ്ഞു ...
"കാലം എനിക്ക് എന്റെ അമ്മയെ നഷ്ട്ടപ്പെടുത്തി ,ആ കാലം തന്നെ എന്നെ ഈ പവിഴ ദ്വീപിലേക്ക് എത്തിച്ചതും "
അങ്കണ തൈമാവിലെ മാമ്പഴം ഞാന്‍ ആ അമ്മക്ക് സമ്മാനിക്കുമ്പോള്‍ ആ കണ്ണുകളില്‍ മാതൃസ്നേഹത്തിന്റെ
വസന്തം വിടരുകയായിരുന്നു
എന്റെ കണ്ണുനീര്‍ തുള്ളി ആ ഡയറി താളുകളെനനയിച്ചു.എനിക്കറിയാം എന്തിനാണ് അവന്‍ ഈ പവിഴ ദ്വീപില്‍ എത്തിയത് എന്ന് , അവനെ ആ അമ്മ നക്ഷത്രം തന്നെയാണ് ഇവിടെ എത്തിച്ചത് . അവന്‍ ഇപ്പോള്‍ അങ്ങോട്ടുള്ള യാത്രയില്‍ ആയിരിക്കും , ഇരുട്ട് നിറഞ്ഞ അവന്റെ വഴിയില്‍ ഒരു കുഞ്ഞു വെളിച്ചമായ് , ഒരു വഴി വിളക്കായ് എപ്പോഴും ആ അമ്മ നക്ഷത്രവും ഉണ്ടാകും , ആ ഡയറി താളുകള്‍ നെഞ്ചോടു ചേര്‍ത്ത് ഞാനും പ്രവാസത്തിന്റെ പട്ടു മെത്തയില്‍ മെല്ലെ മെല്ലെ നിദ്രയിലേക്ക് ....
ഷാജി , ഈ ഡയറി കുറിപ്പിലെ അക്ഷരങ്ങള്‍ നല്‍കുന്ന വേദന ചെറുതല്ല.
ReplyDeleteആ അമ്മ നക്ഷത്രം എന്‍റെ മനസ്സിലും തിളങ്ങി നില്‍ക്കുന്നു.
അവന്‍റെ യാത്രയില്‍ വിളക്കായി, ഓര്‍മ്മകളിലെ വെളിച്ചമായി , നിലാവായ് തെളിയുന്ന അമ്മ നക്ഷത്രം.
നല്ല ഭംഗിയായി എഴുതിയിട്ടുണ്ട് ഷാജി.
അഭിനന്ദനങ്ങള്‍
നന്ദി മന്‍സൂര്‍ ഇക്കാ ,അതെ അവനൊരു വഴിവിളക്ക് തന്നെയാണ് ആ അമ്മ നക്ഷത്രം എപ്പോഴും വഴികാട്ടിയായ് അവന്റെ ഒപ്പം ഉണ്ടാകാന്‍ നമുക്ക് പ്രാര്‍ത്ഥിക്കാം അല്ലെ ,ആദ്യഅഭിപ്രായം ഈ പവിഴ ദ്വീപില്‍ നിന്ന് തന്നെ ആയത് സന്തോഷം :)
Deleteഈ ഡയറിത്താളുകൾ ഹൃദയത്തിലൊരു നൊമ്പരമായി...
ReplyDeleteനന്ദി നാസര്‍ക്കാ ,വായനക്കും അഭിപ്രായത്തിനും എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി
Deleteപ്രവാസത്തിന്റെ വേദന ഡയറിത്താളുകളിലൂടെ പങ്കു വെച്ചു..ആശംസകള്‍ ...
ReplyDeleteനന്ദി ഈ നല്ല വാക്കുകള്‍ക്ക് എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞുമയില്‍പീലി
Deleteഷാജിയുടെ ഈ ഡയറി കുറിപ്പുകള്‍ നല്‍കുന്ന നൊമ്പരം ...
