ഇന്ന് ജൂണ്‍ 27
അവന്‍ തന്‍റെ ഡയറിയില്‍ കുറിച്ചു
കടലെത്ര മനോഹരം
കടലോര്‍മ്മകളോ
അതിമനോഹരവും
ഇരമ്പലിന്‍റെ ചിറകടികള്‍
കണ്ണടച്ച് കേള്‍ക്കുന്ന നേരമായിരിക്കണം
നനഞ്ഞു കുതിര്‍ന്ന കമ്പ് കൊണ്ട്
നീ കൊത്തിവെച്ചത്
പ്രണയസ്വകാര്യം
സൂര്യന്‍റെ ചുവപ്പ് സാക്ഷിയാണ്
മണല്‍ തരികളില്‍ നീ കുറിച്ചത്
ദരിദ്രനായ കര
കടലിനു കൊടുക്കേണ്ട
കടലിനു കൊടുക്കേണ്ട
കവിതയത്രേ
കടല്‍ കരയെ പുണരുന്നിടത്ത്
കടല്‍ പറഞ്ഞ സ്വകാര്യം
ആഴങ്ങളിലെ പവിഴപുറ്റുകളുടെ
ജീവിതങ്ങളെ കുറിച്ചാണ്
കടലും കരയും നിരന്തര പ്രണയസാക്ഷ്യങ്ങളാണ്.ഒരിക്കലും തീരാത്ത പ്രണയ കാവ്യം. നിങ്ങളുടെ പ്രണയവും എന്നും ഓളം തല്ലി തുടിച്ചു കൊണ്ടിരിക്കട്ടെ, പ്രിയ സജന ഷാജി.
ReplyDelete