Friday, April 15, 2011

വിഷുകൈനീട്ടം

കുറച്ചു നേരം കൂടെ കിടന്നാലോ അല്ലെങ്കി വേണ്ട വിഷു ദിവസമായിട്ട് ഇന്നെങ്കിലും നേരെത്തെ എണീക്കാം,കണി കാണേണ്ടേ ...കണ്ണ് തുറക്കാതെ അജി ചിന്തിച്ചു .ഏതോ പോലീസ് ജീപ്പിന്റെ ശബ്ദം കേട്ടപ്പോഴാണ് താന്‍ പ്രവാസി ആണെന്ന ബോധം വന്നത് "പ്രവാസിക്ക് എന്ത് വിഷു എന്ത് കണി ".വീട്ടിലേക്കു അയച്ചു കൊടുത്തു വിഷു കൈ നീട്ടം, അവര്‍ സന്തോഷമായ് വിഷു ആഘോഷിക്കട്ടെ ഇതൊക്കെ ചിന്തിക്കുമ്പോഴും അജി കണ്ണ് തുറന്നിരുന്നില്ല,എന്താ ഇപ്പൊ കണി കാണുക കണികാണാന്‍ മാത്രം എന്താണ് പ്രവാസ ലോകത്ത് ഉള്ളത് കുറെ സങ്കടങ്ങളുടെ കൂമ്പാരങ്ങള്‍ അതില്‍ നിന്ന് കര കയറാന്‍ ശ്രമിക്കുന്ന കുറെ മലയാളികളും. ജീവിത യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞ മലയാളിക്ക് കണി എന്ന വിശ്വാസത്തെ ഉള്‍ക്കൊള്ളാന്‍ കഴിയുമോ ,ഇങ്ങിനെയൊക്കെ ചിന്തിക്കുന്നതിനിടയില്‍ ആണ് സുര്യയെ കുറിച്ച് ഓര്‍ത്തത്‌ മുടി നീളത്തില്‍ ഇട്ട്,രണ്ടുകണ്ണുകളിലുംകണ്‍മഷി എഴുതി ഒരു മലയാളി പെണ്‍കൊടി ,ആദ്യമായാണ്  പ്രവാസ  ജീവിതത്തിനിടയില്‍ ഇങ്ങിനെയൊരു പെണ്‍കുട്ടിയെ കാണുന്നത് ,ശരിക്കും പറഞ്ഞാല്‍ സുര്യയെ കണ്ടാണ്‌ എന്നും ജോലിക്ക് പോയിരുന്നത് സുര്യയെ തന്നെ അല്ലെ എന്നും കണി കണ്ടിരുന്നത്‌ ഒരു പക്ഷെ കണിയില്‍ സത്യം ഉണ്ടായിരിക്കും ,ഏതോ ഒരു പ്രേരണയാല്‍ അജി പെട്ടെന്ന് എണീറ്റു വാതില്‍ തുറക്കാന്‍ നോക്കുന്ന സമയത്താണ് വാതിലില്‍ ആരോ തട്ടിയത് ,തുറന്നു നോക്കുമ്പോള്‍ 'ചിന്നൂട്ടി..."ആരിത് ചിന്നൂട്ടിയോ ഹാപ്പി വിഷു " സെയിം റ്റു യു അങ്കിള്‍ ..ദാ അങ്കിള്‍ വിഷു കൈനീട്ടം സുര്യാന്റി തന്നതാ .....തുറന്നു നോക്കി ഒരു "പനനീര്‍ പൂവ് '.....എന്നത്തേയും പോലെ അജി ജോലിക്ക് പോകുമ്പോള്‍ കണ്ടു സുര്യയെ പട്ടുപാവാട ഇട്ട്,കണ്‍മഷിയും കുപ്പിവളകളും...എന്നത്തേയുംപോലെചെറു പുഞ്ചിരിയും,പക്ഷെ ആ പുഞ്ചിരിക്ക്  കൊന്ന പൂവിനേക്കാള്‍ സൌന്ദര്യം ഉണ്ടായിരുന്നു,ആ വിഷു കൈനീട്ടത്തിനു മറ്റെന്തിനെക്കാളും സന്തോഷം കിട്ടുന്നതായിരുന്നു .....

9 comments:

  1. കൊന്നയിപ്പോള്‍ കണികാണാനില്ലയെങ്ങും
    കണക്കില്ല പക്ഷെ,കടയില്‍ കിട്ടുന്നതിനത്!

    ReplyDelete
  2. ഹായ് സന്തോഷത്തിന്റെ വിഷുദിന ആശംസകൾ.

    ReplyDelete
  3. വിഷുദിന ആശംസകൾ ഷാജി.....

    ReplyDelete
  4. ആശംസകൾ.......... :)

    ReplyDelete
  5. നല്ല വിഷുക്കണീ ഷാജി

    ReplyDelete
  6. ഇപ്പോള്‍ എങ്ങും ഹൈബ്രീഡ് കൊന്നകള്‍ ആണ്,
    ആണ്ടില്‍ മുന്നൂറ്റിഅറുപത്തഞ്ചുദിവസവും പൂക്കുന്നവ.

    ReplyDelete
  7. ഈ കണി നന്നായി ഷാജി ..
    നാട്ടില്‍ ആയതിനാല്‍ ഇത് മിസ്സ്‌ ചെയ്തു ... ക്ഷമിക്കൂ

    ReplyDelete
  8. വിഷുക്കണി നന്നായി ഷാജി.. ഇന്നത്തെ വാര്‍ത്തയില്‍ കണ്ടു കേരളത്തില്‍ ഇപ്പോള്‍ ചൈനീസ് കൊന്നപ്പൂ വില്‍പ്പന തകൃതിയായി നടക്കുന്നു.. ഒറിജിനല്‍ കൊന്നയെ വെല്ലുന്നതല്ലെന്കിലും ഒട്ടും കൃത്രിമം തോന്നിക്കാത്തവ........... ഫ്ലാറ്റ് ജീവിതത്തില്‍ ഒറിജിനല്‍ കൊന്നപ്പൂവിനു സ്ഥാനം നഷ്ട്ടപ്പെട്ടു തുടങ്ങിയിരിക്കുന്നു... :(

    ReplyDelete
  9. പൈങ്കിളി ക്കൈനീട്ടം . :) നന്നായിട്ടുണ്ട് ഷാജി..

    ReplyDelete