Sunday, December 16, 2012

നെല്‍വയലുകളുടെ രോദനം...

 "രോദനം കേട്ടുഞാന്‍   
ഇടമുറിഞ്ഞ വരമ്പിലൂടെ-  
യൊലിക്കുന്ന ചോരയില്‍. 
തുടിക്കുന്ന ഹൃദയം എന്നോട്-
ചൊല്ലി പാവമൊരുനെല്‍വയല്‍ഞാന്‍
ഹേ മനുഷ്യാ  എന്തിനെന്‍ ഹൃദയം കീറിമുറിക്കുന്നു   
എന്തിനെന്‍ കൈകള്‍ വെട്ടിമാറ്റുന്നു  
നിന്റെ വിശപ്പിനു തണലായ്‌ നിന്നതല്ലേ
നിനക്ക് തണലായും നിന്നതല്ലേ 
 എന്റെ  വിരിമാറിലൂടെ കേറുന്ന ചക്രങ്ങള്‍
 ചതക്കുന്നു ഒരായിരം കഥകള്‍ പറയുന്നനെല്‍നാമ്പുകള്‍
 എന്റെ കരളില്‍ പതിക്കുന്ന നിന്റെ മുരളുന്ന
 ശബ്ദം തകര്‍ക്കുന്നതീ പണ്ട് പാടിയ 
 കൊയ്ത്തുപാട്ടുകള്‍         
                                                                 
 
 
 
 
 
 
 
 എന്തിനീ ക്രൂരത എന്തിനീ വഞ്ചന  
നിന്നെ വളര്‍ത്തിയ പോറ്റമ്മയല്ലേ ഞാന്‍ 
 NB : പാലക്കാട് ജില്ലയിലെ തൃത്താല നിയോജകമണ്ഡലത്തിലെ നാഗലശ്ശേരി പഞ്ചായത്തില്‍ പതിനഞ്ചാംവാര്‍ഡിലെ നെല്‍വയലുകളില്‍ ഒന്ന് നികത്തിയ കാഴ്ചകളില്‍ പകര്‍ത്തിയത്
                                                       
                                                                       
                                                                       

42 comments:

  1. നന്നായി ..... ഭാവുകങ്ങള്‍ ...
    "മനുഷ്യകരങ്ങളുടെ പ്രവര്‍ത്തനഫലമായി കരയിലും കടലിലും കുഴപ്പം പ്രകടമായിരിക്കുന്നു. അവര്‍ ചെയ്തുകൂട്ടിയതില്‍ ചിലതിന്റെയെങ്കിലും ഫലം ഇവിടെ വെച്ചുതന്നെ ആസ്വദിപ്പിക്കാനാണത്. അവര്‍ ഒരുവേള നന്മയിലേക്കു മടങ്ങിയെങ്കിലോ?"
    (Quran chptr,30,Aroom:41)

    ReplyDelete
    Replies
    1. നന്ദി വരവിനും വായനക്കും . ഇങ്ങിനെ പോയാല്‍ ഭൂമിയെ മനുഷ്യന്‍ തന്നെ തകര്‍ക്കും

      Delete
  2. കൃഷിഭൂമികൾ പലതും ഇന്ന് നികത്തപ്പെട്ടിരികുന്നു.....ഇതിന്റെ അവസാനം എന്താകുമോ...എന്തോ.....

    ReplyDelete
    Replies
    1. ദുരിതമീജീവിതം അതാകും അവസാനം .നന്ദിട്ടോ വായനക്ക്

      Delete
  3. കയ്യേറ്റങ്ങള്‍ക്കെതിരെ വിനാശത്തിന്റെ വികസന കാഴ്ച്ചപ്പാടുകല്‍ക്കെതിരെ മുഴങ്ങട്ടെ ഇനിയും കവിതകള്‍ ....

