പെരിങ്ങോട് ഗ്രാമത്തിന്‍ നടുവിലൊരു പൂമരമുണ്ട് കാലങ്ങിള്‍ക്കിപ്പുറവും ചിരിക്കുന്ന പൂമരം
അതെ.. ഓര്‍മ്മകളുടെ ഇടവഴികളില്‍ എവിടെയോ ഞാന്‍ കാണാറുണ്ട് ഈ പൂമരത്തെ. ബാല്യകാലത്ത് തുണിസഞ്ചിയും മണ്ണെണ്ണ ടീന്നുമായ് റേഷന്‍കടയിലേക്കുള്ള യാത്രയില്‍ ,തയ്ച്ചു വെച്ച പുത്തന്‍ ഷര്‍ട്ട് വാങ്ങാന്‍ രാഘവേട്ടന്റെ വീട്ടിലേക്കുള്ള യാത്രയില്‍ ,വെള്ളച്ചായ കുടിക്കാന്‍ ആ ഇരുമ്പ് സൈക്കിളിന്‍ മേല്‍ പോകുമ്പോഴും എന്നോട് ചിരിക്കാറുണ്ടായിരുന്നു ആ പൂമരം .
തോളില്‍ കൈകള്‍ ചേര്‍ത്ത് വെച്ച സൗഹൃദത്തിനും ആരുടെയോ പ്രണയാര്‍ദ്രമായ പുഞ്ചിരിക്കുവേണ്ടിയുള്ള കാത്തിരിപ്പിനും എത്ര സാക്ഷിയായിട്ടുണ്ട് എനിക്കാ പൂമരം . അതിനേക്കാള്‍ ഏറെ വാത്സല്യത്തിന്റെ രണ്ടു കൈകള്‍ പിടിവിടല്ലേ എന്ന് ചൊല്ലി അമ്മ നക്ഷത്രം എത്രയോ തവണ ഈ പൂമരത്തിന്‍ കീഴിലുള്ള നടപ്പാതയിലൂടെ പോയിരിക്കുന്നു .മഞ്ഞു പെയ്തിറങ്ങിയ ഒരു ഡിസംബര്‍ രാവിലാണ് ആ പൂമരത്തിനു ചുറ്റുമുണ്ടായിരുന്ന തറകളെല്ലാം പൊളിച്ചു കളഞ്ഞത് ഞാന്‍ പൂമരത്തോട് ചോദിച്ചു വികസനത്തിന്‍റെ വാള്‍തല നിന്നിലേക്കും വരുമോ ..?
നിറം മങ്ങിയ ഇലകളില്‍ പറ്റിപ്പിടിച്ച മഞ്ഞുതുള്ളികളെ തലോടിക്കൊണ്ട് പൂമരമെന്നോട്
കാലങ്ങളുടെ വേഗതയില്‍ ഈ പെരിങ്ങോട് ഗ്രാമവും മാറിയില്ലേ ഉയര്‍ച്ചയിലും വളര്‍ച്ചയിലും താഴ്ചയിലും ഉറങ്ങാതെ ഞാന്‍ കാവലിരുന്നിട്ടുണ്ട് . എനിക്ക് അക്ഷരങ്ങള്‍ അറിയുമെങ്കില്‍ എന്‍റെ ചുവന്ന പൂക്കള്‍ കൊണ്ട് കവിത രചിക്കുമായിരുന്നു.
എനിക്ക് പാടാന്‍ കഴിയുമെങ്കില്‍ ഈ ഗ്രാമം മുഴുവനും പാടി നടക്കുമായിരുന്നു . എനിക്കതിനു കഴിയില്ലല്ലോ ഒന്നിനും കഴിയാതെ ഒന്നുമാകാതെ ഞാന്‍ മുരടിച്ചു .സാരമില്ല എങ്കിലും ഞാനിവിടെ വേണം എന്‍റെ ഗ്രാമത്തെ അടയാളപ്പെടുത്താന്‍. എന്‍റെ അരികിലൂടെ വിദ്യ തേടി പോകുന്ന കുഞ്ഞുങ്ങളെ അനുഗ്രഹിക്കാന്‍ സമാധാനത്തിന്‍റെ പൂക്കള്‍ ഈ മണ്ണില്‍ വീഴ്ത്താന്‍ പണ്ടത്തെ പെരിങ്ങോടെന്‍ കഥകളെ ഉറക്കെ പറയാന്‍ ,കലയുടെ വിസ്മയക്കൊടി നാട്ടാന്‍ .