ReplyDeleteമാതൃ ഭാവം വാക്കുകളാല്‍ വരച്ചിട്ട ഈ ഡയറി താളുകളിലെ
മഷിയുണങ്ങാതിരിക്കട്ടെ ,,,,,,,,
ആശംസകള്‍
നന്ദി വല്യെട്ടാ ഇല്ല ഒരിക്കലും ഇല്ല ,ഈ മഷി ഉണങ്ങില്ല മനസ്സിന്റെ ഭാവങ്ങള്‍ അല്ലെ അക്ഷരങ്ങളായ് വിടരുന്നത്
Deleteഓരോ അമ്മയും നക്ഷത്രമാണ് .അകലെയായിരിക്കുമ്പോള്‍ അവയ്ക്ക് തിളക്കം കൂടും ,ആശംസകള്‍ ,,,
ReplyDeleteഅതെ ആ നക്ഷത്രത്തിന്റെ തിളക്കം തന്റെ മക്കള്‍ക്കുള്ള വഴികാട്ടിയല്ലേ നന്ദി വായനക്കും അഭിപ്രായത്തിനും
Deleteചില ചിതറിയ ചിന്തകള്‍, ഓര്‍മ്മകള്‍, അനുഭവങ്ങള്‍.. എല്ലാം കൂടി ചെര്തെഴുതിയ ഈ അക്ഷരങ്ങള്‍ മുന്നോട്ടുള്ള യാത്രയില്‍ ഉര്‍ജമാവട്ടെ ...
ReplyDeleteആശംസകള്‍..
തീര്‍ച്ചയായും അത് തന്നെയാണ് ഊര്‍ജ്ജം അനുഭവങ്ങള്‍ അക്ഷരങ്ങളില്‍ പടര്‍ത്തുക അതില്‍ നിന്നും കിട്ടുന്ന ഊര്‍ജ്ജം ചെറുതല്ല ,നന്ദി വായനക്കും അഭിപ്രായത്തിനും എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി
Deleteകണ്ണീരിന്റെ ഓര്‍മ്മത്തുള്ളികള്‍ നൊമ്പത്തിന്റെതാണ് .ദിനസരിക്കുറിപ്പുകളില്‍ അനുഭവങ്ങളുടെ സാക്ഷ്യപ്പെടുത്തലും പീലി വിടര്‍ത്തുമല്ലോ ,അല്ലേ? ഈ കുഞ്ഞു മയില്‍പ്പീലിക്ക് ഹൃദയംഗമമായ ആശംസകള്‍ !
ReplyDeleteനന്ദി ഇക്കാ ,തീര്‍ച്ചയായും പീലിവിടര്‍ത്തും, അനുഭവങ്ങള്‍ അക്ഷരങ്ങളായ് ഡയറിയില്‍ കുറിക്കുമ്പോള്‍ ,ആ ഓര്‍മ്മകുറിപ്പുകള്‍ക്ക് തീവ്രത കൂടും അല്ലെ എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി
Deleteആ അമ്മനക്ഷത്രം എന്നും വരട്ടെ ............
ReplyDeleteനന്ദി സ്നേഹം നിറഞ്ഞ ഈ പ്രാര്‍ത്ഥനക്കും വായനക്കും എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞുമയില്‍പീലി
Deleteവിവരണം ദിവസത്തിന്റെ തണലില്‍
ReplyDeleteകൊള്ളാം ,
നന്ദി വായനക്കും അഭിപ്രായത്തിനും എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞുമയില്‍പീലി
Deleteവീണ്ടും എഴുതുക ,ആശംസകള്‍ ..
ReplyDeleteനന്ദി കാത്തി എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞുമയില്‍പീലി
Deleteഹൃദയധമനികളില്‍ എന്നും ഒഴുകുന്ന..
ReplyDeleteമധുരസ്മരണകളില്‍ എന്നും വിരിയുന്ന..
അകാലത്തില്‍ എല്ലാവരെയും പിരിയുന്ന
ഒരാത്മനൊമ്പരമാണമ്മ.
നിത്യപ്രാര്‍ഥനയുടെ ലോകത്തതെന്നുമൊരു
നക്ഷത്രമായ് തെളിഞ്ഞു നില്‍പ്പുവെങ്കില്‍
അത് തന്നെയാണതിന്‍ ജന്മപുണ്യം.
നന്ദി ചെറിയാക്കാ ,നല്ല വരികള്‍കൊണ്ട് ആശംസിച്ചതിന്
Deleteജനുവരി 5....ഗദ്ഗദങ്ങള്‍...നൊമ്പരങ്ങള്‍...വായനന്യ്ക്കു ശേഷവും നെഞ്ചിനകത്ത് നിന്ന് പുറത്തെടുക്കാന്‍ ആവാത്ത പോലെ..!
