Friday, April 10, 2015

ചിത്രങ്ങൾക്കും പറയുവാനേറെ

                                                       
 
നട്ടുച്ചയിലെ സൂര്യവെളിച്ചം പിറന്നാൾ  
ആശംസകൾ നേർന്നപ്പോഴായിരിക്കണം  
ചിന്തകളിൽ എപ്പോഴോ അടഞ്ഞു പോയ 
കണ്‍പോളകൾ തുറന്നതും കാലം  
പിഴിതെറിഞ്ഞ ജീവിത വേരുകളിൽ  
ബാക്കിവെച്ച ചിത്രം സാക്ഷിയായതും  
ഹേ ചിത്രമേ എന്റെ അഭാവമാണോ 
നിന്നിലെ എന്നെ കാണാൻ കഴിഞ്ഞതും  
പ്രണയിച്ചതും  
എന്റെ ജന്മമാണോ ച ലിക്കേണ്ട  നിന്റെ  
ജീവിതത്തെ നിശ്ചലമാക്കിയത്  
എങ്കിൽ ഈ പാറക്കല്ലിൽ  
തലയടിച്ചു രക്തം കൊണ്ട് മാപ്പ് ചോദിക്കാം  
ഹേ ചിത്രമേ നിന്റെ പിറവിയിൽ ഞാനില്ല  
എന്റെ പിറവിയിൽ നീയുണ്ട്  
എന്നിട്ടും .. 
വാത്സല്യത്തിൻ കൈകൾ ആത്മവിശ്യാസത്തിന്റെ 
 കരുത്ത് എനിക്ക് നഷ്ടപ്പെട്ടു  
നീ പറയുക പൂയം നാളിൽ പിറന്നതോ  
ചില കൈകൾ വഴിമാറി നടന്നതോ എന്റെ തെറ്റ്  
ചിത്രമേ മൗനം വെടിയുക  
നിശ്ചല ചിത്രം പതുക്കെ പറഞ്ഞു  
നീ ഉണരുക കുഞ്ഞേ വാത്സല്യത്തിൻ കൈകൾ  
മൈലാഞ്ചിക്കടിയിൽ നിന്ന്  സ്നേഹിക്കുന്നില്ലേ  
അത്മവിശ്യാസത്തിൻ നീ കൈകൾ മറക്കുക  
പകരം നെഞ്ചോട്‌ ചേർക്കാൻ എന്നിലെ നാല്  
കൈകൾ നിനക്ക് ചുറ്റുമുണ്ട്‌  
അവരിൽ നീ അലിയുക 
ഒന്നായ് ചേരുക എങ്കിൽ പാറക്കല്ലിൽ  
കൊത്തിയെടുത്ത മനോഹര ശില്പമായ്  
മാറും നിന്റെ ജീവിതം  


-ശുഭം -

10 comments:

  1. ഷാജ്യെ,
    പ്രാര്‍ഥനകള്‍ കൊണ്ട് കരുത്തു നല്‍കൂ
    ജീവിത വിജയം കൊണ്ട് സന്തോഷവും

    ReplyDelete
  2. ശോകഛവിയില്‍ വിമൂകം തേങ്ങുന്നു കവിത...നഷ്ടപ്രണയത്തിന്റെ കനല്‍ സ്ഫുലിംഗങ്ങള്‍ കഥപറയുന്ന പഴയ ചിത്രത്തില്‍ കാവ്യ ബിംബങ്ങള്‍ വരച്ചിട്ട ഭാവന മനോഹരം .അഭിനന്ദനങ്ങള്‍ ഷാജി ......

    ReplyDelete
  3. ഒരു ചിത്രം ജീവിതത്തോടു ചേര്‍ത്ത് വക്കുമ്പോളാണ് ഒരിക്കലും ചിതലരിക്കാത്ത ഓര്‍മ്മകളില്‍ നിന്നും ഇതുപോലുള്ള രക്തപുഷ്പങ്ങള്‍ വിടരുന്നത്.

    ReplyDelete
  4. ചിത്രം സംസാരിക്കുന്നുണ്ട്

    ReplyDelete
  5. ചിത്രവും,വരികളും
    ഓര്‍മ്മകളുടെ തപ്തനിശ്വാസങ്ങള്‍.....
    ഭാവന മനോഹരം!
    ആശംസകള്‍

    ReplyDelete
  6. ഓര്‍മ്മകള്‍...
    നന്മകള്‍ നേരുന്നു പ്രിയ ഷാജി..

    ReplyDelete
  7. Nalla blog template. Enikkum ith pole onnu design cheyth tharaamo?
    Regards
    Jp Vettiyattil
    9048172240



    ReplyDelete
  8. മയില്‍പ്പീലിയെ സ്നേഹിക്കുന്ന കൂട്ടുകാരാ
    മയില്‍പ്പീലിക്കാവില്‍ ഞാനുമെത്തി......കൂട്ടുകൂടാന്‍
    ചിത്രത്തേ കൊണ്ട് കഥ പറയിച്ചു..... അടിക്കുറിപ്പുമെഴുതി.....
    വിഷാദഛവി പടര്‍ന്ന കവിത...... നല്ലെഴുത്തിന് ആശംസകൾ......
    സൂര്യവിസ്മയത്തിലേക്കും വരിക.....

    ReplyDelete
  9. നന്നായിട്ടുണ്ട്

    ReplyDelete
  10. നിശ്ചല ചിത്രം പതുക്കെ പറഞ്ഞു
    നീ ഉണരുക കുഞ്ഞേ വാത്സല്യത്തിൻ കൈകൾ
    മൈലാഞ്ചിക്കടിയിൽ നിന്ന് സ്നേഹിക്കുന്നില്ലേ
    അത്മവിശ്യാസത്തിൻ നീ കൈകൾ മറക്കുക
    പകരം നെഞ്ചോട്‌ ചേർക്കാൻ എന്നിലെ നാല്
    കൈകൾ നിനക്ക് ചുറ്റുമുണ്ട്‌
    അവരിൽ നീ അലിയുക

    ReplyDelete