ആ വാടിയ ചെമ്പകപൂവിന്റെ ഇതളുകള്‍ എനിക്ക് തരുമ്പോള്‍ അവളുടെ കൈകള്‍ വിറക്കുന്നുണ്ടായിരുന്നു. വേര്‍പാടിന്റെ ഈ നിമിഷങ്ങളില്‍ എനിക്കൊന്നേ...ആവശ്യമുള്ളൂ .നിന്റെ മുടിയിഴയില്‍ തൂങ്ങി കിടക്കുന്ന ആ വാടിയ ചെമ്പകപ്പൂ..സ്നേഹത്തിന്റെ അരുവി ഒഴുകുന്ന നിന്റെ ഹൃദയം എനിക്ക് തരുമെന്നറിയാം എങ്കിലും
ആ അരുവി എന്നിലൂടെ ഒഴുകിയാല്‍.....നിന്റെ ഹൃദയം നോവും നിന്നെ ഓര്‍ക്കാന്‍ ആ വാടിയ ചെമ്പകപ്പൂവിന്റെ
ഇതളുകള്‍ മാത്രം മതീ.........
ആ അരുവി എന്നിലൂടെ ഒഴുകിയാല്‍.....നിന്റെ ഹൃദയം നോവും നിന്നെ ഓര്‍ക്കാന്‍ ആ വാടിയ ചെമ്പകപ്പൂവിന്റെ
ഇതളുകള്‍ മാത്രം മതീ.........
എന്റെ കണ്ണ് നീരിനാല്‍ നീയൊരു പൂന്തോട്ടം നിര്‍മ്മിച്ചു
അതില്‍ ആശ്വാസത്തിന്റെ പനനീര് ചെടികള്‍ നീ വളര്‍ത്തി
ആ ചെടികളില്‍ സ്നേഹത്തിന്റെ നിറമുള്ള
ചുവന്നപൂക്കള്‍ തളിര്‍ത്തു നിന്നു
സന്തോഷത്തിന്റെ വസന്തകാലത്താല്‍
പൂമ്പാറ്റകള്‍ സല്ലപിക്കുന്നത് കണ്ടു
നീ മാത്രം സന്തോഷിച്ചു.മുള്ളുകള്‍ കൊണ്ട്
നീന്റെ കൈകള്‍ നോവാതിരിക്കാന്‍
മുള്ളുകളെ എന്റെ ഹൃദയം കൊണ്ട്
മൂട്പടം തീര്‍ത്തു .എന്റെ കൈകളിലെ രക്തം
നിനക്കുള്ള ചുവന്ന പൂക്കളായ് മാറി
എങ്കിലും മൗനിയായ് നീ അകലുമ്പോള്‍
ഒന്ന് പുഞ്ചിരിച്ചുവെങ്കില്‍
കാലമെന്ന മുള്ളുകള്‍ എന്നെ വേദനിപ്പിക്കില്ലായിരിക്കും.
ചുവന്നപൂക്കള്‍ തളിര്‍ത്തു നിന്നു
സന്തോഷത്തിന്റെ വസന്തകാലത്താല്‍
പൂമ്പാറ്റകള്‍ സല്ലപിക്കുന്നത് കണ്ടു
നീ മാത്രം സന്തോഷിച്ചു.മുള്ളുകള്‍ കൊണ്ട്
നീന്റെ കൈകള്‍ നോവാതിരിക്കാന്‍
മുള്ളുകളെ എന്റെ ഹൃദയം കൊണ്ട്
മൂട്പടം തീര്‍ത്തു .എന്റെ കൈകളിലെ രക്തം
നിനക്കുള്ള ചുവന്ന പൂക്കളായ് മാറി
എങ്കിലും മൗനിയായ് നീ അകലുമ്പോള്‍
ഒന്ന് പുഞ്ചിരിച്ചുവെങ്കില്‍
കാലമെന്ന മുള്ളുകള്‍ എന്നെ വേദനിപ്പിക്കില്ലായിരിക്കും.