
ഇടതൂര്‍ന്ന കഴുങ്ങു തോട്ടത്തിനിടയിലൂടെ കാണാമായിരുന്നു പാലം ,ഓണപറമ്പിലേക്കുള്ള പാലം
കൊതരയിലേക്കുള്ള പാലം,ആദ്യമൊക്കെ റെമി പാലം കണ്ടിരുന്നത് അക്കരെ പച്ച പോലെ ആയിരുന്നു ,അത് അടുത്ത് കാണാന്‍ ആ പിഞ്ചു മനസ്സ് വിങ്ങി.എന്നത്തേയും പോലെ ഇന്നും റെമി തോട്ടത്തിന്റെ അവസാനമുള്ള ആ തെങ്ങില്‍ ചാരി നിന്ന് പാലത്തിലേക്ക് നോക്കി .കുറച്ചു അകലയാണെങ്കിലും പാലത്തിനടിയിലെ വെള്ളം ഊളിയിട്ടു കളിക്കുന്ന പരല്‍ മീനുകളോട് കിന്നാരം പറയുന്നത് റെമിക്ക് കേള്‍ക്കാമായിരുന്നു.ഹരിത പുതപ്പുകൊണ്ട് ചുറ്റുംമൂടിയ ആ പാലം റെമി കണ്‍ചിമ വെട്ടാതെ നോക്കി നിന്നു.ആരെയോ പ്രതീക്ഷിക്കു ന്നുണ്ട് റെമി. പാടവരമ്പിലൂടെ ആരോ നടന്നു വരുന്നു റെമിയുടെ കണ്ണുകള്‍ വിടര്‍ന്നു ,പ്രതീക്ഷകള്‍ നാമ്പിട്ടു ,അടക്കാ മരങ്ങള്‍ അവന്റെ സന്തോഷത്തിനൊപ്പം തുള്ളി ചാടി ഒപ്പം റെമിയുടെ മനസ്സില്‍ നിന്നും അവനറിയാതെ ശബ്ദം അവിടെയാകെ മുഴങ്ങി "കുഞ്ഞാ ..........................".ഇന്നാണ് റെമിയെ പാലം കാണിക്കാന്‍ കൊണ്ട് പോകേണ്ട ദിവസം ,റെമിയുടെ തോട്ടത്തിലെ പണിക്കാരനാണ് കുഞ്ഞന്‍ ,എല്ലാവരും കുഞ്ഞന്‍ എന്ന് വിളിക്കുന്നത് കേട്ടിട്ടാവണം റെമിയും അങ്ങിനെ വിളിച്ചു തുടങ്ങിയത് "ഡാ പല്ലും മുഖമൊന്നും കഴുകാതെ ആണോ നീ പാലം കാണാന്‍ പോരുന്നെ " മുറുക്കി ചുവപ്പിച്ച പല്ലുകള്‍ക്കിടയില്‍ ചുണ്ണാമ്പ് തേച്ച് കൊണ്ട് കുഞ്ഞന്‍ ചോദിച്ചു "വാ കുഞ്ഞാ നിക്ക് പാലം കാണണം .അങ്ങിനെ ആദ്യമായി പാലം റെമി കണ്ടു ,ഉറക്കെ ശബ്ദമുണ്ടാക്കി ശക്തിയോടെ ഒഴുകുന്ന തോട് ,ആ ഒഴുക്കില്‍ വെള്ളത്തുള്ളികള്‍ പാറയിലേക്ക് വന്നു വീഴുന്നത്
