"ഉപ്പ ഇനി പഠിക്കാന്‍ സമ്മതിക്കുമോ എന്നറിയില്ല "സുറുമയെഴുതിയ ആ കണ്ണുകളില്‍ പ്രതീക്ഷ വെച്ചുകൊണ്ടാണ് മുംതാസ് അത് പറഞ്ഞത് ."കുറച്ചു പഠിച്ചാ...പോരെ ....അപ്പൊ വീണ്ടും ഇങ്ങോട്ട് വരാല്ലോ"ചിരിച്ചു കൊണ്ടാണ് മുസ്തഫ അത് പറഞ്ഞത് ."അറിയില്ല ......മുംതാസിനോട് സംസാരിക്കാന്‍ എന്തോ ഒരു പ്രത്യേക രസമാണ് ,നിഷ്കളങ്കമായ വാക്കുകള്‍ ."എന്തിനാ കാണണം എന്ന് പറഞ്ഞത് ".മുസ്തഫ മറുപടി ഒന്നും പറഞ്ഞില്ല ,അങ്ങിനെയാണ് മുംതാസിന്റെ മുന്നില്‍ വാക്കുകളൊന്നും പുറത്തേക്കു വരില്ല ,"പിന്നെ പറയാം ".വീട്ടിലേക്കു നടക്കുമ്പോഴും മുസ്തഫയുടെ മനസ്സില്‍ അവളായിരുന്നു.എന്നത്തേയും പോലെ വീട്ടിലേക്കു കേറുമ്പോള്‍ "മുംതാസേ"....എന്ന് വിളിച്ചുകൊണ്ടാണ് ഉമ്മറത്തേക്ക് കയറിയത് "നീ ഭക്ഷണം എടുത്തു വെക്ക്"...ഹ്മ്മം ....ഇപ്പൊ എടുത്തു വെക്കാം "മുംതാസിന്റെ മറുപടികേട്ടു.മുസ്തഫയ്ക്ക് ഉണ്ണുമ്പോഴും ഉറങ്ങുമ്പോഴു മാത്രമല്ല ഏതു സമയവും മുംതാസിനോട്സംസാരിച്ചിരിക്കണം.അവളെ കണ്ടതുമുതല്‍ അങ്ങിനെയാണ് ഏകാന്തതയിലെ ഒരാശ്വാസം പോലെ .അവളെ കണ്ടത് മുതല്‍ ഒറ്റപ്പെട്ടു എന്ന തോന്നല്‍ ഉണ്ടായിരുന്നില്ല അവന്.ആരുമില്ലാത്ത അവന് എല്ലാമായിരുന്നു അവള്‍ ."ഉറക്കം വന്നിട്ട് വയ്യ മുംതാസേ ..ഇനി നാളെ പഠിക്കാം ".കോളേജില്‍ എത്തിയപ്പഴേക്കും സമയം വൈകിയിരുന്നു എങ്കിലും ക്ലാസ്സിലെത്തിയപ്പോള്‍ ഒളികണ്ണിട്ടു നോക്കി വന്നിട്ടുണ്ടോ എന്ന്.ചുവപ്പ് ചുരിദാര്‍ തനിക്കിഷ്ട്ടമുള്ള ചുരിദാര്‍ ആണല്ലോ ,ഈ ദിവസമെന്തേ ഈ ചുരിദാര്‍ ഇടാന്‍ ,മനസ്സിനെന്തോ ഒരു ....അറിയില്ല തന്നെ സ്നേഹിക്കാനും ആരോ ഉള്ളത് പോലെ "ദാ.........മിട്ടായി "മുസ്തഫയ്ക്ക് അപ്പോഴാണ് ക്ലാസ്സിലാണ് എന്ന ബോധം ഉണ്ടായത് "എന്റെ നിശ്ചയമായിരുന്നു ഇന്നലെ "ഒരു മിന്നല്‍ പിന്നെ മഴയായിരുന്നു ഓരോ മഴത്തുള്ളികളും എന്തക്കയോ പറഞ്ഞു കൊണ്ടിരുന്നു .മുസ്തഫ വീട്ടിലേക്കു കയറുമ്പോഴും മഴനിന്നിരുന്നില്ല വിളിക്കാന്‍ ആരും ഉണ്ടായിരുന്നില്ല. ഭക്ഷണം എടുത്തുവെക്കാന്‍ ആരുമുണ്ടായിരുന്നില്ല ,ഇരുട്ടായിരുന്നു അവിടെയെല്ലാം ആ ഇരുട്ടിനു മുമ്പത്തേക്കാള്‍ ആഴം കൂടുതല്‍ ഉണ്ടായിരുന്നു .
നന്നായിട്ടുണ്ട്
ReplyDelete