    ReplyDelete
    Replies
    1. മനസ്സുകൊണ്ടെങ്കിലും പ്രതികരിച്ചില്ലെങ്കില്‍ സ്വന്തം മനസാക്ഷിയെ എങ്കിലും ബോധ്യപ്പെടുതെണ്ടേ അത്രമാത്രം നന്ദി ഇക്കാ ഈ സ്നേഹത്തിനു

      Delete
  4. ഇതുപാടമല്ലെന്റെ ഹൃദയമാണ്... ഇതുപാടമല്ലെന്റെ ഹൃദയമാണ്.

    ReplyDelete
  5. എനിക്ക് മുന്നേ പോയവര്‍ എനിക്കായി ഒരു മാവ് നട്ട്
    എനിക്ക് പിന്നെ വരുന്നവര്‍ക്ക് ഞാന്‍ മാവിനെ കോടാലികൊണ്ട്‌ വെട്ടി കീറി കത്തിച്ചു ചാരമാക്കി
    ഇതാണ് ഇന്നിന്‍റെ നടപ്പ് രീതി
    നല്ല പ്രതികരണം ശാജിഷാ

    ReplyDelete
    Replies
    1. മൂസാക്കാ ഒത്തിരിനന്ദി . ഇരിക്കുന്ന കൊമ്പുകള്‍ മുറിക്കുന്നവര്‍ ആണല്ലോ നമ്മള്‍മനുഷ്യര്‍

      Delete
  6. വേദനിക്കുന്ന മനസ്സാണ് ഇന്ന് ഭൂമിക്കു .
    പക്ഷെ മനുഷ്യനോ ആര്‍ത്തിയാണ് വെട്ടിപിടിക്കാന്‍ !
    നന്നായിരിക്കുന്നു...
    ആശംസകള്‍
    അസ്രുസ്

    ReplyDelete
    Replies
    1. ആര്‍ത്തിമൂത്ത മനുഷ്യന്‍ സ്വോയം തിന്നുതീരും . നന്ദി കേട്ടോ ഈ വായനക്ക്

      Delete
  7. എന്തിനീ ക്രൂരത എന്തിനീ വഞ്ചന
    നിന്നെ വളര്‍ത്തിയ പോറ്റമ്മയല്ലേ ഞാന്‍

    ചിലപ്പോളൊക്കെ ഇങ്ങനെയുള്ള കാഴ്ചകള്‍ വളരെ വേദനിപ്പിക്കാറുണ്ട്, പൂര്‍വ്വികള്‍ നമുക്ക് നല്‍കിയത് കേടുപാടുകളില്ലാതെ അടുത്ത തലമുറയ്ക്ക് തിരിച്ചു നല്‍കാന്‍ കടമാപ്പെട്ടവര്‍ ആണ് നമ്മളെന്ന ചിന്ത ആര്‍ക്കും ഇല്ലാതായി.. സ്വാര്‍ത്ഥ ജന്മങ്ങള്‍....

    ReplyDelete
    Replies
    1. കടമകള്‍ മറക്കുന്ന മനുഷ്യര്‍...ഭൂമികച്ചവടം അതല്ലേ ഇന്നത്തെ കടമ .വായനക് ഒത്തിരി നന്ദി

      Delete
  8. നെല്‍ വയലുകള്‍ അപ്രത്യക്ഷമാവുന്നത് സങ്കടകരമാണ്...
    എങ്കിലും ഞാനൊരു ഫ്ലാറ്റില്‍ ചെറിയ ഒരു കറിവേപ്പ് പോലും വളര്‍ത്താതെ കഴിയുമ്പോള്‍.....

