വസന്തം കാത്തിരുന്ന പൂമ്പാറ്റ
ഇലകളിലിരുന്നുറങ്ങി ...ഒന്നുറങ്ങി ഉണര്‍ന്നപ്പോഴേക്കും
വസന്തം വിടപറഞ്ഞിരുന്നു
"എന്തെ നീ വിളിച്ചില്ല
എന്തിനു നിനക്കീ പരിഭവം
ഇനി ഞാന്‍ ഉറങ്ങില്ല
കൊഴിഞ്ഞു പോയ വസന്തത്തിന്‍
പൊഴിഞ്ഞു പോയ പൂക്കള്‍
നോക്കിക്കൊണ്ട് പൂമ്പാറ്റ
ഇപ്പോഴും പറയുന്നു
"എന്തിനു നിനക്കീ പരിഭവം "
No comments:
Post a Comment