
സമയം 8.30 ,പെട്ടെന്ന് എണീറ്റ് കുളി കഴിഞ്ഞ് ഡ്രസ്സ് മാറുമ്പോഴാണ് ഓര്‍ത്തത് ചോറ് എടുത്തില്ലല്ലോ എന്ന് ,എപ്പോഴും ഷാനി അങ്ങിനെ ആണ് ,എല്ലാം മറക്കും കാരണം ഏതു സമയത്തും ചിന്തകളുടെ ലോകത്താണ് ,ശരിക്കും പറഞ്ഞാല്‍ സ്വൊപ്ന ജീവി "നീ ഇങ്ങിനെ സ്വൊപ്നം കണ്ടു നടന്നാല്‍ എങ്ങനാ ...ഷാനി "അമ്മ എപ്പോഴും പറയുമായിരുന്നു ,ചോറ് പോതിയിലാക്കാന് വേണ്ടി വാഴ തുമ്പിനു വേണ്ടി മുറ്റത്തേക്കിറങ്ങി ,വേഗം വാഴ തുമ്പ് വെട്ടി അടുക്കളയിലേക്കു ഓടുകയായിരുന്നു ,ചോറ് എടുക്കാന്‍ വേണ്ടി പാത്രം തുറന്നതും "തിന്നോ .........തിന്നാനല്ലേ അറിയൂ .....നാണ മില്ലെടാ.....ഇത്രയും വളര്‍ന്നിട്ടു പഠിക്കാന്‍ പോകാണത്രെ ...."ചോറിലേക്ക് ഒരിറ്റു കണ്ണുനീര് ...ആ കണ്ണുനീര് ദൈവമാണമ്മ എന്ന യാഥാര്‍ത്ഥ്യം തിരിച്ചറിയുകയായിരുന്നു.വിശപ്പിനെക്കാള് വലുതല്ലല്ലോ ആത്മാഭിമാനം ചോറ് കുറേശ്ശെ എടുത്തു വാട്ടിയ വാഴയിലയിലെക്കിട്ടു ,ഉപ്പേരിക്ക് വേണ്ടി ചെറിയ വാഴയില വാട്ടുവാന്‍ വേണ്ടി ഷാനി എടുത്തു ,ഒപ്പം സമയവും നോക്കി ഒന്നും ആലോചിച്ചില്ല ,ഗ്യാസ് തുറന്നു വാഴയില വാട്ടുവാന്‍ തുടങ്ങി "അത് ശരി.......തിന്നാന്‍ ഉണ്ടാക്കിയതും പോര..നിനക്ക് വേണ്ടി മാത്രമല്ല ഗ്യാസ് ...അതെങ്ങിനെ.. ...അറക്കുന്ന വാക്കുകള്‍ ...കുറ്റപ്പെടുത്തലുകള്‍ ,ഷാനിയുടെ നിയന്ത്രണം വിട്ടു ,..ചോറും വാഴയിലകളും വായുവിലേക്ക് പറന്നു ,വാതിലുകള്‍ കൊട്ടിയടച്ചു കൊണ്ട് ഉറക്കെ ശബ്ദമുണ്ടാക്കി .സുനിയുടെ ഓരോ കാല്പാദങ്ങളും ആരോടോ ഉള്ള ദേഷ്യം തീര്‍ത്തു ,അവസാനം കണ്ണുനീര് കണ്ണിനു മൂട് പടം തീര്‍ത്തു ,ബാഗുമെടുത്ത് റോഡിലൂടെ .....തന്റെ കണ്ണുനീരിനാല്‍ കുതിര്‍ന്ന റോഡിലൂടെ ഷാനി നടന്നു തല താഴ്ത്തി കൊണ്ട്. താന്‍ മാത്രമാണ് ഇങ്ങിനെ ,തന്റെ മാത്രമേ ഉള്ളു നാണം കേട്ട ഈ ജീവിതം ,റോഡിലെ ചെറിയ മണ് കല്ലുകളടക്കം തന്നെ കളിയാക്കുന്നു ,ബസ്സില്‍ കയറുമ്പോള്‍ പോക്കറ്റിലേക്കു നോക്കി മൂന്നു രൂപ ,വിദ്യാര്‍ഥി എന്ന പരിഗണന ഷാനിയെ വീണ്ടും നാണം കേട്ടവനാക്കി .പട്ടാമ്പിയില്‍ ബസ്സിറങ്ങുമ്പോള്‍ 9.15 ,റെയില്‍വേ സ്റ്റേഷനില്‍ എത്തിയതും ട്രെയിന്‍ വന്നതും ഒരുമിച്ചായിരുന്നു.ട്രെയിന്‍നീങ്ങി തുടങ്ങി കേറുന്ന വഴിയില്‍ തന്നെയാണ് .ഷാനി നിന്നത് ,ഷോര്‍ണൂര്‍ കഴിഞ്ഞതും ബാലിശമായ ചിന്തകള്‍ ഷാനിയുടെ മനസ്സിനെ കീഴടക്കി ,അമ്മ തന്നെ മാടി വിളിക്കുന്നു ,ദൂരെ എവിടെ നിന്നോ താരാട്ട് കേള്‍ക്കുന്നു ,,,വീണ്ടും കണ്ണുനീര് മൂടുപടം തീര്‍ത്തു ഇരുട്ട് മാത്രം .........വായുവിലേക്ക് എടുത്തു ചാടുമ്പോഴും ആ താരാട്ട് പാട്ട് ഷാനി കേട്ടു..........മാലാഖമാര്‍ എത്തി ,തന്റെ അമ്മയുടെ അടുത്തേക്ക് കൊണ്ട് പോകാന്‍ ,"ഇനി കണ്ണ് തുറന്നോളൂ".......തന്റെ അമ്മയുടെ ശബ്ദം മെല്ലെ കണ്ണ് തുറന്നു .........മുകളില്‍ കറങ്ങുന്ന ഫാനും തന്നെ നാണം കേട്ടവന് എന്ന് വിളിക്കുന്നു. .മരണത്തിനു മുമ്പിലും താന്‍ നാണം കേട്ടവനായി എന്ന യാഥാര്‍ത്ഥ്യം ...അറിഞ്ഞു കൊണ്ട് തന്നെ ഷാനി ഇന്നും ജീവിക്കുന്നു നമുക്കിടയില്‍ .........