ReplyDeleteജനുവരി 6...ഒരു പൊന്‍പുലരി പോലെ...!
നൊമ്പരപ്പെടുത്തിയല്ലോ...
ആശംസകള്‍ ട്ടൊ..!
നന്ദി ചേച്ചി വായനക്കും അഭിപ്രായത്തിനും ഓര്‍മ്മകള്‍ ചിലപ്പോ അങ്ങിനെ അല്ലെ മനസ്സില്‍ എപ്പോഴും ഒരു നൊമ്പരമായ് അവശേഷിക്കും എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞുമയില്‍പീലി
Deleteനോബരങ്ങള്‍ ..അതങ്ങനെ ..നില്‍ക്കും ..ഓര്‍മകളില്‍ ..
ReplyDeleteഅതെ ഓര്‍മ്മകള്‍ എപ്പോഴും നൊമ്പരപ്പെടുത്താറല്ലേ ഉള്ളൂ ..നന്ദി പൈമ
Deleteപ്രിയപ്പെട്ട ഷാജി,
ReplyDeleteഹൃദ്യമായ നവവത്സരാശംസകള്‍!
വരികള്‍,ഹൃദയത്തില്‍ നൊമ്പരം പടര്‍ത്തി..!
ഹൃദയത്തില്‍ നിന്നും കണ്ണുനീരിന്റെ കയ്യോപ്പുമായി ഒരു പോസ്റ്റ് ! ഒത്തിരി ഇഷ്ടപ്പെട്ടു!
ഒരു കാവല്‍മാലാഖയായി അമ്മയെപ്പോഴും കൂടെയുണ്ടാകും!ജീവിതത്തില്‍ നല്ല സൌഹൃദങ്ങളും ബന്ധങ്ങളും ഊര്‍ജം നല്‍കും!
പ്രവാസ ജീവിതത്തിലുംഓര്‍ക്കണം, ഷാജി, പ്രിയപ്പെട്ട അമ്മയുടെ പ്രാര്‍ഥനകളും അനുഗ്രഹങ്ങളും എപ്പോഴും ഒരു സ്നേഹസ്വാന്തനമായി കൂടെയുണ്ടെന്ന്! ആ സ്നേഹതണലില്‍ ജീവിക്കുമ്പോള്‍, മനസ്സിന് കരുത്തു നല്‍കും!
മൈലാഞ്ചിയണിഞ്ഞ മൊഞ്ചുള്ള പെണ്‍കൊടി, ഒപ്പനപാട്ടിന്റെ ശീലുകളുമായി എത്രയും വേഗത്തില്‍ ജീവിതത്തില്‍ കൂട്ടുകാരിയാകട്ടെ !
സസ്നേഹം,
അനു
നന്ദി ആണ് സ്നേഹത്തിന്റെ ഭാഷയില്‍ എഴുതിയ ഈ കുറിപ്പ് തീര്‍ച്ചയായും ആ സ്നേഹസ്വാന്തനം കൂടെ ഉണ്ട് എന്ന് തന്നെയാണ് മനസ്സിന്റെ കരുത്ത്,നന്മ നിറഞ്ഞ പ്രാര്‍ത്ഥനക്ക് ഒരു പാട് നന്ദി എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞുമയില്‍പീലി
Deleteമനസ്സിലേക്ക് നൊമ്പരം നിറച്ച ഡയറി ത്താളുകള്‍
ReplyDeleteഒരു പാട് നന്ദി ഇക്കാ ആ നല്ല നല്ല വാക്കിന് എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി
Deleteഇരുട്ട് നിറഞ്ഞ അവന്റെ വഴിയില്‍ ഒരു കുഞ്ഞു വെളിച്ചമായ് , ഒരു വഴി വിളക്കായ് എപ്പോഴും ആ അമ്മ നക്ഷത്രവും ഉണ്ടാകും....
ReplyDeleteമനസ്സിനെ ആര്‍ദ്രമാക്കുന്ന കാവ്യാത്മകമായ ദിനസരിക്കുറിപ്പുകള്‍....