    ReplyDelete
    Replies
    1. ശെരിയാണ് എങ്കിലും മനസ്സുകൊണ്ടെങ്കിലും പ്രതികരിച്ചില്ലെങ്കില്‍ ...? നന്ദിട്ടോ ഈ വായനക്ക്

      Delete
  9. ആധുനികത മനുഷ്യനെ പലതും മറക്കാന്‍ കാരണമാക്കുന്നു , മണ്ണിനെ മറന്നുള്ള ജീവിതം അധിക കാലം നമ്മളെ സന്തോഷരക്കില്ല ,ഈ ഒരു ടോപിക് എടുക്കാന്‍ നീ കാണിച്ച നല്ല മാനസിന് ഒരായിരം ആശംസകള്‍ !എച്ചുംകുട്ടി ചേച്ചി പറഞ്ഞത് വളരെ ശരിയാണ് ,ഒരു ഇല പോലും തൊടാത്ത ഞാന്‍ ഇത്ര പ്രോഘോഷണം നടത്തിയിട്ട് ഒരു കാര്യവും ഇല്ല ...................:(

    ReplyDelete
    Replies
    1. കണ്മുന്നില്‍ കണ്ടപ്പോള്‍ വേദന തോന്നി . എന്റെ ഹൃദയമാകുന്ന ഈ കുഞ്ഞു മയില്‍പീലിയില്‍ എഴുതി ചേര്‍ക്കണം എന്ന് തോന്നി .നന്ദി പ്രിയ കൂട്ടുകാരാ ഈ സ്നേഹത്തിനു

      Delete
  10. ഭൂമിക്കൊരു ചരമ ഗീതം എന്ന ഓ എന്‍ വി സാറിന്‍റെ കവിത യിലെ ഓരോ വരികളും ഇന്ന് പുലര്‍ന്നു കൊണ്ടിരിക്കുന്നു ,,,പ്രകൃതിക്ക് നേരെയുള്ള മനുഷ്യന്റെ കടന്നു കയറ്റം ഭൂമിയുടെ സര്‍വ്വ നാശത്തിലെ കലാശിക്കൂ

    ReplyDelete
    Replies
    1. നശിക്കട്ടെ എല്ലാംനശിക്കട്ടെ

      Delete
  11. മകരകൊയ്ത്തു കഴിഞ്ഞു ഉഴുതിട്ട പാടങ്ങള്‍ക്കു നടുവിലൂടെ ചെണ്ടയില്‍ നിന്നും മുഴങ്ങുന്ന ഒറ്റക്കോല്‍ നാദവും ചിലമ്പിന്‍ നാദവുമായി നടന്നണയുന്ന തിറയും പൂതനും, പച്ച വിരിപ്പിട്ട മുണ്ടകന്‍ നെല്‍വയല്‍ വരമ്പിലൂടെ ഒറ്റകമ്പി വീണയും പുള്ളോകുടവുമായി വീട്ടുമുറ്റത്തെ നൃത്തം വെക്കുന്ന നില വിളക്കിന്‍ നാളത്തിന് മുന്നിലേക്ക്‌ പടാനെത്തുന്ന പുള്ളുവര്‍. നിറഞ്ഞൊഴുകുന്ന നിള.. തേക്ക്പാട്ടുകള്‍, കറ്റകളില്‍ നിന്ന് ചിതറുന്ന നെന്മണികള്‍ വീണ നാട്ടുവഴികള്‍ ..... ഇതൊക്കെയായിരുന്നു പണ്ടത്തെ ഗ്രാമ ചിത്രങ്ങള്‍. ഇന്നത്തെ ചിത്രങ്ങളില്‍ ചിലത് ഷാജി വരച്ചു വെച്ചിരിക്കുന്നു. നെഞ്ചു നീറ്റുന്നവ :(

    ReplyDelete
    Replies
    1. എന്റെ മനസ്സിലും ഉണ്ട് വേണു ഏട്ടന്‍ പറഞ്ഞ ചിത്രങ്ങള്‍ .ഈ ധാരുണ ചിത്രങ്ങള്‍ കണ്ടപ്പോള്‍ എന്തോ മനസ്സ് വിങ്ങി .നന്ദി ഈ സ്നേഹത്തിനു

      Delete
  12. This comment has been removed by the author.