റെമി അത്ഭുതത്തോടെ നോക്കി നിന്നു .മീന്‍കൂട്ടങ്ങള്‍ ഒളിച്ചു കളിക്കുന്നത് ,കൈതമുള്ളിന്റെ അപ്പുറത്ത് അലക്കുന്നതിന്റെ ഒച്ചകള്‍ ,പാടത്തെ വണ്ടുകള്‍, ഇടയ്ക്കു വന്നിറങ്ങുന്ന കൊറ്റികള്‍, മുകളിലേക്ക് നോക്കുമ്പോള്‍ ആരെയോ കാണാതിരിക്കാന്‍ വേണ്ടി നീല മേഘങ്ങളാല്‍ പടുത്തുയര്‍ത്തിയ ആകാശം,
ഞണ്ടുകളുടെ കുസൃതികള്‍ എല്ലാം റെമി ആസ്വോദിക്കുകയായിരുന്നു. ഒരുവല്ലാത്ത നിര്‍വൃതിയോട്
കൂടിയാണ് റെമി കുഞ്ഞനോപ്പം തിരിച്ചു വന്നത് കണ്ട കാഴ്ചകളെല്ലാം ഒരക്ഷരം വിടാതെ തന്റെ
ഉപ്പാപ്പയോട് പറയുമ്പോള്‍ തോന്നിയ സന്തോഷം അത് പറഞ്ഞറിയിക്കാന്‍ പറ്റാത്തതായിരുന്നു.പിന്നെയും പലവട്ടം പോയി അവിടേക്ക് .ഉപ്പാപ്പയുടെ കയ്യും പിടിച്ച്.കളിക്കുന്നതിനടയിലാണ് റെമിയെ ഉപ്പാപ്പ
ഒരിക്കെ കൊണ്ട് പോയത് എന്നും പാട വരമ്പിലൂടെ നടക്കുമ്പോള്‍ പഴയ കഥകളെ കുറിച്ച് പറയുമായിരുന്ന
ഉപ്പാപ്പ മൌനിയായി നടക്കുന്നത് എന്തിനാണെന്ന് റെമിക്കു മനസ്സിലായില്ല പാലത്തിനടുത്ത് എത്തി ,പക്ഷെ
ഒഴുകുന്ന തോടിനും ഉപ്പാപ്പയുടെ മൌനം അവന് അന്ധാളിച്ചു .വെള്ളത്തുള്ളികള്‍ തെറിക്കുന്ന പാറയിലേക്ക് അവനു നോക്കാന്‍ പേടിയായി കൈത മുള്ളിനിടയില്‍ നിന്നു ഒരു ശബ്ദവും അവന് കേട്ടില്ല ,മുകളില്‍ ആകാശം ഇരുണ്ടു കൂടുന്നതും അവന് അറിഞ്ഞില്ല .കുറെ ആള്ക്കാര് ചുറ്റും "കുഞ്ഞന്റെ വീടാണല്ലോ"ആ മനസ്സ് മന്ത്രിച്ചു ,നിലവിളക്കിന്റെ വെള്ളിച്ചത്തില്‍ ഇരുട്ട് നിറഞ്ഞ ആ കുടിലില്‍ കുഞ്ഞനെ കണ്ടു .അവന്റെ കണ്ണുകള്‍ ഇരുളടഞ്ഞു .തിരിച്ചു വീട്ടിലേക്കു നടക്കുമ്പോള്‍ ഒഴുകുന്ന പുഴയെ അവന് നോക്കിയില്ല കാരണം അവനറിയാമായിരുന്നു തോടിന്റെ ഒഴുക്കിന് ഇനി ഒരിക്കലും ശബ്ദമുണ്ടാക്കാന്‍ കഴിയില്ലെന്ന്.മണ്ണിനെ സ്നേഹിക്കുന്നവര്‍ ആ കുത്തൊഴുക്കില്‍ പെട്ട് ഒലിച്ചു പോകുകയാണ് എന്ന സത്യം മനസ്സിലാക്കിയ ആ പിഞ്ചു മനസ്സ് വിങ്ങി "ഒരിക്കെ താനും ഒലിച്ചു പോയേക്കാം കാലത്തിന്റെ കുത്തൊഴുക്കില്‍" .......... .