അതെ പ്രദീപേട്ടാ ഒരു വഴിവിളക്കായ് എന്നും ഉണ്ടാകട്ടെ നന്ദി വായിച്ചതിനും അഭിപ്രായത്തിനും എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി
Deleteഡേയ് ഷാ,
ReplyDeleteഇതൊരുമാതിരി ചതിയായിപ്പോയി കേട്ടോ.
വന്നു വായിച്ചു ആര്മാധിച്ചു പോകാന്നും കരുതിയാ വന്നത്.
ഇവിടാണെങ്കില്‍ പുലികളും പൂച്ചകളും കൊമ്പനും വമ്പനും ഒക്കെയിരുന്ന്
കണ്ണു തുടക്കുവാണല്ലോ.!
ഛെ! എന്റെം കണ്ണു നിറഞ്ഞല്ലോ!
നന്ദി ഇക്കാ ,കണ്ണൂരാന്റെ കണ്ണ് നിറയുകയോ പാടില്ല ജീവിത അനുഭവങ്ങള്‍ എല്ലാം നര്‍മ്മത്തില്‍ ചാലിക്കുന്ന കണ്ണൂരാന്‍ കരയരുത് കേട്ടോ..എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞുമയില്‍പീലി
Deleteഈ ഡയറിത്താലുയ്ക്ല്‍ മനസ്സിലേക് കയറുന്നു ..
ReplyDeleteവരികളില്‍ പലതു വളരെ നന്നായിടുണ്ട് , ആശംസകള്‍
നന്ദി ചെമ്മാടുക്ക ....ഈ സ്നേഹം നിറഞ്ഞ വാക്കുകള്‍ക്ക് എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞുമയില്‍പീലി
Deleteഎനിക്കെന്തോ, വായിച്ചു ബോറടിച്ചു..
ReplyDelete:) നന്ദി കേട്ടോ വായനക്കും ബോറടിപ്പിച്ചതിനും ..:) എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞുമയില്‍പീലി
Deleteവേദനകള്‍ താളുകളിലേക്ക് പകര്‍ത്തിയപ്പോള്‍ വായനയില്‍ നൊമ്പരം നിറച്ചു.. ഷാജി. ഹൃദ്യമായ വരികള്‍..
ReplyDeleteനന്ദി ജെഫുക്കാ നൊമ്പരം നിറഞ്ഞ ഓര്‍മ്മകള്‍ എപ്പോഴും വേദന സമ്മാനിക്കുന്നു അല്ലെ .എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി
Deleteഇന്ന് ജനുവരി 5 ..!!!
ReplyDelete(നന്നായിട്ടുണ്ട്)
നന്ദി ഹാഷിമുക്കാ ....എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞുമയില്‍പീലി
Deleteനന്നായിട്ടുണ്ട്, പിന്നെ അതിൽ എന്റെ മനസ്സ് വല്ലാതങ്ങ് ആകർഷിക്കപ്പെട്ടത് ജനുവരി മൂന്നും നാലും ആണ് ട്ടോ. നന്നായിരിക്കുന്നു ആശംസകൾ. പിന്നെ ഇതൊന്ന് തിരുത്ത്, സൗകര്യപ്പെടുമെങ്കിൽ മാത്രം. 'സ്വൊയം'.അതെന്താണെന്ന് ഈ മണ്ടൂസൻ പറഞ്ഞ് തരേണ്ടല്ലോ ? ആശംസകൾ, അഭിനന്ദനങ്ങൾ ഒരിക്കൽ കൂടി.
ReplyDeleteനന്ദി മനേഷ് ....വായനക്കും അഭിപ്രായത്തിനും തീര്‍ച്ചയായും ഞാനത് മാറ്റാന്‍ ശ്രമിക്കും കേട്ടോ ..എല്ലാനന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി
Deleteഹൃദയത്തിന്റെ മുറിവില്‍ നിന്നും ഇറ്റു വീണ കൊച്ചു കൊച്ചു വാക്കുകള്‍
ReplyDeleteഞാനും ഒരു തവിട്ടു നിറമുള്ള ഡയറിയില്‍ എഴുതി സൂക്ഷിച്ചിട്ടുണ്ട്...
എന്റെ ഓരോ ദിവസങ്ങളിലും എന്റെ പ്രണയിനിയുമായുള്ള ആത്മസംവേദനം...