    ReplyDelete
  13. കൃഷിയോടുള്ള സ്നേഹം ഒന്ന് കൊണ്ട് മാത്രമാണ് ഇന്ന് മിക്കവാറും അത് തുടരുന്നത്..
    അത്ര മേല്‍ നഷ്ട്ടമാണ് കൃഷി...
    പണിക്കൂലി മുതല്‍ , ജല സേചന ത്തിന്റെ അസൌകര്യം വരെ...
    മുടക്ക് മുതലിനേക്കാള്‍ എത്രയോ കുറവായിരിക്കും വിളവ് ....
    എന്നാലും കൃഷി എന്നത് ഒരു ആദായ രീതി മാത്രമല്ല അത് ജീവിതത്തിന്റെ ഒരു ഭാഗമാണ് എന്ന് കരുതി നില നിര്‍ത്താന്‍ ശ്രമിക്കുന്നുണ്ട് പലരും...
    ഇത്തരം വിലാപങ്ങള്‍ നമ്മുടെ ഉള്ളിലുണ്ടാകുംപോഴും അത് ജീവിതത്തില്‍ നമ്മള്‍ എത്രത്തോളം പകര്‍ത്തുന്നു എന്നതിലാണ് കാര്യം..
    ഒരു റോഡ്‌ വരുമ്പോള്‍ നമ്മുടെ പറമ്പ് ആ ഭാഗത്തില്ലെങ്കില്‍ പറമ്പ് പോകുന്നവന്റെ വിലാസം 'വികസന വിരുദ്ധ മൂരാച്ചി' എന്നതും നമ്മുടെ പറമ്പ് ോഡ്‌ വരുന്ന സ്ഥലത്താണെങ്കില്‍ 'ജീവിക്കാനും കിടപ്പാടും സംരക്ഷിക്കാനുമുള്ള ധീര സമര നായകര്‍ ' എന്ന വിലാസവും സൗകര്യ പൂര്‍വ്വം ചാര്‍ത്തും നമ്മള്‍ !
    അതാണ്‌ മലയാളിത്തം :)

    ReplyDelete
    Replies
    1. ശെരിയാണ് . എങ്കിലും ചിന്തകളില്‍ നിന്നല്ലേ മാറ്റം വരേണ്ടത് . പിന്തിരിപ്പന്‍ ചിന്തകള്‍ ദോഷകരമായ് തീരില്ലേ ..? കൂട്ട് നില്‍ക്കുനതിനേക്കാള്‍ എത്രയോ നല്ലതല്ലേ മനസ്സുകൊണ്ടെങ്കിലും പ്രതികരിക്കുന്നത് ..? വായനക്കും അഭിപ്രായത്തിനും ഒത്തിരി നന്ദികേട്ടോ

      Delete
  14. കൊന്നും കൊല്ലാകൊല ചെയ്തും അറപ്പു തീര്‍ന്ന ചിലരും ആ കാഴ്ച്ചകളിലേക്ക് നിസ്സംഗതയോടെ നോക്കി നില്‍ക്കുന്ന മറ്റുചിലരുമാണ് ‘ഇന്നിന്‍റെ നമ്മള്‍’ കഷ്ടം എന്ന് പറയാന്‍ പോലും നാവ് വളയ്ക്കാന്‍ അര്‍ഹതയില്ലാത്തവര്‍

    ReplyDelete
  15. ഹേ മനുഷ്യാ എന്തിനെന്‍ ഹൃദയം കീറിമുറിക്കുന്നു
    എന്തിനെന്‍ കൈകള്‍ വെട്ടിമാറ്റുന്നു
    നിന്റെ വിശപ്പിനു തണലായ്‌ നിന്നതല്ലേ
    നിനക്ക് തണലായും നിന്നതല്ലേ

    ReplyDelete
  16. എന്റെ വിരിമാറിലൂടെ കേറുന്ന ചക്രങ്ങള്‍
    ചതക്കുന്നു ഒരായിരം കഥകള്‍ പറയുന്നനെല്‍നാമ്പുകള്‍
    എന്റെ കരളില്‍ പതിക്കുന്ന നിന്റെ മുരളുന്ന
    ശബ്ദം തകര്‍ക്കുന്നതീ പണ്ട് പാടിയ
    കൊയ്ത്തുപാട്ടുകള്‍ .....ആശംസകൾ....