പൂമരത്തോട് ഞാനും ചൊല്ലി "പെരിങ്ങോട് ഗ്രാമമെന്ന സുന്ദരിയുടെ മുടിയിഴയില്‍ കോര്‍ത്തുവെച്ച സ്നേഹ സുഗന്ധമുള്ളതല്ലേ നീ പെരിങ്ങോട് ഗ്രാമത്തിനൊരു സൗന്ദര്യമുണ്ട് അത് കൊണ്ടാണല്ലോ അറിവിന്‍റെ തമ്പുരാനെ നമുക്ക് കിട്ടിയതും ,ഒന്നാം ക്ലാസ്സിനടുത്തു മുമ്പ് നിന്നിരുന്ന ആ വലിയ മാവ് നമ്മുടെ കുഞ്ഞുങ്ങളുടെ സുരക്ഷിതമോര്‍ത്ത് ആവലാതിയാല്‍ വെട്ടിമാറ്റിയപ്പോള്‍ "ഞാനെത്ര ഉച്ചക്കുറങ്ങിയതാ ആ തണലുവിരിച്ച മാവിന്‍ പായയില്‍ എന്ന് വിലപിച്ചതും, താളങ്ങളുടെ ആശാനായ കുഞ്ഞുണ്ണി ആശാന്‍റെ ഓര്‍മ്മയില്‍ കവിത പൂവിട്ടതും ,കൂട്ടം കൂടിയാല്‍ ആത്മാര്‍ത്ഥ ചലച്ചിത്രം പിറവിയെടുക്കുമെന്ന് അറിഞ്ഞതും ,വരയുടെ മാന്ത്രിക ചരടിനാല്‍ വിസ്മയം തീര്‍ത്തതും ഇനിയും പറയുവാനേറെ ഉള്ളതും അദൃശ്യമായ ആ സൗന്ദര്യം കൊണ്ടല്ലേ .
ജീവിതം തേടി എനിക്കിനിയും അലയണം അതിനു മുമ്പ് ഒരു ചോദ്യം
പെരിങ്ങോടിന്റെ നെറുകയില്‍ ഈ പൂമരം നട്ട കൈകളേതാണ്...?
പെരിങ്ങോടിന്റെ നെറുകയില്‍ ഈ പൂമരം നട്ട കൈകളേതാണ്...?
ReplyDeleteആരെങ്കിലും ഒക്കെ നട്ട ഒരു പൂമരം. വരും തലമുറക്കായി നമുക്കും പൂമര വിത്തുകൾ പാകാം
നന്ദി റോസ്‌ലി ചേച്ചി ..... പക്ഷെ തലമുറകള്‍ മാറുമ്പോള്‍ മൂല്യങ്ങളും മാഞ്ഞു പോകുന്ണ്‌ാ aaaaaaa
Deleteഅതെ നമുക്ക് പാകാം അടുത്ത തലമുറക്കായി .
Deleteകൊള്ളാം എനിയ്ക്കിഷ്ടപ്പെട്ടു
ReplyDeleteജീവിതം തേടി എനിക്കിനിയും അലയണം അതിനു മുമ്പ് ഒരു ചോദ്യം
ReplyDeleteപെരിങ്ങോടിന്റെ നെറുകയില്‍ ഈ പൂമരം നട്ട കൈകളേതാണ്...?
കൊള്ളാം ഷാജി നല്ല പോസ്റ്റ്
നന്നായിട്ടുണ്ട് ഷാജി... പെരിങ്ങോട് ഇനിയും നമുക്ക് പൂമരങ്ങള്‍ നടാം :)
ReplyDeleteഓര്‍മ്മകള്‍ക്ക് പൂമരക്കായുടെ മധുരം..
ReplyDeleteഇനി പെരിങ്ങോട് വരുമ്പോൾ ആ മരം ഒന്ന് കാണണമല്ലോ!!!!
ReplyDeleteബ്ലോഗേഴ്‌സിന്റെ ഒരു വാട്‌സ്അപ്പ് ഗ്രൂപ്പുണ്ടാക്കുന്നു നമ്പര്‍ തരാമോ ? എന്റെ വാട്‌സ്അപ്പ് നമ്പര്‍ - 00971 564972300
ReplyDelete(രാമു, നോങ്ങല്ലൂര്‍ രേഖകള്‍)