ഒടുക്കം പ്രണയം ഒരിക്കലും തിരിച്ചു കിട്ടാത്ത അകലത്തില്‍ ആയി
എന്ന് മനസ്സിലാക്കിയപ്പോള്‍ അവളുടെ വിവാഹത്തിനു ആ ഡയറി
ഒരു സമ്മാനമായി കൊടുക്കാമെന്നു കരുതി കാത്തിരുന്നു...
ദൈവത്തിന്റെ വികൃതികള്‍ അവിടെയും വിടാതെ പിന്തുടര്‍ന്നു....
------------------------------------------------------
ആ ദുഷ്ടത്തി എന്നെ കല്യാണം അറിയിച്ചത് കൂടിയില്ലാ.... :(
(ഹ ഹ ഹ....)
ഇതിനാണോ ഞാന്‍ കുറെ പുറകെ നടന്നു ചെരുപ്പ് തേയിച്ചത്...
തീരെ നന്ദിയില്ലാത്ത വര്‍ഗ്ഗം... ഹും...
എല്ലാരും കരച്ചില്‍ കമന്റുകള്‍ ആയി
ഇവിടെ മെഗാസീരിയല്‍ പരുവമാക്കിയതോണ്ട്
ചുമ്മാ തമാശിച്ചതാ...
ഷാജി ചുമ്മായെങ്കിലും ഒന്ന് ചിരിച്ചേക്കണം.. എന്റെ സന്തോഷത്തിന് ... പ്ലീസ് :)
അതു വിട്... പോസ്റ്റിലേക്ക് വരാം...
അഞ്ചാമത്തെയും ആറാമത്തെയും ദിവസത്തേത് എനിക്ക് പെരുത്തിഷ്ടായി..
ബാക്കിയുള്ളതും നന്നായിട്ടുണ്ട്...
സ്നേഹപൂര്‍വ്വം
സന്ദീപ്
സന്ദീപെട്ടാ ...ചിരിച്ചു കേട്ടോ ...സ്നേഹം നിറഞ്ഞ ആ വാക്കുകള്‍ക്കു ഒരു പാട് നന്ദി ...മനസ്സില്‍ സങ്കടം വന്നാലും സന്തോഷം വന്നാലും ഞാന്‍ എഴുതും അത്രേ ഉള്ളൂ ...ഒരു നഷ്ടപ്രണയം ഉണ്ടല്ലേ ഞാന്‍ വായിച്ചിരുന്നു ആ ബ്ലോഗ് അടുത്ത പോസ്റ്റ് ആ പ്രണയിനിയെ കുറിച്ച് തന്നെ ആയിക്കോട്ടെ .എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി
Deleteപ്രീയ മയില്‍ പീലീ .. ക്ഷമിക്കുക പേര് ചോദിച്ചില്ല ..
ReplyDeleteഎങ്കിലും ഇതിനൊരു സുഖമുണ്ട് , ഈ പേരിന് ..
ഈ കുറിപ്പുകള്‍ക്ക് ഒരു നനുത്ത അനുഭവത്തിന്റെ
ഓര്‍മകളൂടെ സുഖമൊ , വേദനയൊ ഉണ്ട് ..
ഡയറീ കുറുപ്പുകള്‍ക്കെപ്പൊഴും തലയിണയുടെ
ഗന്ധം കാണും , മിഴിനീരു വറ്റിയ , സ്വപ്നത്തിന്റെ
കണങ്ങള്‍ പറ്റിപിടിച്ചിരിക്കുന്ന സുഗന്ധം ..
മനസ്സിലെവിടെയോ പതിഞ്ഞ പ്രണയം
വാല്‍സല്യം ഒക്കെ കൂട്ടി വയ്ക്കുന്നൂ ഈ വരികള്‍ ..
അമ്മയുടെ ചൂര് നഷ്ടമാകുന്ന മനസ്സിനേ
അതു തിരിച്ചറിയുവാന്‍ സാധിക്കൂ .. അതിനെത്ര
മൂല്യമുണ്ടെന്ന് അറിയുവാന്‍ കഴിയൂ ..
അങ്ങകലേ എന്നും എപ്പൊഴും വഴി വിളക്കായീ
ആ അമ്മനക്ഷത്രം ഉണ്ടാകും ..