    ReplyDelete
  17. ഒരു കര്‍ഷക ബ്ലോഗറുടെ രോധനം രോധനം രോധനം !!
    നിന്റെ പേര് മാറ്റി ഷാജി കെജ്രിവാള്‍ എന്നാക്കേണ്ടി വരുമോ!


    നന്നായിരിക്കുന്നെടാ നിന്റെ പ്രതികരണം.

    ReplyDelete
  18. മാര്‍ക്കറ്റ് ചെയ്തത് നന്നായി
    ഞാന്‍ ഇപ്പഴല്ലേ കണ്ടത്
    അവധിക്കാലത്തെ കുറെ പോസ്റ്റുകള്‍ കാണാത്തതായുണ്ട്.

    വയലുകളുടെ നാടായിരുന്ന ഞങ്ങളുടെ നാട്ടിലെങ്ങും മരുന്നിന് പോലും ഇല്ല ഒരു വയല്‍ കണ്ടുപിടിയ്ക്കാന്‍

    ReplyDelete
  19. നിന്റെ വിശപ്പിനു തണലായ്‌ നിന്നതല്ലേ
    നിനക്ക് തണലായും നിന്നതല്ലേ

    കൊള്ളാം

    ReplyDelete
  20. കാഴ്ചകൾ.......
    പഴയൊരു നെല്ലറയിൽ നിന്ന്....
    പത്തായം ഒഴിഞ്ഞതിന്റെ ലക്ഷണങ്ങൾ

    ReplyDelete
  21. മറക്കുന്നതൊക്കെ ഓര്‍മ്മിപ്പിക്കുന്ന കാലം വിദൂരമല്ല
    നന്നായിട്ടുണ്ട് ആശംസകള്‍ ഡാ ഡിയര്‍

    ReplyDelete
  22. നെല്‍പ്പാടങ്ങളും, പുഴയും, കരിമ്പനകളും എല്ലാം നശിച്ചു...പേരിനു പോലും ഇനി എന്തെങ്കിലും ബാക്കിയുണ്ടാവുമോ?

    ReplyDelete
  23. ഹേ മനുഷ്യാ എന്തിനെന്‍ ഹൃദയം കീറിമുറിക്കുന്നു
    എന്തിനെന്‍ കൈകള്‍ വെട്ടിമാറ്റുന്നു......
    നന്നായിട്ടുണ്ട് ....
    ചിന്തിക്കാനുണ്ട് ..
    എഴുത്തിനു ആശംസകള്‍ ....

    ReplyDelete
  24. നല്ല വരികള്‍ ... നല്ല പ്രതികരണം.

    ReplyDelete
  25. എന്തിനീ ക്രൂരത എന്തിനീ വഞ്ചന

    ReplyDelete
  26. എല്ലാം ഇല്ലായ്മ ചെയ്യുന്ന നമ്മുടെ ആര്‍ത്തിക്കുമുന്നില്‍ കവിയുടെ ഉണര്‍ത്തുപാട്ട്. ആശംസകള്‍

    ReplyDelete
  27. പാടവും നെല്ലുമെല്ലാം ഇനി മലയാളിക്ക് വെറും ഗൃഹാതുരതയാണ് ... മറ്റൊന്നുമില്ല ..

    ReplyDelete
  28. നമുക്കൊക്കെ തോന്നുന്ന അതെ വികാരം -ശക്തമായി പറഞ്ഞു ഷാജി... പക്ഷെ, ചോദ്യം അപ്പോളും നമ്മളോട് തന്നെ -എന്തിനീ ക്രൂരത? ഒരു നാള്‍ നമ്മളറിയും വിട് മുടിച്ചതാ അന്നമാണെന്ന്..... :( ആശംസകള്‍

    ReplyDelete
  29. ചിന്തിക്കാനുള്ള വരികള്‍ ...

    ReplyDelete