ആരോ ഒരാള്‍ തിരിക്കുന്നു
കാലമെന്ന ചക്രം തിരിക്കുന്നു
വിശപ്പിന്റെ തീനാളങ്ങളാല്‍
കുഞ്ഞു പൈതങ്ങള് കരയുമ്പോഴും
കുഞ്ഞു പെങ്ങമ്മാരുടെ മാനം
തെരുവില്‍ ഒഴുകുമ്പോഴും
ചക്രം തിരിയുകയാണ്
മതം അന്ധനായി മാറി
തമ്മില്‍ വെട്ടിമുറിക്കുമ്പോഴും
ദാരിദ്ര്യം അലസതയിലെക്കും
അലസത ആത്മഹത്യയിലേക്കും
വഴിമാറുമ്പോഴും ........
കാലചക്രം തിരിയുകയാണ്
ആരോ ഒരാള്‍ തിരിക്കുകയാണ്
നിശബ്ദനായ് ........
നിസംഗതനായ്........
ഉത്തമമായ ചില ആശയങ്ങളിലേക്കിത് അസ്ത്രങ്ങളായി ചില സൂചനകള്‍ നല്‍കുന്നുണ്ട്..
ReplyDelete