ഉണ്ടാവാതേ തരമില്ലാല്ലൊ .. അമ്മ അതു തന്നെ
നാം എത്ര തള്ളി പറഞ്ഞാലും , സ്വന്തം വയറു
നിറഞ്ഞില്ലേലും നമ്മേ ഊട്ടുന്ന ഉറക്കുന്ന മനസ്സ്
മരണം വരെ അമ്മ മകനായീ , അമ്മ കൊതിയനായീ
ജീവിക്കാനായാല്‍ അതും പുണ്യം തന്നെ ..
നോവിന്റെ പാതയില്‍ , വാല്‍സല്യത്തിന്റെ സപ്ര്ശവുമായീ
മഴയുടെ കുളിരു പൊലെയൊരു പോസ്റ്റ് .. സഖേ ..
നന്ദി റിനി ചേട്ടാ ഒരു പാട് നന്ദി ഈ നല്ല വാക്കുകള്‍ക്ക്...
Deleteഎന്തെഴുതും എന്ന് ആലോചിച്ചു സമയം ഒരു പാട് കഴിഞ്ഞു
ReplyDeleteവീണ്ടും വീണ്ടും വായിച്ചു .. ആത്മാര്ഥഞമായ വാക്കുകള്‍ മനസിനെ വല്ലാതെ പിടിച്ചു കുലുക്കി
ആശംസകള്‍ സോദര .. ബൈ എം ആര്‍ കെ
നന്ദി റഷീദ് ഹൃദയത്തില്‍ വിരിഞ്ഞ ആ വാക്കുകള്‍ക്ക്
Deleteഡയറിക്കുറിപ്പ് ഒരനുഭവമായി. നന്ദി.
ReplyDeleteവായനക്ക് ഒരു പാട് നന്ദി സഹോദരാ
Deleteഷാജി, വായിക്കാന്‍ വൈകിയതില്‍ ക്ഷമിക്കുക. കമ്പ്യൂട്ടര്‍ കേടായതായിരുന്നു കാരണം. കവിതയാണെന്നാ വിചാരിച്ചത്, സാഹിത്യത്തിന്‌റെ മേമ്പൊടിയോടെയുള്ള ഉള്ള ഒരു രചനയാണെന്ന് വായിച്ചപ്പോള്‍ മനസ്സിലായി. ആ അമ്മ നക്ഷത്രം ഒരാശ്വാസമായി വെളിച്ചമായി എന്നും എല്ലാവരുടേയും കൂടെ ഉണ്‌ടാവട്ടെ എന്ന് ഈ വേളയില്‍ ആശംസിക്കുന്നു.
ReplyDeleteനന്ദി സുഹൃത്തേ ഈ വായനക്ക് അഭിപ്രായത്തിനും
Deleteഡയറി കുറിപ്പുകള്‍ ഫീലിംഗ് തോന്നുന്നതാണ് ....നന്നായിടുണ്ട് .ആശംസകള്‍
ReplyDeleteനന്ദി സുഹൃത്തേ വായനക്ക്
Deleteവരികളിൽ നിന്ന് നൊമ്പരം മനസിലേക്കെത്തി..കടുകട്ടി വാക്കുകളുടെ അകമ്പടിയില്ലാതെ പിറന്ന ഒരു നല്ല ഡയറിക്കുറിപ്പ്..ആശംസകൾ
ReplyDeleteനന്ദി സുഹൃത്തേ ഈ വായനക്കും സ്നേഹം നിറഞ്ഞ ഈ അഭിപ്രായത്തിനും
Deleteമയില്‍പ്പീലീ..
ReplyDelete:-)
ലളിതമായി പറഞ്ഞ ഈ ഡയറിക്കുറിപ്പ് നന്നായീ . മനസ്സിലേക്ക് നേരിട്ട് സംവേദിച്ച ഭാഷയ്ക്ക് ചെറിയ സങ്കടം ഉണ്ടാക്കാനും കഴിഞ്ഞ് കേട്ടോ..
ഭാവുകങ്ങള്‍ ...
മനു. .
ഹായ് ഒരു പാട് നന്ദി കേട്ടോ വന്നതിനും വായിച്ചതിനും
Deleteകുഞ്ഞുമയില്‍പ്പീലി വാക്കുകള്‍ കൊണ്ട് കണ്ണുകളെ ഈറനണിയിച്ചല്ലോ...
