അവള് പോകാന്‍ നിമിഷങ്ങളെ ഉള്ളൂ............
ഇനി ഒരിക്കലും അവള് തിരിച്ചു വരില്ല
ഒരുപാടു ഓര്‍മ്മകള്‍ തന്നിട്ട്
പോകുകയാണവള്‍.............
സ്നേഹം
സന്തോഷം
വേദന
നഷ്ടപെടലുകള്‍
വിരഹം
വേര്‍പാട്
ഒരുപാടു സൗഹൃദങ്ങള്‍....
ഇനി ഒരിക്കലും തിരിച്ചു വരില്ല എന്നറിയുമ്പോഴും
വേര്‍പാടിന്റെ വേദന മനസ്സിലുണ്ടെങ്കിലും
പ്രതീക്ഷയുണ്ട് വരാന്‍ പോകുന്ന
അവളില്‍ സ്നേഹവും സന്തോഷവും മാത്രമായിരിക്കുമെന്ന്
യാത്രയാക്കുന്നു നിന്നെ വര്‍ഷമേ ....
ഈ പുതുവര്‍ഷത്തിലും
ഒരുപാടു പ്രാര്‍ത്ഥനയോടെ ...
Wednesday, December 29, 2010
Tuesday, December 21, 2010
മയില്‍പീലി
മയില്‍പീലി നിറമുള്ളവളെ....
എന്‍ മനസ്സില്‍ നീയുണ്ട് ...
നിന് മനസ്സില്‍ ഞാനുണ്ടോ ...
പറയാന്‍ കൊതിച്ചനാള്‍
പറഞ്ഞില്ല ഒന്നും ഞാന്‍
പറയാതെ അറിയുമെന്ന്
നിനച്ചുപോയ് എന്‍ മനസ്സ്
നിന്നെ പിരിഞ്ഞനാള്‍
തൊട്ടെന്‍ മനസ്സില്‍
നീറുകയാണീ നീ തന്ന മയില്‍പീലി
എന്‍ മനസ്സില്‍ നീയുണ്ട് ...
നിന് മനസ്സില്‍ ഞാനുണ്ടോ ...
പറയാന്‍ കൊതിച്ചനാള്‍
പറഞ്ഞില്ല ഒന്നും ഞാന്‍
പറയാതെ അറിയുമെന്ന്
നിനച്ചുപോയ് എന്‍ മനസ്സ്
നിന്നെ പിരിഞ്ഞനാള്‍
തൊട്ടെന്‍ മനസ്സില്‍
നീറുകയാണീ നീ തന്ന മയില്‍പീലി
നിന്നിലെ സത്യം ഞാന്‍ അറിഞ്ഞപ്പോള്‍
അറിയാതെ എന്‍ മനം
പിടഞ്ഞുപോയെന് ..........
പിടയുമെന്‍ മനസ്സിലെ
ഓര്‍മകളെല്ലാം കൊഴിഞ്ഞുപോയ്
പോഴിഞ്ഞുപോയ് മഴയത്തെ പൂ പോലെ .......
Friday, December 17, 2010
ആരാണ് നീ .............
വീശും കാറ്റ് ..................
വന്നു പോകുമീ ....
നിന് തുള്ളികളും
കുളിരും ...
ആ കാറ്റില്‍ നൃത്തം വെക്കും
ചുണ്ടുകള്‍ .....................
താളം ചവിട്ടും ഹൃദയമിടിപ്പുകള്ക്കാവസാനം വന്നു പോകുമീ ....
നിന് തുള്ളികളും
കുളിരും ...
നിന്നെ കാറ്റെന്നും
മിന്നെലെന്നും
കുളിരെന്നും ..അവസാനം
മഴയെന്നും വിളിക്കും ചിലര്‍
ഇടയ്ക്കു വന്നു പോകുമ്പോഴെങ്കിലും
ഒന്ന് പറയുമോ നിന് പേര് .......
Sunday, December 12, 2010
Thursday, December 09, 2010
ഇഷ്ടമാണ് എനിക്കിന്നും ......
നീലാകാശമാകുന്ന നിന് മുഖവും
വേണ്ച്ചന്ദ്രനെ പോലെയുള്ള
ചന്ദനക്കുറിയും .......
പുഞ്ചിരിക്കും നിലാവെളിച്ചവും
പട്ടുപാവാട തന് വര്‍ണ്ണങ്ങളും
മഴതുള്ളി പോലെ നിന് വാക്കുകളും
ഇഷ്ടമാണ് എനിക്കിന്നും ......
Monday, December 06, 2010
എരിയുന്ന വിളക്ക്

എന്താ അമ്മ നേരം വൈകുന്നേ "ആ കൊച്ചു മനസ്സ് വിങ്ങി കടയിലേക്ക് പോയി നോക്കിയാലോ പിന്നെ പ്രശാന്ത് ഒന്നും ആലോചിച്ചില്ല ഓട്ടമായിരുന്നു .കടയിലെത്തിയതും പ്രശാന്ത് നിശ്ചലനായി നിന്നു .എല്ലാവരും നോക്കി നില്‍ക്കെ അച്ഛന് അമ്മയെ തല്ലുന്നു,തെറി വാക്കുകള്‍ കൊണ്ട് ആ ശബ്ദം അവിടെയാകെ മുഴങ്ങുന്നു .അമ്മയുടെ മുഖം വീര്‍ത്തിരിക്കുന്നു കണ്ണുകള്‍ ദയനീയമായിരിക്കുന്നു,
സങ്കടമെല്ലാം ആ വാക്കുകളില്‍ ഒതുങ്ങി "മോനെ ...................
അമ്മ ഒന്നും പറയുന്നില്ല ,എരിയുന്ന ആ വിളക്കിനെ നോക്കികൊണ്ട് എന്തോ ആലോചിച്ചിരിക്കുകയാണ്. ഇടയ്ക്കു കണ്ണില്‍ നിന്നു കണ്ണുനീര് വരുന്നു. കിടക്കുന്ന സമയത്ത് അമ്മ എന്തോ പറഞ്ഞു "നാളെ കോഴിമുട്ട ഉണ്ടാക്കി തരട്ടോ ".....എന്തോ ശബ്ദം കേട്ടാണ് പ്രശാന്ത് എണീറ്റത് വേഗം മുഖം കഴുകി അടുക്കളയിലേക്കു ഓടി. പ്രശാന്ത് കോഴിമുട്ട കഴിച്ചു കൊണ്ടിരിക്കെ ആരോ പറയുന്നുണ്ടായിരുന്നു "എല്ലാം വിധി അല്ലാതെന്തു പറയാന്‍ "...
Subscribe to:
Posts (Atom)