"ഞങ്ങള്‍ ഇന്ന് രാത്രി പോവുകയാ .....ആദിലും അജ്മലും പ്രവാസത്തിലെ എന്റെ ചെറിയ കൂട്ടുകാര്‍ .മുമ്പേ അറിഞ്ഞിരുന്നു പോവുകയാണെന്ന് അവരത് പറഞ്ഞപ്പോ എന്തോ ...ഒരു .അവരുടെ ഒപ്പം കളിക്കുമ്പോഴും സംസാരിക്കുമ്പോഴും ഞാനെന്റെ ബാല്യകാലത്തേക്ക് തിരിച്ചു പോകുകയായിരുന്നു ,അവര്‍ മിടായിക്ക് വേണ്ടി പിണങ്ങുമ്പോഴും കുറുമ്പ് കാട്ടുമ്പോഴും എന്റെ വീട്ടിലെ കുട്ടികളെ പോലെ യാണ് എനിക്ക് തോന്നിയിരുന്നത്,പ്രവാസത്തിന്റെ വേര്‍പാടിന് കുറച്ചെങ്കിലും ആശ്വാസം കിട്ടിയിരുന്നത് അവരുടെ ചിരിയിലൂടെ ആയിരുന്നു.എന്തിനോ വേണ്ടി വിദൂരത്തിലേക്ക് നീന്തുമ്പോഴും എന്തിന്റെയോ പ്രേരണയാല്‍ പിന്നിലേക്ക് വീണ്ടും തിരിച്ചു നീന്തുന്നു,ഒരു പക്ഷെ തളര്‍ന്നതായിരിക്കാം അല്ലെങ്കില്‍ ഒരു തിരിച്ചു പോക്ക് അനിവാര്യമായി തീര്‍ന്നതാകാം...ഒരിക്കല്‍ ഞാനും തിരിച്ചു നീന്തേണ്ടിവരും,ചിറകറ്റ പറവകളെ പോലെ. ഇനി തിരിച്ചു വരില്ല എന്നുള്ള സത്യം ആ കുട്ടികള്‍ക്ക് അറിയില്ല എന്നതുപോലെ തന്നെ,എനിക്കും അറിയില്ല ഞാനെന്നു തിരിച്ചു നീന്തെണ്ടി വരും എന്ന്. വേര്‍പാടിന്റെ മഴ മനസ്സില്‍ ഉണ്ടെങ്കിലും, സ്വൊന്തം മണ്ണിലേക്ക് തന്നെയാണ് ആ കുട്ടികള്‍ പോയത് ,അവര്‍ വളരട്ടെ കേരള സംസ്കാരത്തില്‍ .......അവര്‍ മണ്ണിന്റെ മണമറിയട്ടെ......
എന്റെ ബ്ലോഗിലിട്ട കമന്റിന്റെ വാലു പിടിച്ചു വന്നതാ... അപ്പോള്‍ ഇവിടെ ഫുള്‍ ഡെസ്പ്! അവരു മണ്ണപ്പം ചുട്ടും, മാവിനു കല്ലെറിന്ഞും, കെ എഫ് സിക്കു പകരം നല്ല ഉപ്പിലിട്ട നെല്ലിക്കയും തിന്നു, മലയാളം പറന്ഞു വളരട്ടെ!
ReplyDeleteഅവര്‍ നാടറിഞ്ഞു വളരട്ടെ!
ReplyDeletethanks sree and aisibi
ReplyDeleteകണ്ണന്‍ ചിരട്ടയില്‍ പുട്ട് ചുട്ടു കളിക്കാന്‍, മുറ്റത്തെ മാവില്‍ ഊഞ്ഞാലാടി കളിയ്ക്കാന്‍ അവരുടെ ഉപ്പയുടെ ഉമ്മയുടെയും അനുവാദം അവരങ്ങ് വാങ്ങി കൊടുക്കൂ ഷാജീ
ReplyDeleteപോട്ടന്നേ........
ReplyDeleteകുഞ്ഞുങ്ങള്‍ നമ്മുടെ മണ്ണിന്റെ മണവും, പൂവിന്റെ നിറവും സുഗന്ധവും, കണ്ടു വളരട്ടെ.
നന്മയുള്ളവരാകാന്‍ നാടാണ് നല്ലത്.
പോട്ടന്നേ........
ReplyDeleteകുഞ്ഞുങ്ങള്‍ നമ്മുടെ മണ്ണിന്റെ മണവും, പൂവിന്റെ നിറവും സുഗന്ധവും, കണ്ടു വളരട്ടെ.
നന്മയുള്ളവരാകാന്‍ നാടാണ് നല്ലത്.