ReplyDeleteനന്നായിട്ടുണ്ട്...
നന്ദി മനോജേട്ടാ
Deleteഒരിക്കലും കാലം നമ്മളോട് ചോദിക്കാതിരിക്കട്ടെ ....
ReplyDeleteനിന്‍റെ മനസ്സെന്ന നിറകുടത്തില്‍ അമൃതെന്ന സ്നേഹമല്ല ...വഞ്ചനയുടെ വിഷമായിരുന്നു എന്ന്; വളരെ നല്ല വരികള്‍. .
സങ്കല്‍പ്പങ്ങള്‍ക്ക് അതിര്‍വരമ്പുകള്‍ ഇല്ല.
ഓരോ താളുകളും എല്ലാ സീമകളും ഭേദിച്ച് പറക്കുന്നു.
ഇനിയും വരാം
അഭിനന്ദനങ്ങള്‍.. .......................................//........................---
നന്ദി വായനക്കും അഭിപ്രായത്തിനും എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി
Deleteഈ ഡയറി താളുകള്‍ സംസാരിക്കുന്ന ചിന്തകള്‍ വളരെ നന്നായി ഷാജി ..
ReplyDeleteആശംസകള്‍ പ്രിയ സുഹൃത്തേ
:)nanadhi
ReplyDeleteഡയറി താളുകള്‍ നെഞ്ചോടു ചേര്‍ത്ത് ഞാനും പ്രവാസത്തിന്റെ പട്ടു മെത്തയില്‍ മെല്ലെ മെല്ലെ നിദ്രയിലേക്ക്........അതിനുമുന്‍പ് അമ്മയെ ഓര്‍ക്കുന്നു.
ReplyDeleteഒത്തിരി സ്നേഹത്തോടെ
ജോസെലെറ്റ്.
നന്ദി സുഹൃത്തേ വായനക്ക്
Deleteaashamsakal............
Deleteപ്രിയപ്പെട്ട ഷാജീ,
ReplyDelete.....................................
ഇല്ലാ ഒന്നും എഴുതുന്നില്ല ........
ആ നക്ഷത്ര ശോഭയ്ക്ക് മുന്നില്‍ വിനയാന്വിതന്‍ ആയി നില്‍ക്കുന്നു ഞാനും
നമ്മുടെ അളവ് കോല്‍ കൊണ്ട് നമുക്ക് തെറ്റും ശരിയും അളക്കാന്‍ കഴിയില്ല
സ്നേഹം നിറഞ്ഞ ഈ മനസ്സ് എന്നും കൈവേടിയാതിരിക്കുക
എങ്കില്‍
നക്ഷത്ര തിളക്കം കൂടി കൊണ്ടേ ഇരിക്കും
തീര്‍ച്ച
കണ്ണീരിന്റെ നനവാർന്ന താളുകൾ നെഞ്ചിൽ ചേർത്ത് കണ്ണുകൾ പൂട്ടൂ..!
ReplyDeleteആ ഇരുളിമയിൽ,ദൂരെ അമ്മ നക്ഷത്രം വഴികാട്ടിയാവും..!
സ്നേഹവും സാന്ത്വനവും നൽകി മുന്നോട്ടു നയിക്കും..!
മനസ്സിൽ തൊടുന്ന എഴുത്ത്..!!
വളരെ നന്നായി കൂട്ടുകാരാ..!
ആശംസകളോടെ...പുലരി
ഓരോ കുറിപ്പിനും അതിന്റേതായ അര്‍ത്ഥതലങ്ങള്‍....ഈ കുഞ്ഞു കുറിപ്പുകള്‍ ഒന്നുകൂടി വികാസം കൊള്ളട്ടെ.ആശംസകള്‍ !
ReplyDeleteaashamsakal...... blogil puthiya post.... EE ADUTHA KAALATHU...... vayikkane...........
ReplyDeleteഓർമ്മക്കാവടികൾക്കൊത്ത് ഞാനും...
ReplyDeletevery nice
ReplyDeleteഒരു കുഞ്ഞുമയില്‍പീലി said...
ReplyDeleteപറഞ്ഞു ആശംസകള്‍
നല്ല രസമുണ്ട്...
ReplyDeleteആശംസകൾ